സൂക്ഷിച്ച പണം പോലും നഷ്ടം,ഈ ആഴ്ച ഈ രാശിക്കാര്‍ക്ക്

Posted By:
Subscribe to Boldsky

ജ്യോതിഷം എന്ന് പറയുന്നത് ഒരു ശാസ്ത്രമാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു ശാസ്ത്രം. പലരുടേയും വിശ്വാസത്തിന്റെ വഴി വിളക്കാണ് പലപ്പോഴും ജ്യോതിഷം. എന്നാല്‍ ജ്യോതിഷത്തിനും തെറ്റു പറ്റാം എന്നത് സത്യമാണ്. പക്ഷേ വിശ്വാസത്തിന്റെ വിത്ത് നമ്മുടെ മനസ്സില്‍ കിടക്കുന്നിടത്തോളം ജ്യോതിഷം തെറ്റാണെന്ന് വിശ്വസിക്കില്ല. ഭാവിയും ആയുസ്സും വരെ ജ്യോതിശാസ്ത്രത്തില്‍ കുറിക്കപ്പെടുന്നു. ഒരാള്‍ ജനിച്ച് കഴിഞ്ഞ് അയാളുടെ മരണം വരെ എന്ത് സംഭവിക്കുമെന്ന് ജാതകത്തില്‍ കുറിക്കപ്പെടുന്നു.

രാശിപ്രകാരം എത്ര കുട്ടികള്‍ നിങ്ങള്‍ക്ക് ഭാഗ്യം

കഴിഞ്ഞ ജന്മവും മുജ്ജന്‍മവും വരാന്‍ പോകുന്ന ജന്മവും എല്ലാം ജ്യോതിശാസ്ത്രത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഇത് ബാധിക്കുന്നത്. ഓരോ ആഴ്ചയിലും രാശിഫലം മാറിമാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായും ശാരീരികമായും ഓരോ രാശിക്കാര്‍ക്കും ഓരോ ദിവസം എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ ആഴ്ച ഓരോ രാശിക്കാരുടേയും സാമ്പത്തിക ഫലങ്ങള്‍ എങ്ങനെയെല്ലാം മാറിക്കിടക്കുന്നു എന്ന് നോക്കാം. ഇതുണ്ടാക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സാമ്പത്തികമായി ഏത് രാശിക്കാരാണ് സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.

മേടം രാശി

മേടം രാശി

സാമ്പത്തികമായി നല്ല നിലയിലായിരിക്കും ഈ രാശിക്കാര്‍. സാമ്പത്തികമായി വളരെ മികച്ച ഒരു ആഴ്ചയായിരിക്കും മേടം രാശിക്കാര്‍ക്ക്. ബന്ധുക്കളില്‍ നിന്ന് സാമ്പത്തിക സാഹായം ലഭിക്കുന്നു. ലോണ്‍, ചിട്ടി എന്നിവയെല്ലാം അനുകൂലമായി വരാനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ പണം സൂക്ഷിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയും കാണിക്കുന്നു.

ഇടവം രാശി

ഇടവം രാശി

വിവാഹം പോലുള്ള കാര്യങ്ങള്‍ക്ക് പണം ചിലവാക്കേണ്ടതായി വരും. സാമ്പത്തികമായി നേട്ടം നേടുമെങ്കിലും പലപ്പോഴും അനാവശ്യ ചിലവുകള്‍ താങ്ങാനാവാതെ വരുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളേയും സഹായിക്കേണ്ടതായി വരും. ഇത് പലപ്പോഴും നിങ്ങളെ കെണിയില്‍ കൊണ്ട് ചെന്നെത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിക്ഷേപങ്ങള്‍ നടത്തുകയാണെങ്കിലും നല്ല രീതിയില്‍ ഉള്ള നിക്ഷേപങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണം. പറ്റിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ സാമ്പത്തിക സഹായം പല ദിക്കുകളില്‍ നിന്നും ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കൊടുത്ത കടം തിരിച്ച് കിട്ടുന്നതായിരിക്കും. എന്നാല്‍ അതിനു വേണ്ടി അല്‍പം കഷ്ടപ്പെടേണ്ടതായും വരും. സര്‍ക്കാര്‍ ആനുകൂല്യം പല വിധത്തിലും ലഭിക്കുന്നു. കൃഷിയാണ് പ്രധാന വരുമാന മാര്‍ഗ്ഗമെങ്കില്‍ അതില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമായി വരുന്നു. കാരണം നഷ്ടങ്ങളിലേക്ക് കൂപ്പുകുത്താനുള്ള എല്ലാ സാധ്യതയും ഈ ആഴ്ച കാണുന്നുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ഗവണ്‍മെന്റില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ടത് വാഹന സംബന്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോളാണ്. ഇത് പലപ്പോഴും നഷ്ടങ്ങളിലേക്ക് ആണ് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുക. ചികിത്സക്കായി അധികം പണം ചിലവാക്കേണ്ടതായി വരുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.

