സല്‍പ്പേര് നശിപ്പിക്കും രാശിക്കാര്‍ ഇവര്‍

Posted By:
Subscribe to Boldsky

സ്വഭാവം പലപ്പോഴും നമുക്ക് രാശിപ്രകാരം പ്രവചിക്കാന്‍ സാധിക്കും. സോഡിയാക് സൈന്‍ അനുസരിച്ച് പല വിധത്തിലാണ് അത് ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. ജനിച്ച സമയവും നേരവും എല്ലാം കണക്കാക്കി അത് പല വിധത്തില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ചില രാശിക്കാര്‍ അറിയപ്പെടുന്നത് പലപ്പോഴും അവരുടെ മോശം സ്വഭാവത്തിന്റെ പേരിലാണ്. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു.

ഏതൊക്കെ രാശിക്കാരാണ് മോശം പേരില്‍ അറിയപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ എന്ന് അറിയുന്നത് നല്ലതാണ്. പലപ്പോഴും നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായാണ് ഇത്തരം സ്വഭാവങ്ങള്‍ അല്ലെങ്കില്‍ ചീത്തപ്പേരുകള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഏതൊക്കെ രാശിക്കാര്‍ ഇത്തരത്തില്‍ ചീത്തപ്പേര് കേള്‍ക്കേണ്ടതായി വരുന്നു എന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഇതിനുള്ള യോഗം അല്‍പം കൂടുതലാണ്. കാരണം ഒന്നും ചെയ്തില്ലെങ്കില്‍ പോലും ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് വരെ ഇവരെ എത്തിക്കുന്നു. ഏത് കാര്യത്തിനേയും മുന്നില്‍ നിന്ന് നയിക്കാന്‍ ഇവര്‍ക്ക് ആവുമെങ്കിലും പലപ്പോഴും എടുക്കുന്ന തീരുമാനത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ പലപ്പോഴും മറ്റുള്ളവരുമായി സംവദിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഇത് പല വിധത്തില്‍ നിങ്ങള്‍ക്ക് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാക്കുന്നു. പലപ്പോഴും ചീത്ത മൂഡ് ഉണ്ടാക്കിയെടുക്കുന്ന കാര്യത്തില്‍ പല വിധത്തിലാണ് ഇത് പ്രതിസന്ധി ഉണ്ടാക്കുന്നത്. ഒരിക്കലും ഇവര്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ ഇവരോട് സംസാരിക്കരുത്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ ആക്രമണ സ്വഭാവമുള്ളവരായിരിക്കും. പലപ്പോഴും നിശബ്ദത കൊണ്ടാ ണ് ഇവര്‍ മറ്റുള്ളവരെ നേരിടുന്നത്. ദേഷ്യം തന്നെയായിരിക്കും ഇവരുടെ മോശം സ്വഭാവവും. പരമാവധി ഇവരോട് സംസാരിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ പല ദുരൂഹതകളും ഒളിച്ചിരിക്കുന്നവരായിരിക്കും. നിങ്ങളില്‍ എല്ലാമുണ്ടെങ്കില്‍ അവര്‍ നിങ്ങള സ്‌നേഹിച്ചു കൊണ്ടേ ഇരിക്കുന്നു. മാത്രമല്ല ദേഷ്യം വന്നാല്‍ പല വിധത്തില്‍ അത് ഇവരെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്യുന്നു. സ്വഭാവം നല്ലതാണെങ്കിലും അത് പലപ്പോഴും ഇവരെ പ്രശ്‌നത്തിലാക്കുന്ന അവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

 കുഭം രാശി

കുഭം രാശി

കുംഭം രാശിക്കാര്‍ വളരെ ആത്മാര്‍ത്ഥതയുള്ളവരായിരിക്കും. എന്നാല്‍ പലപ്പോഴും ഇവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. കാരണം പിന്നീട് അയാള്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല.

English summary

Zodiac Signs That Are Famous For Their Bad Reputation

These are the zodiac signs which are known to be the worst when it comes to having the worst nature. They are the zodiacs which do not give a damn about what others think. Check out for these signs.
Story first published: Saturday, April 7, 2018, 13:15 [IST]