For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം മിനുക്കാൻ ചില മേക്കപ്പ് ടിപ്സ്

|

തിളങ്ങുന്ന കോമളമായ ചർമ്മം എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. തിളങ്ങുന്ന ചർമ്മം ഏത് പ്രായത്തിലും ഒരു വലിയ നേട്ടമാണ്. ഏത് വേഷവിധാനത്തിന്റെയും മോടി കൂട്ടാൻ ഇതിനാവും.

v

എന്നാൽ തിളങ്ങുന്ന ചർമ്മം എല്ലാവർക്കും ജന്മനാൽ കിട്ടുന്നതല്ല. പക്ഷെ അതിൽ മനസ്താപപ്പെടാൻ ഒന്നുമില്ല. ചില മേക്കപ്പ് വസ്തുക്കൾ ഉണ്ടായാൽ ഇത് ആർക്കും നേടിയെടുക്കാനാവും.

ലൈറ്റ് വെയിറ്റ് ഫൌണ്ടേഷൻ

ലൈറ്റ് വെയിറ്റ് ഫൌണ്ടേഷൻ

റോസാപ്പുവിതൾ പോലെ മൃദുലമായ മുഖത്തോളം അഴക് മറ്റൊന്നിനും ഇല്ല. ഇത് മേക്കപ്പിലൂടെ ഏങ്ങനെ നേടാമെന്നു നോക്കാം.

ലൈറ്റ് വെയിറ്റ് ഫൌണ്ടേഷൻ ഉപയോഗിക്കണം. അല്ലെങ്കിൽ ബിബി ക്രീം ഉപയോഗിക്കാം. പർലിസ് ബിബി ക്രീം അല്ലെങ്കിൽ ലോറാ മേർസിയർ കാൻഡിൽ ഗ്ലോ സോഫ്റ്റ് ലൂമിനസ് ഫൌണ്ടേഷൻ ഇതിനു വളരെ അനുയോജ്യമാണ്.

 ഫൌണ്ടേഷൻ ബ്രഷ് നല്ലത് തിരഞ്ഞെടുക്കണം.

ഫൌണ്ടേഷൻ ബ്രഷ് നല്ലത് തിരഞ്ഞെടുക്കണം.

ഫെന്റി ബ്യൂട്ടി ഫൌണ്ടേഷൻ ബ്രഷ് മുഖത്തിനു മഞ്ഞിന്റെ അഴക് വരുത്താൻ തീർത്തും അനയോജ്യമായ ഒരു ഉൽപ്പന്നമാണ്.

മുഖത്തിനു തിളക്കവും ഉന്മേഷവും നൽകുന്ന പ്രൈമർ ഉപയോഗിക്കണം.

 മേക്കപ്പിൽ ഏറ്റവും പ്രധാനം ഹൈലൈറ്ററിനാണ്.

മേക്കപ്പിൽ ഏറ്റവും പ്രധാനം ഹൈലൈറ്ററിനാണ്.

മുഖചർമ്മത്തിനു തിളക്കം നൽകാൻ കോസ്മെറ്റിക്സ് ബ്രോൺസർ ഉപയോഗിക്കാം. അവസാനമായി ഒരു മിന്നിത്തിളങ്ങുന്ന പൌഡർ ഉപയോഗിക്കണം. എൻവൈഎക്സ് സ്റ്റുഡിയോ ഫിനിഷിങ് പൌഡർ ഉപയോഗിക്കണം. ഇത് മേക്കപ്പ് പരക്കാതിരിക്കാനും മുഖത്ത് എണ്ണമയം വരാതിരിക്കാനും സഹായിക്കും. മേക്കപ്പ് സുന്ദരമാകാൻ മുഖത്തിനു ചില പ്രത്യേക ഗുണങ്ങൾ ഉണ്ടായെ പറ്റൂ. മുഖത്തിനു നല്ല ഉന്മേഷം ഉണ്ടാകണം. മുഖം നല്ല ഫ്രെഷ് ആയിരിക്കണം. അല്ലെങ്കിൽ മേക്കപ്പ് ഏത്ര നല്ലതായാലും മുഖത്തിനു സൌന്ദര്യം ലഭിക്കാൻ ബുദ്ധിമുട്ടാണ്.