കന്നി രാശി

കന്നി രാശി

അനാവശ്യ ചിലവുകള്‍ ഈ ആഴ്ച നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. പഠനാവശ്യങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് നഷ്ടത്തിലേക്കാണ് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുക. ബന്ധുക്കളെ സഹായിച്ച് പലപ്പോവും ദാരിദ്ര്യത്തിലേക്ക് എത്താനുള്ള സാധ്യതയും ഈ ആഴ്ച കാണുന്നുണ്ട്.

 തുലാം രാശി

തുലാം രാശി

ആഢംബര ജീവിതത്തിനായി പണം ചിലവഴിക്കേണ്ടതായി വരും. ഇത് കടങ്ങള്‍ക്ക് മേല്‍ കടം വലിച്ച് കൂട്ടാന്‍ കാരണമാകുന്നു. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും ചിലവ് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. മക്കളുടെ കാര്യത്തിനായി കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരും.

 വൃശ്ചികം രാശി

വൃശ്ചികം രാശി

സാമ്പത്തികമായി നേട്ടമുണ്ടാവും. എന്നാല്‍ ശ്രദ്ധിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളില്‍ നെഗറ്റീവ് ആയി തന്നെ ബാധിക്കുന്നു. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യതയുണ്ട്. കാര്‍ഷിക മേഖലയില്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടി വരും.

ധനു രാശി

ധനു രാശി

അനാവശ്യ ചിലവുകള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യത ഈ ആഴ്ചയില്‍ ആണ്. ധനു രാശിക്കാര്‍ക്ക് പല വിധത്തില്‍ ഇത് ബാധിക്കുന്നു. സാമ്പത്തികമായി അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ പോലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉടന്‍ തന്നെ ലഭിക്കുന്നു. ബിസിനസ് രംഗത്ത് തകര്‍ച്ചക്കുള്ള സാധ്യതയും ഈ ആഴ്ച നിങ്ങള്‍ക്ക് സംഭവിക്കാം.

മകരം രാശി

മകരം രാശി

കാര്‍ഷികപരമായി നേട്ടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. വാഹനം വാങ്ങിക്കുമ്പോഴും വില്‍ക്കുമ്പോഴും നഷ്ടം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആശുപത്രിയും ചികിത്സയുമായി പല വിധത്തില്‍ പണം അധികമായി ചിലവഴിക്കേണ്ടതായി വരുന്ന അവസ്ഥയും ഉണ്ടാവുന്നു. പൊതുവേ നഷ്ടങ്ങളുടെ ആഴ്ചയായിരിക്കും ഈ രാശിക്കാര്‍ക്കിത്.

കുംഭം രാശി

കുംഭം രാശി

യാത്രക്കായി വളരെയധികം ചിലവുകള്‍ നേരിടേണ്ടതായി വരുന്നു. കുട്ടികളുടെ കാര്യത്തില്‍ അധിക ചിലവ് അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരം അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ആഴ്ച കൂടിയാണ് ഇത്. ഗുണ ദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച വരവും ചെലവും എല്ലാം തുല്യമായിരിക്കും. കഠിനാധ്വാനം ചെയ്താല്‍ മാത്രമേ അത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുകയുള്ളൂ. ക്ഷേത്ര കാര്യങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കുമായി കൂടുതല്‍ പണം ചിലവഴിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പലപ്പോഴും നഷ്ടക്കണക്കുകള്‍ മാത്രമേ ഈ ആഴ്ച ഉണ്ടാവുകയുള്ളൂ.

English summary

Weekly financial horoscope for all zodiac signs

Weekly horoscope is a handy tool for your planning your finance. These horoscope predictions are based on the sun sign.
Story first published: Thursday, February 8, 2018, 10:33 [IST]
Subscribe Newsletter