ദാനം ചെയ്യുന്നത് ഇതെങ്കില്‍ സമ്പത്ത് ഇരട്ടിക്കും

Posted By:
Subscribe to Boldsky

ദാനം ചെയ്യുന്നത് നല്ല ഒരു കാര്യമാണ്. ഉള്ളവന്‍ ഇല്ലാത്തവന് നല്ല മനസ്സോടെ നല്‍കുന്നതാണ് ദാനം. ദാനം സ്വീകരിക്കുന്നയാള്‍ നമ്മളെ ദൈവത്തെ പോലെയാണ് ആ സമയം കാണുന്നത്. ദാനം നല്‍കുന്നയാള്‍ക്ക് ഇതൊരു പുണ്യപ്രവര്‍ത്തിയും ആണ്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം, ഐശ്വര്യം എന്നിവയെല്ലാം നിറയുന്നു. എന്നാല്‍ ദാനം ചെയ്യേണ്ട ചിലതും ദാനം ചെയ്യാന്‍ പാടില്ലാത്ത ചിലതും ഉണ്ട്.

മുഖത്തെ മറുക് വെളിവാക്കുന്ന രഹസ്യം

ദാനം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ദാനം ചെയ്താല്‍ അത് നമ്മുടെ ദോഷത്തിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിച്ച് ചെയ്യണം. ഓരോ രാശിക്കാരും എന്തൊക്കെ വസ്തുക്കളാണ് ദാനം ചെയ്യേണ്ടത് എന്ന് നോക്കാം. ഇത്തരത്തില്‍ ദാനം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ഐശ്വര്യത്തിനും നേട്ടത്തിനും എങ്ങനെയെല്ലാം കാരണമാകുന്നു എന്നും നോക്കാം. ഇത് എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ഭാഗ്യത്തിനും സമ്പത്ത് വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ദാനം ചെയ്യുമ്പോള്‍ അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്ന വസ്തുക്കള്‍ ഇവയാണ്. മഞ്ഞള്‍, സ്വര്‍ണം, പണം എന്നിവ ദാനം ചെയ്യാം. ഇത് മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

 ഇടവം രാശി

ഇടവം രാശി

നെയ്യ്, പഴങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ദാനം ചെയ്യാവുന്നതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിനും സമ്പത്തിനും നേട്ടം നല്‍കുന്നു. മാത്രമല്ല നിങ്ങളിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി ചുറ്റിനും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

തേന്‍, പണം, ഭക്ഷണം എന്നിവയെല്ലാം മിഥുനം രാശിക്കാര്‍ക്ക് ദാനം ചെയ്യാം. എന്നാല്‍ ഇവര്‍ ഒരിക്കലും പഠനസംബന്ധമായ വസ്തുക്കള്‍ ദാനം ചെയ്യരുത്. ഇത് നിങ്ങളിലെ അറിവ് ഇല്ലാതാക്കാന്‍ കാരണമാകുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പാല്‍, വെള്ളി, വെള്ളം എന്നിവയെല്ലാം ദാനം ചെയ്യുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ നല്ലതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. മാത്രമല്ല ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.

 ചിങ്ങം രാശി

ചിങ്ങം രാശി

കുങ്കുമപ്പൂവ്, സ്വര്‍ണം എന്നിവയെല്ലാം ദാനം ചെയ്യാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കണം. എല്ലാ വിധത്തിലും കുടുംബത്തിന്റെ ക്ഷേമത്തിന് ഇത് കാരണമാകുന്നു.

 കന്നി രാശി

കന്നി രാശി

മൃഗങ്ങള്‍ക്ക് പുല്ല് നല്‍കുന്നത്, ശംഖ്, പേപ്പര്‍ എന്നിവയെല്ലാം ദാനം ചെയ്യുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിന് വളരെയധികം നല്ലതാണ്. മാത്രമല്ല നിങ്ങളിലെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

തുലാം രാശി

തുലാം രാശി

നെയ്യ്, പൂക്കള്‍, അറിവ്, വെള്ളി എന്നിവയെല്ലാം നിങ്ങള്‍ക്ക് ദാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളിലെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ഐശ്വര്യത്തിന് വഴികാട്ടുകയും ചെയ്യുന്നു. എല്ലാ രീതിയിലും ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു.

 വൃശ്ചികം രാശി

വൃശ്ചികം രാശി

ഓറഞ്ച് നിറത്തിലുള്ള വസ്തുക്കള്‍, സിന്ദൂരം എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യവും സമ്പത്തും ഐശ്വര്യവും നിങ്ങളില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

 ധനു രാശി

ധനു രാശി

സ്റ്റീല്‍ പാത്രങ്ങള്‍, ഭക്ഷണങ്ങള്‍, മഞ്ഞള്‍ എന്നിവയെല്ലാം ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു.

 മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് പലപ്പോഴും ദാനം ചെയ്യുക എന്നത് അവരുടെ ജന്മ സിദ്ധമായ കഴിവുകളില്‍ ഒന്നായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ ദാനം ചെയ്യേണ്ടത് ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ്. ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നതിലൂടെ നിങ്ങളുടെ ദാനശീലം വര്‍ദ്ധിക്കുകയും ഐശ്വര്യം കൂടുകയും ചെയ്യുന്നു.

 കുംഭം രാശി

കുംഭം രാശി

വസ്ത്രങ്ങള്‍, ഭക്ഷണങ്ങള്‍, പണം എന്നിവ ദാനം ചെയ്യുന്നതിന് ശ്രമിക്കുക. എല്ലാ വിധത്തിലും ഇത് നിങ്ങളില്‍ ഐശ്വര്യവും സ്‌നേഹവും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നു.

മീനം രാശി

മീനം രാശി

പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍, സിന്ദൂരം, ശര്‍ക്കര എന്നിവ ദാനം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുക. ഇത് നിങ്ങളില്‍ പല വിധത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

English summary

Things to donate according to your zodiac sign and earn wealth

Donation also brings happiness, prosperity, wealth and peace in your house, read on.
Story first published: Thursday, March 8, 2018, 11:57 [IST]