For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് നിറം നല്‍കും അടുക്കളക്കൂട്ടുകള്‍

|

അല്‍പം നിറം കുറഞ്ഞു പോയാല്‍ അതിന് പരിഭവിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചര്‍മ്മത്തിന്റെ ഉള്ള നിറം അതുപോലെ തന്നെ സംരക്ഷിക്കാന്‍ നമ്മള്‍ പലപ്പോഴും ശ്രമിക്കാറില്ല. എങ്ങനെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാമെന്ന് നമുക്ക് നോക്കാം. ചര്‍മ്മത്തിന് നിറം നല്‍കാന്‍ തേന്‍ മിടുക്കന്‍

അതിനായി എളുപ്പത്തില്‍ ചെയ്യാവുന്ന ചില രുചിക്കൂട്ടുകളുണ്ട്. എന്നാല്‍ രുചിക്കൂട്ടുകളെന്നു പറയുമ്പോള്‍ ഭക്ഷണത്തില്‍ പെടുന്നതല്ല. അതല്ലാതെ തന്നെയുള്ള ചില രുചിക്കൂട്ടുകളുണ്ട്. അവ ഏതൊക്കെയെന്നും എങ്ങനെയൊക്കെയെന്നും നമുക്ക് നോക്കാം. എണ്ണമയമുള്ള ചര്‍മ്മമായാലും വരണ്ട ചര്‍മ്മമായാലും ഈ രുചിക്കൂട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

 ഉലുവ മാജിക്

ഉലുവ മാജിക്

ഉലുവ കൊണ്ട് ചില പൊടിക്കൈകളുണ്ട് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍. ചൂടുവെള്ളത്തില്‍ ഉലുവ ഇട്ട് ആ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുക. ഇത്തരത്തില്‍ ദിവസവും ചെയ്താല്‍ അത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

മഞ്ഞള്‍ക്കൂട്ട്

മഞ്ഞള്‍ക്കൂട്ട്

മഞ്ഞള്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതില്‍ അല്‍പം മുന്നിലാണ്. കാല്‍ക്കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും മൂന്ന് ടീസ്പൂണ്‍ നാരങ്ങാ നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

തേനിലുള്ള മധുരം

തേനിലുള്ള മധുരം

തേനിലും നിറം വര്‍ദ്ധിപ്പിക്കുന്ന മാജിക് ഉണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് എന്നും രാവിലെ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും.

കുക്കുമ്പര്‍-കാരറ്റ്

കുക്കുമ്പര്‍-കാരറ്റ്

കുക്കുമ്പര്‍-കാരറ്റ് എന്നിവയുടെ ജ്യൂസ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇതോടൊപ്പം അല്‍പം നാരങ്ങാ നീരു കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്റെ നിറം ഇരട്ടിയാകും.

തക്കാളി നീര്

തക്കാളി നീര്

തക്കാളി നീരും നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. തക്കാളി നീരില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് നല്ലൊരു സ്‌കിന്‍ ടോണര്‍ ആണ് എന്നതാണ് സത്യം.

നാരങ്ങ മാജിക്

നാരങ്ങ മാജിക്

എന്നും ചെറുനാരങ്ങാ നീര് കൊണ്ട് മുഖത്ത് മസ്സാജ് ചെയ്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇല്ലാതായി സുന്ദരമായ ചര്‍മ്മം ലഭിയ്ക്കുന്നു.

English summary

Natural Ayurvedic Skin Care Recipes For Perfect Skin

Try some of these all-natural ayurvedic skin care recipes for perfect skin without the side effects of any chemicals.
Story first published: Wednesday, February 17, 2016, 11:55 [IST]
X
Desktop Bottom Promotion