2018-ല്‍ സാമ്പത്തിക നേട്ടം ഈ രാശിക്കാര്‍ക്ക്‌

Posted By:
Subscribe to Boldsky

വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ഐശ്വര്യവും ഭാഗ്യവും നിറഞ്ഞ ഒരു പുതുവര്‍ഷമായിരിക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. എപ്പോഴും നിര്‍ഭാഗ്യം മാത്രവും അല്ലെങ്കില്‍ ഭാഗ്യം മാത്രവും കടാക്ഷിക്കുകയില്ല. രണ്ടും ചേര്‍ന്നുള്ള ജീവിതമായിരിക്കും എല്ലാവരുടേയും. എന്നാല്‍ ജോതിഷപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള താളപ്പിഴകളും ഏറ്റക്കുറച്ചിലുകളും ഉണ്ടാവാം.

2018-ല്‍ നിങ്ങളുടെ സാമ്പത്തിക നേട്ടവും ഭാഗ്യവും സാമ്പത്തിക സ്ഥിതിയും എങ്ങിനെയായിരിക്കും എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവും. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ സാമ്പത്തിക നേട്ടത്തിന് 2018 സഹായിക്കുന്നത് എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത രീതിയിലാണ് ഇത്തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടംരാശി

മേടംരാശി

മേടം രാശിക്കാര്‍ക്ക് 2018 സാമ്പത്തിക നേട്ടമാണോ അതോ സാമ്പത്തിക നഷ്ടമാണോ ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? വരവു ചിലവ് കണക്കുകള്‍ തുല്യമാവും മാത്രമല്ല സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാവാനുള്ള സാധ്യത കുറവാണ്. മാത്രമല്ല സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും മറ്റും നിക്ഷേപങ്ങള്‍ക്കും മേടംരാശിക്കാര്‍ക്ക് വളരെ നല്ല സമയമാണ് 2018.

ഇടവം രാശി

ഇടവം രാശി

സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും ആഴ്ചാവസാനത്തോടെ ഇതിന് പരിഹാരം കാണാന്‍ കഴിയുന്നു. മോഷണം നടക്കാനുള്ള സാധ്യത വളരെ തൂടുതലാണെന്നതിനാല്‍ എപ്പോഴും അല്‍പം ശ്രദ്ധ അത്യാവശ്യാണ്. മാത്രമല്ല സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാം. കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ വേണം.

മിഥുനം രാശി

മിഥുനം രാശി

2018- മിഥുനം രാശിക്കാര്‍ക്ക് ഇരട്ടിച്ചിലവുണ്ടാക്കുന്ന വര്‍ഷമായിരിക്കും. വിവാഹാവശ്യങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവാക്കേണ്ട അവസ്ഥ നിങ്ങള്‍ക്ക് വരും. എന്നാല്‍ തൊഴില്‍ മേഖലയില്‍ സാമ്പത്തികമായി ഉന്നമനം ഉണ്ടാവുന്നു. മാത്രമല്ല നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണ് 2018 മിഥുനം രാശിക്കാര്‍ക്ക്.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

സാമ്പത്തിക ക്ലേശം അനുഭവിക്കേണ്ടി വരുന്ന വര്‍ഷമാണ് 2018 കര്‍ക്കിടകം രാശിക്കാര്‍ക്ക്. എന്നാല്‍ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം ചിലവാക്കേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാവും. മാത്രമല്ല പങ്കാളി നിമിത്തം പലപ്പോഴും സാമ്പത്തിക നഷ്ടം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മൊത്തത്തില്‍ വര്‍ഷം മുഴുവന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവാമുള്ള സാധ്യത വളരെ കൂടുതലാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒരു വര്‍ഷമാണ് 2018. ബന്ധുമിത്രാദികള്‍ മൂലം സാമ്പത്തിക നേട്ടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല മക്കള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങളിലേക്ക് വഴി തെളിയിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നിരാശിക്കാര്‍ക്ക് കടങ്ങള്‍ തീര്‍ക്കാനുള്ള ഒരു വര്‍ഷമായിരിക്കും 2018. എന്നാല്‍ ഇത് കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നഷ്ടം സംഭവിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അമിതമായി വരുന്ന ചിലവുകള്‍ കുറക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിടാനുള്ള സാധ്യതയുണ്ട്.

 തുലാം രാശി

തുലാം രാശി

സാമ്പത്തിക നേട്ടങ്ങള്‍ക്കാണ് 2018 തുലാം രാശിക്കാര്‍ക്ക് വഴിയൊരുക്കുന്നത്. പല തരത്തിലാണ് സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും. കൃഷിയില്‍ നിന്നും പല വിധത്തിലുള്ള സാമ്പത്തിക ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നു. പൊതുവേ 2018 തുലാം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് 2018 അനാവശ്യ ചിലവുകള്‍ ഉണ്ടാക്കുന്ന ഒരു വര്‍ഷമായിരിക്കും. യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്കാണ് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുക. നിക്ഷേപങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ സാമ്പത്തിക നേട്ടത്തിലേക്ക് നയിക്കും.

ധനു രാശി

ധനു രാശി

സാമ്പത്തിക നേട്ടങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും 2018. ലോണ്‍ വഴിയും ചിട്ടികള്‍ വഴിയും സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. സാമ്പത്തികമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഇത് നിങ്ങളുടെ ഭാവിയിലേക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുന്നു.

മകരം രാശി

മകരം രാശി

കടം വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ കൊണ്ട് നട്ടം തിരിയുന്ന ഒരു വര്‍ഷമായിരിക്കും 2018. പരമാവധി ചിലവുകള്‍ കുറച്ച് ജീവിക്കാന്‍ ശ്രമിക്കണം. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതിലൂടെ നമുക്ക് 2018-ലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കടം കൊടുത്ത പണം പ്രതീക്ഷിക്കാത്ത സമയത്ത് തിരിച്ച് കിട്ടാനുള്ള സാധ്യത ഉണ്ട്. പൊതുവേ 2018-ല്‍ നല്ല സാമ്പത്തിക വര്‍ഷമായിരിക്കും നിങ്ങളുടേത്. പല വഴികളിലൂടേയും പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക ഞെരുക്കങ്ങള്‍ പലപ്പോഴും എല്ലാ വിധത്തിലും ഇല്ലാതാക്കുന്നു 2018.

 മീനം രാശി

മീനം രാശി

സാമ്പത്തികനേട്ടവും നഷ്ടവും ഒരുപോലെയായിരിക്കും 2018-ല്‍ മീനം രാശിക്കാര്‍ക്ക്. നിക്ഷേപ പദ്ധതികളില്‍ പല വിധത്തില്‍ പണം നിക്ഷേപിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുകയില്ല.

English summary

Financial prediction for 2018 as per your zodiac sign

Finance horoscope 2018 gives you the predictions about your financial life, read on
Story first published: Monday, January 1, 2018, 16:52 [IST]