For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ മാറാത്തത് ഇതുകൊണ്ടാണ്‌

|

മുടി കൊഴിച്ചില്‍ എല്ലാവരേയു തളര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മാറി മാറി പരീക്ഷിക്കുന്ന എണ്ണകളും മരുന്നുകളും എല്ലാം പലപ്പോഴും ഈ പ്രശ്‌നത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നമ്മുടെ ഭക്ഷണ ശീലങ്ങള്‍ മുതല്‍ മുടി കഴുകുന്നത് വരെയുള്ള കാര്യങ്ങള്‍ പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. അവ എന്തൊക്കെയന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.

മുടി കൊഴിയുന്നതിന് മുന്‍പ് തന്നെ പലപ്പോഴും നമ്മള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് പാരമ്പര്യമാണോ അതോ നമ്മുടെ ചില ശീലങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണോ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഭക്ഷണം പ്രധാനപ്പെട്ടതാണ്. എന്നാല്‍ മുടി കഴുകുമ്പോള്‍ അത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് പലരേയും നയിക്കുന്നുണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

 ചൂടുവെള്ളത്തില്‍ കഴുകുന്നത്

ചൂടുവെള്ളത്തില്‍ കഴുകുന്നത്

പലരും ഇളം ചൂടുവെള്ളത്തില്‍ മുടി കഴുകുന്നവരാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ പലപ്പോഴും വലിയ തോതിലുള്ള മുടി കൊഴിച്ചിലിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവര്‍ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് നിര്‍ത്തിയാല്‍ മതി. ഇത് മുടിയുടെ എല്ലാ പ്രശ്‌നങ്ങളും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും നല്ല തണുത്തവെള്ളത്തില്‍ മുടി കഴുകി നോക്കൂ. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 ഷാമ്പൂ കൂടുതല്‍ ഉപയോഗിക്കുന്നത്

ഷാമ്പൂ കൂടുതല്‍ ഉപയോഗിക്കുന്നത്

മുടിയിലെ എണ്ണമയം പൂര്‍ണമായും മാറട്ടെ എന്ന് വിചാരിച് പലരും കൂടുതല്‍ ഷാമ്പൂ മുടിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് മുടിയുടെ സ്വാഭാവികത നശിപ്പിക്കുകയും മുടി അടിയില്‍ പിളരുന്നതിനും വേരുകള്‍ പൊട്ടുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ നിന്ന് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ എല്ലാം തന്നെ മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിന് ശ്രദ്ധികാവുന്നതാണ്.

 എണ്ണ തേക്കാത്തത്

എണ്ണ തേക്കാത്തത്

പലരും എണ്ണതേക്കാതെ കുളിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം മുടി ഡ്രൈ ആവുന്നതിനും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിനും ഇത് വേരുകളില്‍ നിന്ന് പൊട്ടിപ്പോരുന്നതിനും എല്ലാം കാരണമാകുന്നുണ്ട്. എന്നാല്‍ ഇടക്കിടക്ക് അല്‍പം എണ്ണ തേച്ച് കുളിക്കുന്നത് മുകളില്‍ പറഞ്ഞ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ആഴ്ചയില്‍ ഒരു തവണയെങ്കിലും എണ്ണ തേക്കാവുന്നതാണ്.

കേശസംരക്ഷണ വസ്തുക്കള്‍

കേശസംരക്ഷണ വസ്തുക്കള്‍

കേശസംരക്ഷണ വസ്തുക്കള്‍ ഇന്ന് പലതും വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ പലതും പലരും ഉപയോഗിക്കുന്നുമുണ്ട്. ഇവയെല്ലാം ഉപയോഗിക്കുന്നതിന് മുന്‍പ് അത് മുടിയില്‍ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

താരന്‍ വര്‍ദ്ധിക്കുന്നത്

താരന്‍ വര്‍ദ്ധിക്കുന്നത്

മുടിയില്‍ താരന്‍ വര്‍ദ്ധിക്കുന്നത് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എങ്ങനെയെങ്കിലും താരന്‍ ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മുടി കൊഴിച്ചിലും പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. നമ്മള്‍ കുളിക്കുന്നതിന് തൊട്ട് മുന്‍പായി അല്‍പം വെളിച്ചെണ്ണ ഇളം ചൂടോടെ തലയില്‍ തേച്ചാല്‍ അത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുകയും താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ദിവസവും ചെയ്താല്‍ മുടി കൊഴിച്ചില്‍ എന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

English summary

Bad Hair Wash Habits That Cause Hair loss

Here in this article we are discussing about bad hair wash habits the cause hair loss. Read on
Story first published: Wednesday, March 25, 2020, 17:43 [IST]
X
Desktop Bottom Promotion