പ്രസവശേഷം മാത്രമല്ല സ്‌ട്രെച്ച് മാര്‍ക്ക്

Posted By:
Subscribe to Boldsky

സ്‌ട്രെച്ച് മാര്‍ക്ക് സ്ത്രീകളിലുണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നം ചെറുതൊന്നുമല്ല, സാരി ഉടുക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടുന്നത്. പ്രസവ ശേഷമാണ് ഇത് സാധാരണയായി കണ്ടു വരാറുള്ളത്. എന്നാല്‍ ഇതല്ലാതെയും നിരവധി കാരണങ്ങള്‍ കൊണ്ട് സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടാവാം. മുഖത്തിന് നിറം നല്‍കും അടുക്കളക്കൂട്ടുകള്

എന്നാല്‍ സ്‌ട്രെച്ച് മാര്‍ക്ക് പൂര്‍ണമായും മാറാനാണ് പ്രശ്‌നം. എത്രയൊക്കെ ചര്‍മ്മ രോഗവിദഗ്ധനെ കണ്ടിട്ടും സ്‌ട്രെച്ച് മാര്‍ക്ക് മാറുന്നില്ലെന്നതാണ് നിങ്ങളുടെ പ്രശ്‌നം. എന്നാല്‍ ഇനി മുതല്‍ സ്‌ട്രെച്ച് മാര്‍ക്കിനെ പറ്റി ആലോചിച്ച് വിഷമിക്കേണ്ട. അതിനുള്ള ചില പൊടിക്കൈകള്‍ നമുക്ക് നോക്കാം.

വരണ്ട ചര്‍മ്മക്കാര്‍ ശ്രദ്ധിക്കുക

വരണ്ട ചര്‍മ്മക്കാര്‍ ശ്രദ്ധിക്കുക

വരണ്ട ചര്‍മ്മക്കാര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുക.

കറ്റാര്‍ വാഴ മസാജ്

കറ്റാര്‍ വാഴ മസാജ്

കറ്റാര്‍ വാഴ കൊണ്ട് മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്ക് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം അനുഭവിച്ചറിയാം എന്നുള്ളതാണ് പ്രത്യേകത.

സ്‌ക്രബ്ബര്‍ ഉപയോഗിക്കുക

സ്‌ക്രബ്ബര്‍ ഉപയോഗിക്കുക

നല്ലൊരു സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നതും സ്‌ട്രെച്ച് മാര്‍ക്ക് കുറയ്ക്കുന്നു. സ്ഥിരമായി സ്‌ക്രബ്ബ് ചെയ്യുന്നതു വഴി ഇവടെയുള്ള മൃതകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധ

ഭക്ഷണത്തില്‍ ശ്രദ്ധ

ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുക. വൈറ്റമിന്‍ സി ഇ എന്നിവയടങ്ങിയ ഭക്ഷണം കഴിയ്ക്കുക. മാത്രമല്ല നട്‌സ്,പാലുല്‍പ്പന്നങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക

കടുകെണ്ണ ഉപയോഗിക്കുക

കടുകെണ്ണ ഉപയോഗിക്കുക

കടുകെണ്ണ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം. സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുക. പത്ത് മിനിട്ട് മസ്സാജ് ചെയ്യുക. എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നല്ലൊരു പരിഹാരമാണ് സ്‌ട്രെച്ച് മാര്‍ക്കിന്. ഇത് സ്‌ട്രെച്ച് മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ കട്ടിയില്‍ പുരട്ടുക. ദിവസവും ഇത്തരത്തില്‍ തുടര്‍ന്നാല്‍ സ്‌ട്രെച്ച് മാര്‍ക്ക് മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 നാരങ്ങാ നീര്

നാരങ്ങാ നീര്

നാരങ്ങാ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതും സ്‌ട്രെച്ച് മാര്‍ക്കിന് നല്ലൊരു പ്രതിവിധിയാണ്. നാരങ്ങ മുറിച്ച് തോടോടു കൂടി സ്‌ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് ഉരസുക.

English summary

How to Get Rid of Stretch Marks Fast

Stretch marks are mainly found in the abdominal wall, but can also occur over the thighs, upper arms, buttocks and breasts. Sometimes stretch marks can cover large areas of the body.
Story first published: Friday, February 19, 2016, 16:15 [IST]