അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

Posted By:
Subscribe to Boldsky

20കളില്‍ പോലും മുടി നരച്ച പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്നു സാധാരണ കാഴ്‌ചയാണ്‌. ഇത്‌ സൗന്ദര്യപ്രശ്‌നത്തോടൊപ്പം മാനസിക പ്രശ്‌നമാവുകയും ചെയ്യും.

ചെറുപ്പത്തിലെ മുടി നരയ്‌ക്കു പുറകില്‍ അതിന്റേതായ കാരണങ്ങള്‍ കാണാം. കാരണങ്ങള്‍ക്കൊപ്പം പരിഹാരങ്ങളുമുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,.

അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

സ്‌ട്രെസ്‌, കെമിക്കലുകള്‍, അമിതമായ ചൂടും പൊടിയുമെല്ലാം അകാലനരയ്‌ക്കുള്ള ചില കാരണങ്ങളാണ്‌.

അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

പാരമ്പര്യം ചെറുപ്പത്തില്‍ തന്നെ മുടി നരയ്‌ക്കുന്നതിനുള്ള പ്രധാന കാരണമാണ്‌. ഇതു കൂടാതെ മുടിയ്‌ക്കു കറുപ്പു നിറം നല്‍കുന്ന മെലാട്ടനില്‍ എന്ന ഹോര്‍മോണിന്റെ കുറവും.

അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

വൈറ്റമിന്‍ ബി12 കുറവ്‌, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചു തൈറോയ്‌ഡ്‌ പോലുള്ളവ മുടി നരയ്‌ക്കുന്നതിനുള്ള ഒരു കാരണമാണ്‌.

സ്‌ട്രെസ്‌, കെമിക്കലുകള്‍, അമിതമായ ചൂടും പൊടിയുമെല്ലാം അകാലനരയ്‌ക്കുള്ള ചില കാരണങ്ങളാണ്‌.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ഹെന്ന, കാപ്പിപ്പൊടി എന്നിവ വെള്ളത്തില്‍ ചേര്‍ത്തു പേസ്റ്റാക്കി തലയില്‍ തേയ്‌ക്കാം. സാധാരണയായി എല്ലാവരും ചെയ്‌തു വരുന്ന ഒന്ന്‌.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ടു കാച്ചി തലയില്‍ തേച്ചു മസാജ്‌ ചെയ്യാം. കറിവേപ്പില മുടിയ്‌ക്കു കറുപ്പു നല്‍കുന്ന സ്വാഭാവിക വഴിയാണ്‌.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

നെല്ലിക്കയിട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്‌ക്കുന്നതും നല്ലതാണ്‌. ഇതല്ലാതെ നെല്ലിക്ക പൊടിച്ചത്‌, ചെറുനാരങ്ങാനീര്‌, ബദാം ഓയില്‍ എന്നിവ കലര്‍ത്തി ഹെയര്‍ മാസ്‌ക്കായി ഉപയോഗിയ്‌ക്കാം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ക്യാരറ്റ്‌ സീഡ്‌ ഓയില്‍, എള്ളെണ്ണ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിച്ചു മസാജ്‌ ചെയ്യാം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം തലയില്‍ പുരട്ടുന്നതും നല്ലതാണ്‌.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതും ഉലുവ കഴിയ്‌ക്കുന്നത്‌ ഇതരച്ചു തലയില്‍ പുരട്ടുന്നതും നല്ലതാണ.്‌

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

നാലു ടീസ്‌പൂണ്‍ ബദാം ഓയില്‍, 1 ടീസ്‌പൂണ്‍ എള്ളെണ്ണ എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കാം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

പശുവിന്‍ പാലില്‍ നിന്നെടുക്കുന്ന വെണ്ണ മുടിയില്‍ പുരട്ടുന്നതും നല്ലതാണ്‌.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

കട്ടന്‍ചായ ചൂടാറിയ ശേഷം മുടിയില്‍ പുരട്ടുന്നതും നല്ലതാണ്‌. ഇത്‌ ഷാംപൂ ഉപയോഗിയ്‌ക്കാതെ കഴുകണം.

English summary

Premature Greying Of Hair Reasons And Remedies

Here are some of the reasons for remature Greying Of Hair Reasons And Remedies.
Story first published: Tuesday, May 24, 2016, 13:21 [IST]
Subscribe Newsletter