For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട മയോണൈസ്; കിടിലന്‍ മാസ്‌കാണ് മുടിക്ക്‌

|

മുടിയുടെ ആരോഗ്യം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സോഫ്റ്റ് ആക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനര്‍ത്തുന്നതിനും വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

പല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യപല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യ

ചില ഹെയര്‍ മാസ്‌കുകള്‍ മുടിക്ക് നല്ല തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ അത് എങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. മുടി പൊട്ടിപ്പോവുക, മുടിയുടെ ആരോഗ്യം നഷ്ടപ്പെടുക, മുടിയില്‍ താരന്‍ നിറയുക എന്നിവയെല്ലാം പലപ്പോഴും മുടിക്ക് പ്രശ്‌നമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടി ഇനി തിളങ്ങാന്‍ നമുക്ക് ഈ പറയുന്ന മൂന്ന് ഹെയര്‍മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

എഗ്മാസ്‌ക്

എഗ്മാസ്‌ക്

വെറും മുട്ട കൊണ്ട് മുടിയുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു മുട്ടയുടെ വെള്ള എടുത്ത് അത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്ത ശേഷം ഒരു പ്ലാസ്റ്റിക് കാപ്പ് ഉപയോഗിച്ച് തല മൂടി വെക്കാവുന്നതാണ്. അര മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയണം. മുടി കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ മുടിക്ക് തിളക്കവും നല്ല ആരോഗ്യവും വീണ്ടെടുക്കാന്‍ സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കവും നിറവും കരുത്തും മുട്ട നല്‍കുന്നു. നല്ലൊരു പ്രോട്ടീന്‍ ആണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട.

മയോണൈസ്

മയോണൈസ്

മയോണൈസ് കൊണ്ടും മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. അതിന് വേണ്ടി രണ്ട് ടേബിള്‍ സ്പൂണ്‍ മയോണൈസ് എടുത്ത് അല്‍പം മുട്ടയുടെ വെള്ള മിക്‌സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. ഇവിടേയും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാനാണ് ശ്രദ്ധിക്കേണ്ടത്. കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

തേനും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത് വേണം തേച്ച് പിടിപ്പിക്കാന്‍. ഇതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. വെളിച്ചെണ്ണക്ക് പകരം അല്‍പം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും നല്ല ഗുണം ചെയ്യും. മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം അല്‍പ സമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മറ്റ് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

തിളക്കമില്ലാത്ത മുടിയാണോ നിങ്ങളുടേത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും ഇത് മുടിയില്‍ തേക്കാവുന്നതാണ്.

താരന് പരിഹാരം

താരന് പരിഹാരം

താരനെ കൊണ്ട് ബുദ്ധിമുട്ടിലായിട്ടുള്ളവരാണോ നിങ്ങള്‍? എന്നാല്‍ ഇനി നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ വേരോടെ ഇല്ലാതാക്കുന്നു. അത് മാത്രമല്ല കേശപ്രതിസന്ധികളില്‍ പലതിനേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് മികച്ച് നില്‍ക്കുന്നുണ്ട് മുകളില്‍ പറഞ്ഞ മാസ്‌കുകള്‍. ഒരാഴ്ച സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരുന്നതിന് വേണ്ടിയും മുകളില്‍ പറഞ്ഞ ട്രീറ്റ്‌മെന്റ് സഹായിക്കുന്നുണ്ട്. ഇതിലുള്ള പ്രോട്ടീനും ആരോഗ്യമുള്ള കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് മുടിയില്‍ ചെയ്യാവുന്നതാണ്. മുടിക്ക് നല്‍കുന്ന ആരോഗ്യത്തിനും കൊഴിഞ്ഞ മുടി വീണ്ടും വരുന്നതിനും മുടിക്ക് കരുത്ത് നല്‍കുന്നതിനും വേണ്ടി നമുക്ക് ഈ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് എടുക്കാവുന്നതാണ്. എല്ലാ ദിവസവും ചെയ്യുന്നതിന് സാധിച്ചില്ലെങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

English summary

The Best Protein Treatments for Hair

Here in this article we are discussing about the best protein treatment for hair. Read on.
Story first published: Tuesday, April 7, 2020, 18:31 [IST]
X
Desktop Bottom Promotion