For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരാന്‍ പ്രത്യേക കാച്ചെണ്ണ

മുടി തഴച്ചു വളരാന്‍ പ്രത്യേക കാച്ചെണ്ണ

|

നല്ല കനവും നീളവും തിളക്കവും മിനുസവുമെല്ലാമുള്ള മുടി ഏതൊരു സ്ത്രീയുടേയും സ്വപ്‌നമാണ്. നല്ല മുടി സ്ത്രീയുടെ മാത്രമല്ല, പുരുഷന്റെയും സ്വപ്‌നം തന്നെയാണ്.

നല്ല മുടി ആരോഗ്യത്തിന്റെ കൂടി ലക്ഷണമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പാരമ്പര്യം, മുടി സംരക്ഷണം, കഴിയ്ക്കുന്ന ഭക്ഷണം എന്നിങ്ങനെ പലതിനേയും ആശ്രയിച്ചിരിയ്ക്കും, നല്ല മുടിയെന്നത്.

മുടിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് എണ്ണ തേച്ചു കുളിയെന്നു പറയാം. മുടിയ്ക്കു തിളക്കം നല്‍കാനും മുടി കൊഴിച്ചില്‍ നില്‍ക്കാനും മുടി വളരാനുമെല്ലാം സഹായിക്കുന്ന പല തരം എണ്ണകളുണ്ട്. ഇത്തരം എണ്ണകള്‍ വീട്ടില്‍ തന്നെ നല്ല ശുദ്ധമായ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി ഉപയോഗിയ്ക്കുന്നതാണ് ഗുണം നല്‍കുക. ഇത്തരം ഒരു കുറിച്ചറിയൂ. മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന, കരുത്തും തിളക്കവും കറുപ്പം നല്‍കുന്ന ഒന്ന്. മുടി നര ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നും കൂടിയാണിത്.

ഈ പ്രത്യേക എണ്ണക്കൂട്ടു തയ്യാറാക്കുവാന്‍

ഈ പ്രത്യേക എണ്ണക്കൂട്ടു തയ്യാറാക്കുവാന്‍

ചെമ്പരത്തിപ്പൂ, തുളസിയില, ചെറിയ ഉള്ളി, കറ്റാര്‍വാഴ, മയിലാഞ്ചിയില, കറിവേപ്പില, ഉലുവ എന്നിവയാണ് ഈ പ്രത്യേക എണ്ണക്കൂട്ടു തയ്യാറാക്കുവാന്‍ വേണ്ടി വേണ്ടത്. 5-10 ചുവന്ന അഞ്ചിതള്‍ ചെമ്പരത്തിയുടെ പൂവ്, ഒരു തണ്ടു വലിയ കറ്റാര്‍വാഴ, രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ, ഒരു പിടി മയിലാഞ്ചിയില, കറിവേപ്പില, തുളസിയില എന്നിവയാണ് ഇതിനായി വേണ്ടത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണയും ഇതിനായി വേണം. ആട്ടിയെടുത്ത വെളിച്ചെണ്ണയെങ്കില്‍ കൂടുതല്‍ ഗുണം. ഇല്ലെങ്കില്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ ഉപയോഗിയ്ക്കണം. ഇതില്‍ ഉപയോഗിയ്ക്കുന്ന ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഈ എല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ അറയ്ക്കുക. വല്ലാതെ അരയേണ്ടതില്ല. അടത്തരം രീതിയില്‍ അരഞ്ഞാല്‍ മതിയാകും.

ഇവയെല്ലാം അരച്ചെടുത്ത്

ഇവയെല്ലാം അരച്ചെടുത്ത്

ഇവയെല്ലാം അരച്ചെടുത്ത് ഇരുമ്പു ചട്ടിയിലേയ്ക്കു മാറ്റുക. ഇതില്‍ അല്‍പം, അതായത് നാലഞ്ച് കുരുമുളകു ചേര്‍ക്കുക. ഇത് നീരിറക്കം ഒഴിവാക്കാനാണ്. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എന്നു പറയാം. ഇതിലേയ്ക്ക് മുക്കാല്‍ ലിറ്ററോളം വെളിച്ചെണ്ണ ചേര്‍ക്കുക. ആദ്യം കുറച്ചു വെളിച്ചെണ്ണ ചേര്‍ത്ത് നല്ലപോലെ ഇളക്കിയ ശേഷം ബാക്കി വെളിച്ചെണ്ണ കൂടി ചേര്‍ത്തിളക്കുക. ഇത് ചെറിയ ചൂടില്‍ തിളപ്പിയ്ക്കുക. തിളപ്പിയ്ക്കുമ്പോള്‍ ഇളക്കിക്കൊണ്ടിരിയ്ക്കുക.

