പെട്ടെന്ന് തന്നെ നരച്ച മുടി വേരോടെ കളയാം

Posted By:
Subscribe to Boldsky

മുടി നരക്കുന്നതാണ് പലരും പ്രായമാകുന്നതിന്റെ ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും ചെറുപ്പക്കാരിലും ഈ പ്രശ്‌നം കാണാറുണ്ട്. അതുകൊണ്ട് തന്നെ പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും പല വിധത്തിലും അകാല നരയെന്ന പ്രശ്‌നത്തെ ഭയക്കുന്നവരുണ്ട്. പലരും നര കണ്ട് തുടങ്ങുമ്പോള്‍ തന്നെ ഡൈ ചെയ്യാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയാണ് എന്നതാണ് സത്യം.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്ത് തേക്കൂ

ഇനി ഡൈ ചെയ്യാതെ തന്നെ പെട്ടെന്ന് നരച്ച മുടി വേരോടെ കളഞ്ഞ് കറുപ്പ് മുടിക്ക് സ്വാഗതം നല്‍കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. അതും നല്ല നാടന്‍ പ്രയോഗങ്ങള്‍. ഇതിലൂടെ നരക്ക് ഒരു പരിധി വരെ പരിഹാരം നല്‍കാം. എന്നാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് പരിഹാരം വേണമെന്ന് വാശിപിടിച്ചാല്‍ അത് സാധ്യമല്ല. കാരണം പ്രകൃതിദത്ത വഴിയായത് കൊണ്ട് തന്നെ അല്‍പം താമസം ഇതിലുണ്ടാവും. എന്തൊക്കെയാണ് ആ വഴികള്‍ എന്ന് നോക്കാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ഉപയോഗിച്ച് കേശസംരക്ഷണം എത്രത്തോളം പ്രാവര്‍ത്തികമാണ് എന്ന് നമുക്കറിയാം. നെല്ലിക്ക പൊടിച്ചത് അല്‍പം വെള്ളത്തില്‍ ചാലിച്ച് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് മുടിക്ക് നിറവും ആരോഗ്യവും കരുത്തും നല്‍കും എന്നത് വാസ്തവം. അതിലുപരി നരച്ച മുടിയെ ഇല്ലാതാക്കും എന്ന കാര്യത്തിലും സംശയം വേണ്ട.

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും

തേന്‍ മുടിയില്‍ തേച്ചാല്‍ മുടി നരക്കുകയാണ് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ തേനിനത്രത്തോളം തന്നെ വെള്ളം ചാലിച്ച് അതില്‍ ഇഞ്ചി നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു.

 ഹെന്ന

ഹെന്ന

കടയില്‍ നിന്നും വാങ്ങിക്കുന്ന ഹെന്നയാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കുക. കാരണം അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ വീട്ടില്‍ മൈലാഞ്ചിയില പൊടിച്ച് ഹെന്ന തയ്യാറാക്കാം. ഇത് നരച്ച മുടിക്ക് പരിഹാരമാണ് എന്ന് കണ്ണും പൂട്ടി പറയാം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പിലയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കറിവേപ്പിലയിട്ട് എണ്ണ കാച്ചി അത് തലയില്‍ തേച്ച് പിടിപ്പിക്കാം. ദിവസവും കുളിക്കാന്‍ പോകുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും എണ്ണ തേച്ച് പിടിപ്പിക്കണം. ഇത് നരച്ച മുടിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ചായ കുടിക്കാന്‍ മാത്രമല്ല കേശസംരക്ഷണത്തിനും ഉത്തമ പ്രതിവിധിയാണ്. കട്ടന്‍ ചായ തലയില്‍ തേച്ച് പിടിപ്പിക്കുന്നതും നരച്ച മുടിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കുക്കുമ്പര്‍ ധാരാളം കഴിക്കാം

കുക്കുമ്പര്‍ ധാരാളം കഴിക്കാം

കുക്കുമ്പര്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഓട്‌സ്, ബദാം എന്നിവയെല്ലാം ശീലമാക്കുക. ഇത് മുടി നരക്കുന്നതില്‍ നിന്ന് തന്നെ മോചനം നല്‍കും. ഇതിലുള്ള ബയോട്ടിന്‍ ആണ് മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നത്.

 കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

മുടിക്കും ചര്‍മ്മത്തിനും ഒരു പോലെ ആരോഗ്യം നല്‍കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര് വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കവും കരുത്തും നരയില്‍ നിന്ന് മോചനവും നല്‍കുന്നു.

English summary

How to Get Rid of Gray Hair Naturally Remedies Without Dye

How to Get Rid of Gray Hair Naturally and Permanently Remedies Without Dye
Subscribe Newsletter