മുടി ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ശ്രദ്ധിച്ചാല്‍ മതി

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ ഒന്നാണ് കേശസംരക്ഷണം. കേശസംരക്ഷണത്തിന്റെ ഭാഗമായി പലപ്പോഴും പല വിധത്തില്‍ നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുകയേ ചെയ്യുകയുള്ളൂ.

ഷേവ് ചെയ്ത ശേഷം മുഖത്തല്‍പം തേന്‍

എന്നാല്‍ മുടി സംരക്ഷിക്കുമ്പോള്‍ പലതരത്തിലാണ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

വൃത്തിയാക്കി വെക്കാം, പക്ഷേ ഓവറാകരുത്

വൃത്തിയാക്കി വെക്കാം, പക്ഷേ ഓവറാകരുത്

മുടി വൃത്തിയാക്കി വെക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ വൃത്തിയാക്കുന്നുവെന്ന് കരുതി കൂടുതല്‍ സമയം മുടി കഴുകാനും മറ്റും നില്‍ക്കരുത്. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

 ഭക്ഷണത്തില്‍ പ്രോട്ടീന്‍

ഭക്ഷണത്തില്‍ പ്രോട്ടീന്‍

ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. മുട്ട, മത്സ്യം, നട്‌സ് തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

മുടി ഇടക്കിടക്ക് വെട്ടുക

മുടി ഇടക്കിടക്ക് വെട്ടുക

മുടി വെട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. മാസത്തില്‍ ഒരു തവണ മുടിയുടെ അറ്റം വെട്ടിക്കൊടുക്കുക. ഇത് മുടി അറ്റം പിളരുന്നത് ഒഴിവാക്കുന്നു.

 ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അതില്‍ സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇത് മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം.

 കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍

കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍

മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്ന കാര്യത്തിലും ശ്രദ്ധ നല്‍കണം. കാരണം ഷാമ്പൂ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഒരു കാരണവശാലും കണ്ടീഷണര്‍ ഉപയോഗിക്കാന്‍ മറക്കരുത്. കാരണം ഇത് മുടിയെ പല മോശം സാഹചര്യങ്ങളില്‍ നിന്നും രക്ഷിക്കുന്നു.

 തലയോട്ടി മസ്സാജ് ചെയ്യുന്നത്

തലയോട്ടി മസ്സാജ് ചെയ്യുന്നത്

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും തലയോട്ടി മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ഫോളിക്കിളുകള്‍ ശക്തിയുള്ളതും ആരോഗ്യമുള്ളതും ആക്കി മാറ്റാന്‍ സഹായിക്കുന്നു.

 മുടി മുറുക്കി കെട്ടുന്നത്

മുടി മുറുക്കി കെട്ടുന്നത്

മുടി മുറുക്കി കെട്ടുന്നതായിരിക്കും പലരുടേയും ശീലം. എന്നാല്‍ മുടി മുറുക്കിക്കെട്ടുമ്പോള്‍ അത് മുടിയ്ക്ക് കേട്പാട് സംഭവിക്കാനും മുടിയുടെ ആരോഗ്യം നശിക്കാനും കാരണമാകുന്നു.

 നനഞ്ഞ മുടി

നനഞ്ഞ മുടി

നനഞ്ഞ മുടിയെ വളരെ മാന്യമായി തന്നെ പരിപാലിക്കണം. ഒരിക്കലും നനഞ്ഞ മുടി കെട്ടിവെക്കാനോ മുടി ചീകുവാനോ പാടുള്ളതല്ല.

ദിവസവും മുടി ചീകണം

ദിവസവും മുടി ചീകണം

ദിവസവും മുടി ചീകാന്‍ ശ്രദ്ധിക്കണം. കാരണം മുടി കട്ട പിടിച്ചിരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം കാര്യങ്ങളിലെല്ലാം ശ്രദ്ധ ആവശ്യത്തിന് കൊടുത്താല്‍ മുടിയുടെ ആരോഗ്യ കാര്യത്തില്‍ പിന്നീട് വിഷമിക്കേണ്ടി വരില്ല എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

tips on how to improve and maintain hair quality

Read these ten tips on how to improve the quality of your hair, and keep it that way
Subscribe Newsletter