മുടിക്കായി പനിനീര്‍ പാനീയം..

Posted By:
Subscribe to Boldsky

റോസ് വാട്ടര്‍ സൗന്ദര്യത്തിന് മികച്ച ഗുണം നല്‍കുമെന്ന് എല്ലാവര്‍ക്കുമറിയാം. റോസ് വാട്ടര്‍ കൊണ്ട് ഒരു പാനീയം ഉണ്ടാക്കിയാലോ.. കുടിക്കാനല്ല, തലമുടിക്ക് വേണ്ടിയാണിത്. മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റാനാകുന്ന ഒരുതരം പാനീയമാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്.

മുടികൊഴിച്ചില്‍ തടയാനുള്ള വഴികള്‍

മുടിയുടെ എണ്ണമയം, വരള്‍ച്ച, താരന്‍, മുടികൊഴിച്ചില്‍, ചൊറിച്ചില്‍ തുടങ്ങി മുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. കേശസംരക്ഷണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഈ പനിനീര്‍ പാനീയം പരീക്ഷിക്കൂ..

പനിനീര്‍ പാനീയം ഉണ്ടാക്കാം

പനിനീര്‍ പാനീയം ഉണ്ടാക്കാം

അരകപ്പ് റോസ് വാട്ടര്‍, അരകപ്പ് ബിയര്‍, ഒരു കപ്പ് കാസ്റ്റൈല്‍ സോപ്പ്, അഞ്ച് തുള്ളി റോസ് ഓയില്‍ എന്നിവ ചേര്‍ത്ത് ഇവ ഉണ്ടാക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

മികച്ച ഒരു ക്ലെന്‍സര്‍ ആണിത്. ഈ പാനീയം ഉപയോഗിച്ച് മുടി കഴുകുന്നതിലൂടെ മുടി നന്നായി വൃത്തിയായി കിട്ടും. മാലിന്യങ്ങളും ബാക്ടീരിയകളും ഇല്ലാതാകും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇതുമൂലം തടയാം.

എണ്ണമയം നിയന്ത്രിക്കും

എണ്ണമയം നിയന്ത്രിക്കും

ഇത് തലയില്‍ തേച്ച് മസാജ് ചെയ്യുന്നതിലൂടെ മുടിയിലെ എണ്ണമയം കുറയ്ക്കാം.

വരള്‍ച്ച തടയാം

വരള്‍ച്ച തടയാം

മുടിയുടെ ഡ്രൈനെസ്സ് കളയാനും ഉചിതമായ വഴിയാണിത്. മോയിചറൈസിംഗ് ഗുണം ലഭിക്കും. ഇത് തലയോട്ടില്‍ തേച്ച് 15 മിനിട്ട് മസാജ് ചെയ്യുക.

കണ്ടീഷ്ണര്‍

കണ്ടീഷ്ണര്‍

ഒരു കണ്ടീഷ്ണറായും ഇത് പ്രവര്‍ത്തിക്കും. മുടിക്ക് മിനുസവും തിളക്കവും ലഭിക്കും.

പുനര്‍നിര്‍മ്മാണം

പുനര്‍നിര്‍മ്മാണം

കേട് വന്ന മുടിയിഴകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കും. മുടിക്ക് ഉണര്‍വ്വ് നല്‍കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

ഇടയ്ക്കിടെ ഈ പാനീയം മുടിക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി വളരും. ഇതില്‍ വൈറ്റമിന്‍ എ, ബി-3, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.

ശക്തി നല്‍കുന്നു

ശക്തി നല്‍കുന്നു

മുടിക്ക് ഉറപ്പ് നല്‍കുകയും പൊട്ടിപ്പോകാതെ സൂക്ഷിക്കുകയും ചെയ്യും. തലയോട്ടിലെ രക്തപ്രവാഹം സുഗമമാക്കാന്‍ സഹായിക്കും. ഇതുമൂലം മുടിക്ക് ബലം ലഭിക്കുന്നു.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

പനിനീരില്‍ ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫഌമേറ്ററി ഘടകം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷിക്കും.

English summary

benefits of rose water for your hair

Have you been searching for something really effective in enhancing the health of your hair and scalp? Then rose water is the best bet.
Story first published: Wednesday, July 15, 2015, 18:11 [IST]
Subscribe Newsletter