For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചുളിവു പോകാന്‍ വെളിച്ചെണ്ണയും പാലും

മുഖത്തെ ചുളിവു പോകാന്‍ വെളിച്ചെണ്ണയും പാലും

|

മുഖ സൗന്ദര്യത്തിന് ദോഷം ചെയ്യുന്ന പലതുമുണ്ട്. വരണ്ട ചര്‍മം, മുഖത്തെ പാടുകളും കുത്തുകളും, ഒട്ടിയ കവിള്‍, മുഖക്കുരു, മുഖത്തെ ചുളിവുകള്‍ എന്നിങ്ങനെ ഒരു പിടി പ്രശ്‌നങ്ങള്‍ ഇതിനു കാരണമായുണ്ട്.

മുഖത്തെ ചുളിവുകള്‍ പലരുടേയും സൗന്ദര്യ പ്രശ്‌നമാണ്. പ്രായമേറുമ്പോള്‍ ഇത്തരം പ്രശ്‌നമുണ്ടാകുന്നത് സാധാരണയാണ്. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ എന്ന പ്രത്യേക ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതാണ് കാരണം. ഇതുമൂലം ചര്‍മ കോശങ്ങള്‍ അയയുന്നു.

എന്നാല്‍ ചെറുപ്പത്തിലും ചിലര്‍ക്ക്, ഇത് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ചര്‍മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചര്‍മം വരണ്ടു പോകുന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. വരണ്ട ചര്‍മമുള്ളവര്‍ക്ക് സ്വാഭാവികമായും നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണിത്. ഇതിനു പുറമെ വെള്ളത്തിന്റെയും ചില പ്രത്യേക പോഷകങ്ങളുടേയും അഭാവം, ചിലതരം ചര്‍മ രോഗങ്ങള്‍, സ്ട്രസെ്, പുകവലി തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതിനു കാരണമാകാറുണ്ട്.

ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉപായങ്ങള്‍ ധാരാളമുണ്ട്. ഇതിനായി വില കൂടിയാ ക്രീമുകളോ മെഡിക്കല്‍ വഴികളോ ഉപയോഗിയ്‌ക്കേണ്ടതുമില്ല.

ചര്‍മത്തിന്റെ സംരക്ഷണത്തിന് പുരാതന കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിലെ മോണോ സാച്വറേറ്റഡ് കൊഴുപ്പും വൈറ്റമിനുകളുമെല്ലാം പല ചര്‍മ ഗുണങ്ങളും നല്‍കുന്നു. ആന്റി ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ ഗുണങ്ങളുള്ള ഇത് ചര്‍മത്തിലുണ്ടാകുന്ന പല അലര്‍ജികളും അണുബാധകളും മാറാന്‍ സഹായിക്കുന്ന ഒന്നുമാണ്.

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായകമായ ഏറ്റവും നല്ലൊരു പ്രകൃതി ദത്ത ചേരുവയാണ് വെളിച്ചെണ്ണ. നൂറു ശതമാനം ഫലം ഉറപ്പു നല്‍കുന്ന ഒന്ന്. വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സാധിയ്ക്കും. വെളിച്ചെണ്ണ തനിയെയും മറ്റു ചില കൂട്ടുകള്‍ക്കൊപ്പവും ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ നല്ലൊരു വഴിയാണ്.

ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ,

വിര്‍ജിന്‍ കോക്കനട്ട് ഓയില്‍

വിര്‍ജിന്‍ കോക്കനട്ട് ഓയില്‍

വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആണ് മുഖത്തു പുരട്ടാന്‍ ഉപയോഗിയ്‌ക്കേണ്ടത്. ഇതു മാത്രമായി മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. ആദ്യം മുഖം കഴുകുക. പിന്നീട് മുഖം പതുക്കെ തുടച്ച് ഈര്‍പ്പം പൂര്‍ണമായും പോകുന്നതിനു മുന്‍പ് വെളിച്ചെണ്ണ കയ്യിലെടുത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. സര്‍കുലാര്‍ രീതിയില്‍ വേണം, മസാജ് ചെയ്യാന്‍. ഇത് ദിവസവും രാത്രി ചെയ്ത് വെളിച്ചെണ്ണ കഴുകാതെ മുഖത്ത തന്നെ വച്ചു രാവിലെ കഴുകുന്നതാകും, നല്ലത്. അല്ലെങ്കില്‍ രാത്രി നേരത്തെ ചെയ്ത് കിടക്കും മുന്‍പ കഴുകാം.

വെളിച്ചെണ്ണ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

വെളിച്ചെണ്ണ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

വെളിച്ചെണ്ണ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തും മുഖത്തു പുര്ട്ടാന്‍ സാധിയ്ക്കും. 1 ടേബിള്‍ സ്പൂണ്‍ വെള്ളം, 1 ടേബിള്‍ സ്പൂണ്‍ വിനെഗര്‍, ഏതാനും തുള്ളി വെളിച്ചെണ്ണ എന്നിവയാണ് ഇതിനു വേണ്ടത്. ആദ്യം വിനെഗറും വെള്ളവും കലര്‍ത്തി ഇതില്‍ പഞ്ഞി മുക്കി മുഖത്തു പുരട്ടുക. ഇത് ഉണങ്ങാന്‍ അനുവദിയ്ക്കണം. പിന്നീട് വെളിച്ചെണ്ണ കയ്യിലെടുത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യണം. ഇത് എല്ലാ ദിവസവും രാത്രി ചെയ്ത് രാവിലെ വരെ മുഖത്തു വയ്ക്കണം. ആപ്പിള്‍ സിഡെര്‍ വിനെഗറിന് ചര്‍മത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ കഴിയും.

