മുടിക്ക് ഈ എണ്ണകള്‍ തരും ഉറപ്പ്

Posted By:
Subscribe to Boldsky

മുടിയഴകിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനു തയ്യാറാവാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും പല വിധത്തില്‍ നമ്മള്‍ മുടിക്ക് ചരമഗീതം പാടാന്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണം നമ്മുടെ തന്നെ ചില ശീലങ്ങളാണ്. മുടിക്ക് എത്രയായാലും എണ്ണ വേണം.

എണ്ണയില്ലാതെ മുടി വളരും എന്ന കാര്യം ചിന്തിക്കേണ്ടതില്ല. എന്നാല്‍ ഏതൊക്കെ എണ്ണയാണ് മുടിക്ക് ആരോഗ്യവും അഴകും തിളക്കവും നല്‍കുന്നത് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.

മുഖത്തെ രോമം ഒരു ദിവസം കൊണ്ട് കളയാം

മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കണം. മുടിയെ സംരക്ഷിക്കാന്‍ എണ്ണകള്‍ നല്‍കുന്ന ഗുണം ചില്ലറയല്ല. ഏതൊക്കെയെണ്ണകളാണ് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയാണ് നാം പതിവായി ഉപയോഗിക്കുന്നതെങ്കിലും അതിന്റെ ഗുണങ്ങള്‍ നാം ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നു വേണം പറയാന്‍. മുടിയില്‍ നല്ല രീതിയില്‍ വെളിച്ചെണ്ണ് തേച്ചു പിടിപ്പിച്ചാല്‍ അത് താരനേയും ഇല്ലാതാക്കും.

ബദാം എണ്ണ

ബദാം എണ്ണ

ബദാം എണ്ണയാണ് മറ്റൊന്ന്. ഇത് മുടി നല്ല സുഗന്ധപൂരിതമാക്കാന്‍ സഹായിക്കും. മാത്രമല്ല മുടിയുടെ വേരുകളെ നല്ല പോലെ ബലമുള്ളതാക്കാനും സഹായിക്കും. മാത്രമല്ല മുടിക്ക് തിളക്കവും മിനുസവും നല്‍കുന്നു.

 ജോജോബ ഓയില്‍

ജോജോബ ഓയില്‍

ജോജോബ ഓയില്‍ തലയെ എപ്പോഴും തണുപ്പിച്ചു നിര്‍ത്തുന്നു എന്നതാണ് മറ്റൊരു സത്യം. ജോജോബ ഓയില്‍ വെളിച്ചെണ്ണയുമായി ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മുടി സമൃദ്ധമായി വളരും എന്നത് നിസ്സംശയം പറയാം.

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസി താരനെതിരെ ശക്തമായി പ്രതിരോധിക്കും. മാത്രമല്ല തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍പ്പൂര തുളസി സഹായിക്കും.മുടിക്ക് തിളക്കവും ആരോഗ്യവും ഇത് നല്‍കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ മുടി സംരക്ഷണത്തില്‍ നെല്ലിക്കയുടെ പങ്ക് അനിര്‍വ്വചനീയമാണ്. ഇത് കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍ ആണ് മറ്റൊരു എണ്ണ. ഇത് തലമുടി മാത്രമല്ല ചര്‍മ്മവും സംരക്ഷിക്കും എന്നതാണ് സത്യം. മാത്രമല്ല മുടികൊഴിച്ചില്‍ നിര്‍ത്തി ഉള്ള മുടി നല്ല പോലെ കരുത്തുറ്റതാവുകയും ചെയ്യും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ചര്‍മ്മ സംരക്ഷണത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും ഒലീവ് ഓയില്‍ സഹായിക്കും എന്നതാണ് സത്യം. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ഒലീവ് ഓയില്‍ സാന്നിധ്യം കൊണ്ട് സാധിക്കും.

തുളസിയെണ്ണ

തുളസിയെണ്ണ

ഒരു വിധം ആയുര്‍വ്വേദ എണ്ണകളിലെല്ലാം തുളസി ചേര്‍ക്കാറുണ്ട്. മുടി വളരുന്നതില്‍ തുളസി വഹിക്കുന്ന പങ്ക് അനിര്‍വ്വചനീയമാണ് എന്നുള്ളതാണ് സത്യം. തുളസി എണ്ണ തലയോട്ടിയില്‍ നല്ല പോലെ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനകം കഴുകിക്കളഞ്ഞാല്‍ മതി. ഇടതൂര്‍ന്ന മുടി ഉണ്ടാവാന്‍ വോറൊരു എണ്ണയേയും ആശ്രയിക്കേണ്ടി വരില്ല.

പൂവാംകുറുന്തല്‍

പൂവാംകുറുന്തല്‍

പൂവാംകുറുന്തലിന്റെ എണ്ണയാണ് മറ്റൊരു ഔഷധക്കൂട്ട്. ഇന്നത്തെ തലമുറയ്ക്ക് കേട്ടു പരിചയം മാത്രമുള്ള ഒരു ചെടിയാണ് പൂവാംകുറുന്തല്‍. അതുകൊണ്ടു തന്നെ ഏറ്റവും ഫലപ്രദമായി മുടിവളര്‍ച്ചയേയും താരന്‍ പോവുന്നതിനും സഹായിക്കുന്ന എണ്ണയാണ് ഇത്.

English summary

Top Essential Oils For Healthy Hair and Scalp

Top Essential Oils For Healthy Hair and Scalp read on...
Story first published: Friday, August 11, 2017, 17:33 [IST]
Subscribe Newsletter