മേക്കപ്പിനു മുൻപ് മുഖം വൃത്തിയാക്കണം. സ്ക്രബ് ഉപയോഗിച്ച് മൃതകോശങ്ങൾ മാറ്റി മുഖം സുന്ദരമാക്കണം. മുഖത്തെ ചെറിയ സുഷിരങ്ങൾ കാണാതെയാകാൻ സഹായിക്കുന്ന ഒരു പോർ ടൈറ്റനിങ് ടോണർ ഉപയോഗിക്കണം. മേക്കപ്പിന്റെ ആദ്യഘട്ടം എപ്പോഴും ഇതായിരിക്കാൻ ശ്രദ്ധിക്കണം.

കൺസീലർ ഉപയോഗിക്കാം

കൺസീലർ ഉപയോഗിക്കാം

മുഖചർമ്മത്തിനു ഏറ്റവും അത്യാവശ്യമായ മറ്റൊന്നാണ് മോയിസ്ചറൈസർ. ഇത് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം ഒരു ശീലമാക്കി മാറ്റാൻ ശ്രദ്ധിക്കണം. മുഖത്തെ പാടുകൾ മായ്ക്കാൻ മോയിസ്ചറൈസർ ഉത്തമമാണ്. ഇത് മുഖത്തെ വരണ്ട ഭാഗങ്ങളെ ജലാംശമുള്ളതാക്കി മൃദുലമാക്കുന്നു. മോയിസ്ചറൈസർ മുഖചർമ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടു കഴിഞ്ഞ് മാത്രം മേക്കപ്പ് ചെയ്തു തുടങ്ങുക. ഇത് മേക്കപ്പ് ഏറെ നേരം നിലനിൽക്കാനും സഹായിക്കും.

മേക്കപ്പിന്റെ ആദ്യപടിയായി കനം കുറഞ്ഞ ഒരു ഫൌണ്ടേഷൻ ഉപയോഗിക്കാം. ഫൌണ്ടേഷൻ ബ്രഷ് ഉപയോഗിച്ചു മാത്രം ഇത് തേക്കുക. ഇത് മുഖചർമ്മത്തിനോടു നന്നായി ചേർന്നു പോകുന്നതാകാൻ ശ്രദ്ധിക്കണം. കണ്ണിനു താഴെയുള്ള കറുത്ത പാടുകളും മുഖത്തെ മറ്റു കറുത്ത പാടുകളും മാറ്റാൻ കൺസീലർ ഉപയോഗിക്കാം.

ഹൈലൈറ്റർ

ഹൈലൈറ്റർ

ദ്രാവകരൂപത്തിലുള്ള ഹൈലൈറ്റർ ഉപയോഗിക്കണം. ഇത് ചർമ്മത്തിനു നല്ല തിളക്കം നൽകും. അല്പം ഹൈലൈറ്റർ താടിയെല്ലിലും താടിയിലും മൂക്കിലും തേച്ച് പിടിപ്പിക്കണം. ഇത് ചർമ്മവുമായി ഇഴുകിച്ചേരാനായി ഹൈലൈറ്റർ ബ്രഷ് ഉപയോഗിക്കണം.

താടിയെല്ലുകളുടെ ഭംഗി പ്രകടിപ്പിക്കാനായി ബ്രോൺസർ ഉപയോഗിക്കാം. അളവു കൂടാതെ ശ്രദ്ധിക്കണം. കാരണം ഇത് മുഖത്തിന്റെ സ്വാഭാവികത ഇല്ലാതെയാക്കും. വേനൽക്കാലങ്ങളിൽ ബ്രോൺസർ അനുയോജ്യമായ ഒരു ഘടകമാണ്.ട്രാൻസ് ലൂസന്റ് പൌഡർ ഏറ്റവും അവസാനം ഉപയോഗിക്കാം. ഇത് മുഖത്ത് എണ്ണമയം വരാതെ സംരക്ഷിക്കും.

English summary

how to get dewy skin , easy tips

If your skin is dry and not soft, there will be no result for the make ups you wear
X
Desktop Bottom Promotion