ആവണക്കെണ്ണ, വെളിച്ചെണ്ണ

ആവണക്കെണ്ണ, വെളിച്ചെണ്ണ

ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ കലര്‍ത്തിയും മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇവ രണ്ടും കൃത്യ അളവില്‍ എടുത്ത് കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇത് ദിവസവും രാത്രി ചെയ്ത് രാവിലെ വരെ വയ്ക്കാം. ആവണക്കെണ്ണ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ്. ഇതും വെളിച്ചെണ്ണയും കലരുന്നത് ഗുണങ്ങള്‍ ഇരട്ടിയാവാന്‍ സഹായിക്കും.

വൈറ്റമിന്‍ ഇ ഓയിലും വെളിച്ചെണ്ണയും

വൈറ്റമിന്‍ ഇ ഓയിലും വെളിച്ചെണ്ണയും

വൈറ്റമിന്‍ ഇ ഓയിലും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇയിലെ ടോകോഫെറോള്‍ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനും ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ വാങ്ങി ഇതില്‍ നിന്നും ഒരു ക്യാപ്‌സൂള്‍ പൊട്ടിച്ച് ഇതില്‍ വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത് ദിവസവും അല്‍പനാള്‍ ചെയ്യുന്നതു ഗുണം നല്‍കും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍

മുഖത്തെ ചുളിവുകള്‍ നീക്കാനും നിറം നല്‍കാനുമുള്ള ഒരു വഴിയാണ് വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി പുരട്ടുന്നത്. മഞ്ഞള്‍ നല്ലൊരു ആന്റിഓക്‌സിഡന്റും ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നുമാണ്.

വെളിച്ചെണ്ണ, തേന്‍

വെളിച്ചെണ്ണ, തേന്‍

വെളിച്ചെണ്ണ, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉപയോഗിയ്ക്കാം.തേന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മകോശങ്ങള്‍ അയയാതെ രക്ഷിയ്ക്കുന്നു. നല്ലൊരു ആന്റിഓക്‌സിഡന്റ് കൂടിയാണ് തേന്‍. ഈ മിശ്രിതം ദിവസവും പുരട്ടി പതുക്കെ മസാജ് ചെയ്ത് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ നീങ്ങാന്‍ സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതുമായി യോജിപ്പിയ്ക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.കറുവാപ്പട്ടയും നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ചര്‍മ ഗുണങ്ങളും നിറഞ്ഞ ഒന്നാണിത്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

അരക്കപ്പ് വെളിച്ചെണ്ണ, അരകപ്പ് കറ്റാര്‍ വാഴ ജെല്‍, ഒരു കുക്കുമ്പര്‍ എന്നിവ മിക്‌സിയിലടിച്ചു മുഖത്തു പുരട്ടാം. ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ച്ചു വയ്ക്കാവുന്ന ഒന്നാണ്. ദിവസവും രണ്ടുനേരം ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. കറ്റാര്‍ വാഴ ജെല്ലിലെ വൈറ്റമിന്‍ ഡി ചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മം അയയാതെ സംരക്ഷിയ്ക്കും.

ഓട്‌സ്

ഓട്‌സ്

ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, അരക്കപ്പ് ഓട്‌സ്, ആറു ടീസ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ മിക്‌സിയിലടിച്ചു കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം. ഇതും ദിവസവും ചെയ്യുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്.

വെളിച്ചെണ്ണ, ഒലീവ് ഓയില്‍

വെളിച്ചെണ്ണ, ഒലീവ് ഓയില്‍

വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു മസാജ് ചെയ്യുന്നതാണ് മറ്റൊരു വഴി. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഒലീവ് ഓയില്‍ ആരോഗ്യകരമായ കൊഴുപ്പുകളുള്ള ഒന്നാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ഏറെ നല്ലതാണ.്

നാരങ്ങാനീര്, വെളിച്ചെണ്ണ

നാരങ്ങാനീര്, വെളിച്ചെണ്ണ

നാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവയടങ്ങിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കി പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഏറെ മികച്ചതാണ്. 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഏതാനും തുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ കലര്‍ത്തുക. ഇതി മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതു ദിവസവും ആവര്‍ത്തിയ്ക്കാം. നാരങ്ങയിലെ വൈറ്റമിന്‍ സി ഏറെ ചര്‍മ ഗുണങ്ങള്‍ നല്‍കുന്നു. ഇതിലെ സിട്രിക് ആസിഡ് ചര്‍മത്തിന് നിറം നല്‍കാനും സഹായിക്കുന്നു. ഈ മിശ്രിതം രാത്രി പുരട്ടുന്നതാണ് നല്ലത്. നാരങ്ങാനീരു പുരട്ടി വെയിലത്തു പോകരുത്.

English summary

Coconut Oil Remedy To Treat Wrinkles On Face

Coconut Oil Remedy To Treat Wrinkles On Face, Read more to know about,
Story first published: Wednesday, June 13, 2018, 14:19 [IST]
X
Desktop Bottom Promotion