മയിലാഞ്ചിയില

മയിലാഞ്ചിയില

ഇതിലെ മയിലാഞ്ചിയില തലയ്ക്കും മുടിയ്ക്കും തണുപ്പു നല്‍കാന്‍ നല്ലതാണ്. മുടിയും തലയുമെല്ലാം ചൂടാകുന്നത് മുടി കൊഴിച്ചിലിന് ഇടയാക്കുന്ന ഒന്നാണ്. ഇതു പോലെ കറിവേപ്പില മുടിയ്ക്കു കറുപ്പു നല്‍കാന്‍ നല്ലതാണ്. നര പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍. ഉലുവ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്. തല തണുക്കാനും ഉലുവ നല്ലതു തന്നെയാണ്.

നെല്ലിക്കയും

നെല്ലിക്കയും

ഇതില്‍ ആവശ്യമെങ്കില്‍ നെല്ലിക്കയും ചേര്‍ക്കാം. നെല്ലിക്ക ഏറെ നല്ലതാണ്. മുടി വളരാനും മുടിയ്ക്കുണ്ടാകുന്ന നര ഒഴിവാക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. താരന്‍ പ്രശ്‌നം കൂടുതലുള്ളവര്‍ ആര്യവേപ്പിലയും ചേര്‍ക്കാം.

ഈ എണ്ണ തിളച്ച് നിറം മാറുമ്പോള്‍

ഈ എണ്ണ തിളച്ച് നിറം മാറുമ്പോള്‍

ഈ എണ്ണ തിളച്ച് നിറം മാറുമ്പോള്‍ ഇതു വാങ്ങി വയ്ക്കാം. ഏതാണ്ട് ചുവന്ന നിറത്തില്‍ ഇതു കാണപ്പെടും. പിന്നീട് ഇത് ഊറ്റിവച്ച് കുപ്പിയിലാക്കി സൂക്ഷിയ്ക്കാം. ഗ്ലാസ് ബോട്ടിലില്‍ സൂക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വെള്ളത്തിന്റെ അംശം പൂര്‍ണമായും നീക്കി വേണം, സൂക്ഷിച്ചു വയ്ക്കാന്‍. അല്ലെങ്കില്‍ എണ്ണ പെട്ടെന്നു കേടാകും. ഈ എണ്ണ ആറു മാസം വരെ കേടാകാതെയിരിയ്ക്കും.

മുടി വളരാനും മുടി കൊഴിച്ചില്‍ ഒഴിവാക്കാനും

മുടി വളരാനും മുടി കൊഴിച്ചില്‍ ഒഴിവാക്കാനും

മുടി വളരാനും മുടി കൊഴിച്ചില്‍ ഒഴിവാക്കാനും തലയ്ക്കു തണുപ്പു നല്‍കാനും മുടി നരയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാനുമെല്ലാം ഏറെ ഉത്തമമാണ് ഈ പ്രത്യേക എണ്ണക്കൂട്ട്. ഇത് കിടക്കാന്‍ നേരം തലയോടില്‍ നല്ല പോലെ മസാജ് ചെയ്തു തേച്ചു പിടിപ്പിച്ചു കിടന്ന് രാവിലെ കഴുകുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ മുടിയില്‍ നല്ലപോലെ തേച്ചു മസാജ് ചെയ്ത ശേഷം ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. കഴുകുമ്പോള്‍ താളി പോലുള്ളവ ഉപയോഗിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്.

English summary

Special Home Made Oil For Hair Growth

Special Home Made Oil For Hair Growth, Read more to know about,
Story first published: Tuesday, October 22, 2019, 13:49 [IST]
X
Desktop Bottom Promotion