For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിയും അരിമ്പാറയും പേടിക്കും ഒറ്റമൂലിയിതാ

നാടന്‍ ഒറ്റമൂലികളിലൂടെ ആണിയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാം

|

ആണി രോഗം പലപ്പോഴും പലരുടേയും ഉറക്കം കെടുത്താറുണ്ട്. എന്നാല്‍ ആണി രോഗത്തെ ഒരു രോഗം എന്നതിലുപരി ഒരു ചര്‍മ്മ പ്രശ്‌നമായാണ് കണക്കാക്കുന്നത്. വെരുക്ക പെഡിസ് എന്ന വൈറസാണ് ഇതിന് പിന്നില്‍. ഇവ ചര്‍മ്മത്തിനുള്ളിലേക്ക് വളരുന്നതോടെ ആ ഭാഗം കട്ടിയേറിയതായി മാറുന്നു. മാത്രമല്ല ആണി പോലെ കാല്‍പ്പാദത്തില്‍ വിവിധ തരത്തിലുള്ള ഭാഗങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു. ഇവ പിന്നീട് നടക്കുമ്പോഴെല്ലാം ചര്‍മ്മത്തിനുള്ളിലേക്ക് കയറിപ്പോവുന്നതിനാലാണ് പലര്‍ക്കും നടക്കുമ്പോള്‍ വേദന ഉണ്ടാവുന്നത്.

പുരുഷന്‍മാരിലാണ് ആണി രോഗം പലപ്പോഴും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടും നടക്കുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്നതും എല്ലാമാണ് പലപ്പോഴും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണം. വൈറസുകള്‍ ചൂടിലും തണുപ്പിലും വളരാന്‍ കഴിയുന്നവയാണ്. വെള്ളം കാലില്‍ തങ്ങിനില്‍ക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. കാല്‍വെള്ളയില്‍ ഉണ്ടാവുന്ന ആണി രോഗം കാലിന്റെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇവയില്‍ വലിപ്പം കൂടിയവക്ക് ചുറ്റും വീണ്ടും ചെറിയ ചെറിയ ആണികള്‍ വളരുകയും ചെയ്യുന്നു.

മുഖം വെളുക്കണോ, നെയ്യിലുണ്ട് പൊടിക്കൈമുഖം വെളുക്കണോ, നെയ്യിലുണ്ട് പൊടിക്കൈ

പല വിധത്തിലുള്ള ചികിത്സകളും ഇന്നത്തെ കാലത്ത് ലഭ്യമാണ്. സാലിസ്ലിക് അമ്ലം പുരട്ടുന്നത് കാലിലെ ആണിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വളര്‍ച്ച കൂടിയ ആണിയാണെങ്കില്‍ അതിനെ സര്‍ജറിയിലൂടെ നീക്കം ചെയ്യാവുന്നതാണ്. പ്യുമിക് സ്റ്റോണ്‍ ആണി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതല്ലാതെ നല്ല നാടന്‍ ഒറ്റമൂലികളിലൂടെ ആണിയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാം. ആണിക്കും അരിമ്പാറക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ആയുര്‍വ്വേദ ഒറ്റമൂലികള്‍ നോക്കാം.

 അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇത് ആണി പോവാന്‍ നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. അത്തിപ്പഴം അരച്ച് ആണിക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ആണി പോവാന്‍ സഹായിക്കുന്നു.

എരുക്കിന്‍ പാല്‍

എരുക്കിന്‍ പാല്‍

എരുക്കിന്‍ പാല്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. എരുക്കിന്റെ പാല്‍ ആണിക്ക് മുകളില്‍ പുരട്ടുക. ഇത് സ്ഥിരമായി ചെയ്താല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആണി ഇല്ലാതാവുന്നു.

കശുവണ്ടി എണ്ണ

കശുവണ്ടി എണ്ണ

കശുവണ്ടി തോടിലെ എണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കശുവണ്ടി ചുടുമ്പോഴും മറ്റും അതിന്റെ എണ്ണ ലഭിക്കുന്നു. ഇത് ആണിക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലൊരു മാര്‍ഗ്ഗമാണ്.

കൊടുവേലി

കൊടുവേലി

കൊടുവേലി ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ആണിയുള്ളിടത്ത് അരച്ച് തേക്കുക. ഇതിലൂടെ ആണി മാറി പാദം നല്ല സുന്ദരമായി മാറുന്നു.

ഇഞ്ചി നീര്

ഇഞ്ചി നീര്

ഇഞ്ചി നീര് തേക്കുന്നതും ആണിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചി നീരും അതില്‍ അല്‍പം ചുണ്ണാമ്പും മിക്‌സ് ചെയ്ത് തേച്ചാല്‍ അത് പെട്ടെന്ന് തന്നെ ആണിയെ ഇല്ലാതാക്കുന്നു.

കോഴിമുട്ട

കോഴിമുട്ട

കോഴിമുട്ടയുടെ വെള്ള ആണിയില്‍ തേച്ചാലും ആണി സുഖപ്പെടാന്‍ കാരണമാകുന്നു. ഇത് ആണി രോഗത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

കട്ടിയുള്ള കഞ്ഞിവെള്ളം

കട്ടിയുള്ള കഞ്ഞിവെള്ളം

കഞ്ഞിവെള്ളം കട്ടിയാക്കി തേക്കുന്നതും ഇത്തരത്തില്‍ ആണി രോഗത്തിന് പരിഹാരം നല്‍കുന്ന ഒന്നാണ്. കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് തേക്കുന്നതും ആണി രോഗത്തിന് പരിഹാരം നല്‍കുന്നു.

കള്ളിപ്പാല്‍

കള്ളിപ്പാല്‍

ആയുര്‍വ്വേദത്തില്‍ ആണി രോഗമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കള്ളിപ്പാല്‍. ഇത് തേക്കുന്നത് ആണി രോഗം സുഖപ്പെടുത്തുന്നു. പാദങ്ങള്‍ക്ക് നല്ല മൃദുത്വവും ലഭിക്കുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ടും ആണി രോഗത്തെ ഇല്ലാതാക്കാം. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസ് ആണ് ആണി രോഗത്തിന് പരിഹാരം നല്‍കുന്നത്. ഒരു വെളുത്തുള്ളി ചൂടാക്കി അത്കാലില്‍ ആണി ഉള്ളിടത്ത് വെക്കുക. ഇത് ആണി ഇല്ലാതാക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ കൊണ്ടും ആണി രോഗത്തെ ഇല്ലാതാക്കാം. മഞ്ഞള്‍ അല്‍പം വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കി അത് ആണിക്കു മുകളില്‍ പുരട്ടാവുന്നതാണ്. ഇത് വെറും രണ്ടാഴ്ച കൊണ്ട് ആണി രോഗത്തെ ഇല്ലാതാക്കും.

English summary

How to Get Rid of Plantar Warts

Before trying the remedies, keep in mind that you may need many repeated treatments before the wart goes away. Here are the top 10 ways to get rid of plantar warts.
Story first published: Tuesday, December 12, 2017, 13:51 [IST]
X
Desktop Bottom Promotion