For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല മുടിയ്ക്കു 10 കല്‍പനകള്‍

By Super
|

തിളക്കവും, കട്ടിയും, ആകര്‍ഷകത്വവുമുള്ള തലമുടി ഏതൊരു സ്ത്രീയുടേയും സ്വപ്നമായിരിക്കും. ഇക്കാര്യത്തില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെയെല്ലാം അസൂയ ഏറ്റുവാങ്ങണമെന്നുണ്ടെങ്കില്‍ പിന്തുടരേണ്ടുന്ന പത്ത് കല്പനകളിതാ.

സ്‌ത്രീകളിലെ മുടികൊഴിച്ചിലിന്‌ 10 കാരണങ്ങള്‍

1. തലമുടി സംരക്ഷണം

1. തലമുടി സംരക്ഷണം

തലമുടി സംബന്ധമായ പ്രശ്നങ്ങളെ ആരംഭത്തില്‍ തന്നെ തടയാനുള്ള മാര്‍ഗ്ഗം ശരിയായ സംരക്ഷണമാണ്. അമിതമായ ചൂട്, സൂര്യപ്രകാശം, പൊടി, മാലിന്യം തുടങ്ങിയവയെ അകറ്റി നിര്‍ത്തുക. ഇവ നിങ്ങളുടെ തലയോട്ടിയില്‍ അണുബാധയുണ്ടാക്കും. ഇത് മുടികൊഴിച്ചിലിനും, താരനും മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകും.

2. പരിചരണം

2. പരിചരണം

കുളിച്ചതിന് ശേഷം ഉടനെ മുടി ചീകാതിരിക്കുക. ഇത് മുടി കേടുവരാനിടയാക്കും. നനഞ്ഞ മുടി ദുര്‍ബലവും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. അതിനാല്‍ മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുക.

3. കണ്ടീഷന്‍ ചെയ്യുക

3. കണ്ടീഷന്‍ ചെയ്യുക

മുടിയുടെ ചുരുളല്‍ ഒഴിവാക്കാന്‍ ഒരു നല്ല കണ്ടീഷണര്‍ ഉപയോഗിച്ച് മുടിയ്ക്ക് നനവ് നല്കുക. മുടി കണ്ടീഷന്‍ ചെയ്ത ശേഷം നന്നായി കഴുകി വായുവില്‍ ഉണങ്ങാനനുവദിക്കുകയും ചെയ്യുക.

4. ഹെയര്‍സ്റ്റൈലിങ്ങ് ശീലമാക്കാതിരിക്കുക

4. ഹെയര്‍സ്റ്റൈലിങ്ങ് ശീലമാക്കാതിരിക്കുക

മിക്കവാറും ഹെയര്‍ സ്റ്റൈലിങ്ങ് ഉപകരണങ്ങളും അമിതമായ ചൂടുണ്ടാക്കുന്നതാണ്. പതിവായി ഉപയോഗിച്ചാല്‍ ഇത് മുടിക്ക് തകരാറുണ്ടാക്കും. ഹെയര്‍സ്റ്റൈലിങ്ങ് ഉത്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കരുത്. തകരാറുകള്‍ കുറയ്ക്കാന്‍ പതിവായി ഒരു നല്ല ഹെയര്‍ സീറം ഉപയോഗിക്കുക.

5. മുടി മുറുക്കി കെട്ടാതിരിക്കുക

5. മുടി മുറുക്കി കെട്ടാതിരിക്കുക

മുടിയില്‍ ഹെയര്‍ബാന്‍ഡ് എത്രത്തോളം മുറുക്കിക്കെട്ടുന്നുവോ അത്രത്തോളം ദോഷകരമാകും. പകരം എല്ലായ്പ്പോഴും മുടി അയച്ചിടുകയോ, ഹെഡ്ബാന്‍ഡ് അല്ലെങ്കില്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.

6. മുടി വൃത്തിയാക്കുക

6. മുടി വൃത്തിയാക്കുക

മുടികൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം താരനും തലയോട്ടിയിലെ ചൊറിച്ചിലുമാണ്. പൊതുസ്ഥലങ്ങളില്‍ പരമാവധി വൃത്തി പുലര്‍ത്തുന്നത് പ്രശ്നങ്ങള്‍ കുറയ്ക്കും.

7. ഹെയര്‍ മാസ്ക് ഉപയോഗിക്കുക

7. ഹെയര്‍ മാസ്ക് ഉപയോഗിക്കുക

ആഴ്ചയിലൊരിക്കല്‍ നല്ലൊരു ഹെയര്‍ മാസ്ക് ഉപയോഗിക്കുക. ഇത് മുടിക്ക് അവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കും. ഹെയര്‍ മാസ്കുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാനാവും. ഒരു വാഴപ്പഴം ഉടച്ച് ഏതാനും മുട്ട അതില്‍ ചേര്‍ത്ത് നന്നായി ഇളക്കി മുടിയില്‍ തേക്കുക. 30 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക.

8. ശരിയായ ഭക്ഷണം

8. ശരിയായ ഭക്ഷണം

ഒരു നല്ല ഹെയര്‍ മാസ്ക്, കണ്ടീഷണര്‍ എന്നിവ ഉപയോഗിക്കുന്നതിന് പുറമേ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള അടിസ്ഥാന പോഷകങ്ങളും ലഭ്യമാക്കണം. ക്രമീകൃതമായ ഭക്ഷണം മുടിക്ക് ആരോഗ്യവും ആകര്‍ഷണീയതയും നല്കും.

9. എണ്ണ ഉപയോഗിക്കുക

9. എണ്ണ ഉപയോഗിക്കുക

ആഴ്ചയില്‍ ഒരു തവണയെങ്കിലും മുടിയില്‍ എണ്ണ തേയ്ക്കുക. മുടിയില്‍ എണ്ണ തേക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവയിലേതും മുടിക്ക് തിളക്കവും വളര്‍ച്ചയും ലഭിക്കാനായി ഉപയോഗിക്കാം.

10. മുടി പതിവായി ചീകുക

10. മുടി പതിവായി ചീകുക

തലയോട്ടിയിലെ സ്വഭാവികമായ എണ്ണമയം പടരുന്നതിന് മുടി ചീകുക. ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും നല്കും.

English summary

10 Commandments For Healthy Hair

Every woman dreams of thick, silky, lustrous hair. So, if you want to be the envy of all your friends follow our Ten Commandments, for beautiful healthy hair.
X
Desktop Bottom Promotion