മഴയില്‍ മുടി ശ്രദ്ധിച്ചാല്‍ മതി മുടി വളരാന്‍

Posted By:
Subscribe to Boldsky

മുടിക്ക് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് മഴക്കാലത്താണ്. മഴക്കാലത്ത് മുടി ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലാണ് കേശസംരക്ഷണത്തെ ബാധിക്കുന്നത്. മഴക്കാലത്തെ നനവ് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് എത്താറുള്ളത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ മഴക്കാലത്ത് എങ്ങനെ മുടിസംരക്ഷിക്കണം എന്നതിനെക്കുറിച്ച് അറിഞ്ഞാല്‍ മതി.

ചെറുപ്പം നിലനിര്‍ത്താന്‍ ദിവസവും ഗ്രീന്‍ടീ

ഒരു തരത്തില്‍ പറഞ്ഞാല്‍ മുടിക്ക് ഏറ്റവും അനുഗ്രഹമായി ഉള്ളത് മഴക്കാലമാണ്. കാരണം മുടിയിലെ ഈര്‍പ്പം അല്‍പം നിലനില്‍ക്കുന്നതാണ് മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നത്. എന്നാല്‍ അല്‍പം ശ്രദ്ധ മഴക്കാലത്ത് മുടിക്ക് നല്‍കണം. അവ എന്തൊക്കെയെന്ന് നോക്കാം.

ചീപ്പ് തിരഞ്ഞെടുക്കുമ്പോള്‍

ചീപ്പ് തിരഞ്ഞെടുക്കുമ്പോള്‍

മുടിയ്ക്ക് പറ്റിയ ചീപ്പ് തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പല്ലുകള്‍ക്ക് അകലം കൂടിയ ചീപ്പാണ് ഏറ്റവും നല്ലത്. ഇത് മുടി പൊട്ടിപ്പോവുന്നത് തടയാന്‍ സഹായിക്കും.

 മുടി അമര്‍ത്തി കഴുകാതിരിക്കുക

മുടി അമര്‍ത്തി കഴുകാതിരിക്കുക

മുടി അമര്‍ത്തി കഴുകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ കഴുകുമ്പോള്‍ അത് മുടി ഇടക്ക് നിന്നും പൊട്ടിപ്പോവാന്‍ കാരണമാകുന്നു.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുക. മഴക്കാലത്താണെങ്കിലും പ്രോട്ടീന്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

 മുടി കെട്ടുന്നത് ശ്രദ്ധിക്കാം

മുടി കെട്ടുന്നത് ശ്രദ്ധിക്കാം

മുടി കെട്ടുന്നതിലും ശ്രദ്ധ നല്‍കുക. അധികം മുറുക്കമില്ലാത്ത ഹെയര്‍സ്‌റ്റൈലുകള്‍ പരീക്ഷിക്കാവുന്നതാണ്. മുടി കെട്ടുമ്പോള്‍ പല തരത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നനഞ്ഞ മുടിയെങ്കില്‍

നനഞ്ഞ മുടിയെങ്കില്‍

നനഞ്ഞ മുടി ചീകുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മുടിയുടെ അടിഭാഗം നന്നായി ചീകിയ ശേഷം മാത്രം മുകള്‍ ഭാഗം ചീകുക.

ആഴ്ചയില്‍ രണ്ട് തവണ കഴുകാം

ആഴ്ചയില്‍ രണ്ട് തവണ കഴുകാം

ആഴ്ചയില്‍ രണ്ട് തവണ മുടി കഴുകാവുന്നതാണ്. ഇതില്‍ കൂടുതല്‍ തവണ കഴുകുമ്പോള്‍ മുടിയിലെ ഈര്‍പ്പം മാറാന്‍ വളരെയധികം സമയമെടുക്കുന്നു. ഇത് പല തരത്തിലാണ് മുടിയെ ബാധിക്കുന്നത്.

ഷാമ്പൂ പുരട്ടുമ്പോള്‍ ശ്രദ്ധിക്കാം

ഷാമ്പൂ പുരട്ടുമ്പോള്‍ ശ്രദ്ധിക്കാം

ഷാമ്പൂ പുരട്ടുന്നത് നല്ലതാണെങ്കിലും അതിനു മുന്‍പ് മുടി നന്നായി നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. തണുത്ത വെള്ളം കൊണ്ട് തന്നെ മുടി കഴുകുക.

നനഞ്ഞ മുടി കെട്ടുമ്പോള്‍

നനഞ്ഞ മുടി കെട്ടുമ്പോള്‍

നനഞ്ഞ മുടി കെട്ടുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് മഴ നനഞ്ഞു കഴിയുമ്പോള്‍ മുടിയില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് മുടിയില്‍ കായ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

How to take care of your hair during monsoon

Few tips to keep your hair safe and glossy in the monsoon read on.
Story first published: Friday, August 25, 2017, 11:00 [IST]
Subscribe Newsletter