പ്രസവ രാശി പറയും കുഞ്ഞിന്റെ ബുദ്ധിയും ഭാഗ്യവും

Posted By:
Subscribe to Boldsky

രാശിപ്രകാരം നമുക്ക് പല കാര്യങ്ങളും അറിയാന്‍ സാധിക്കുന്നതാണ്. നമ്മുടെ വരാനിരിക്കുന്ന കാര്യങ്ങളും എല്ലാം നമുക്ക് പല വിധത്തിലാണ് രാശിപ്രകാരം അറിയാന്‍ സാധിക്കുന്നത്. നിങ്ങളുടെ കുഞ്ഞിന്റെ സ്വഭാവവും ബുദ്ധിശക്തിയും എല്ലാം പലപ്പോഴും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു ഈ രാശിപ്രകാരമാണെങ്കില്‍. ഓരോ രാശിയിലും ജനിക്കുന്ന കുട്ടികള്‍ക്ക് ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും. ഓരോ രാശിയിലും ജനിക്കുന്ന കുഞ്ഞിന് ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ മാറ്റം വരുന്നത് എന്ന് നോക്കാം.

ജീവിതത്തില്‍ അവര്‍ എത്രത്തോളം ഉയരത്തിലെത്തും എന്ന് നോക്കാം. മാത്രമല്ല അവരുടെ ബുദ്ധിശക്തിയും രാശി നോക്കി നമുക്ക് മനസ്സിലാക്കാം. ഓരോ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഓരോ തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഓരോരുത്തരും ഭാഗ്യത്തിന്റേയും ബുദ്ധിശക്തിയുടേയും കാര്യത്തില്‍ വ്യത്യസ്തരായിരിക്കും. ഓരോ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെയെല്ലാം ഭാവിയില്‍ മാറ്റങ്ങള്‍ സംഭവിക്കും എന്നറിയാം.

മേടം രാശി

മേടം രാശി

എപ്പോഴും കുട്ടിക്കളികളുമായി നടക്കുന്നവരായിരിക്കും മേടം രാശിയില്‍ പെട്ട കുട്ടികള്‍. പഠിക്കുന്നത് പോലും വളരെ രസകരമായിട്ടായിരിക്കും. എന്നാല്‍ തന്റെ ജീവിതത്തില്‍ വിജയം നേടുന്നതിനും മത്സരപ്പരീക്ഷകളില്‍ മുന്നിട്ടു നില്‍ക്കുന്നതിനും എല്ലാം മുന്നിലായിരിക്കും ഇവര്‍. വളരെ ആഗ്രഹത്തോടു കൂടിയായിരിക്കും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുക. ഏത് കാര്യത്തിനും വളര്‍ന്ന് വരുന്തോറും സ്വന്തമായി അഭിപ്രായം ഉള്ളവരായിരിക്കും ഇവര്‍.

 ഇടവം രാശി

ഇടവം രാശി

മേടം രാശിയിലുള്ള കുട്ടികള്‍ എന്ത് കാര്യം ചെയ്യുന്നതിനു മുന്‍പും ആദ്യം പ്രശ്‌നത്തില്‍ ചെന്നു പെടുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ശരിയായ പാതയിലേക്ക് എത്തുന്നു. പഠിക്കുന്നതിനും ജീവിതത്തിനും എല്ലാം കൃത്യമായ ഒരു രീതി ഇവര്‍ ഉണ്ടാക്കിയെടുക്കുന്നു. സുരക്ഷിതത്വ ബോധം എപ്പോഴും തോന്നുന്നവരായിരിക്കും ഇവര്‍. പ്രത്യേകിച്ച് രക്ഷിതാക്കള്‍ക്കിടയില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

 മിഥുനം രാശി

മിഥുനം രാശി

പതിനെട്ട് വയസ്സ് വരെ വളരെ വികൃതികളായി ജീവിക്കുന്നതിനുള്ള സാധ്യത മിഥുനം രാശിക്കാരായി കുട്ടികളില്‍ കാണപ്പെടുന്ന ഒന്നാണ്. പലപ്പോഴും രക്ഷിതാക്കളുടെ പ്രതീക്ഷക്കപ്പുറം തന്റേതായ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് വളരുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ഒന്നും അടിച്ചേല്‍പ്പിച്ചാല്‍ അത് മിഥുനം രാശിക്കാരായ കുട്ടികളില്‍ ഏല്‍ക്കുകയില്ല.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഒരിക്കലും നിങ്ങളെ പ്രതിസന്ധിയിലോ വിഷമത്തിലോ ആക്കാത്ത കുട്ടികളായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. വളരുന്തോറും ഇവര്‍ക്ക് മാറ്റങ്ങള്‍ വരുമെങ്കിലും ഒരിക്കലും മറ്റുള്ളവരോടുള്ള സ്‌നേഹത്തിലോ ബഹുമാനത്തിലോ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കുകയില്ല.

 ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങളുടെ പ്രത്യേകശ്രദ്ധ ചിങ്ങം രാശിയില്‍ ജനിച്ച കുട്ടിയുടെ കാര്യത്തില്‍ തീര്‍ച്ചയായും വേണ്ട ഒന്നാണ്. സ്‌നേഹം കൊണ്ട് മറ്റുള്ളവരെ ഓവര്‍ടേക്ക് ചെയ്യാന്‍ ഇവര്‍ശ്രമിക്കുന്നു. പലപ്പോഴും അതിന് വേണ്ടി മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് യാതൊരു വിധത്തിലും പ്രതിസന്ധികള്‍ കുട്ടികളെക്കൊണ്ട് അനുഭവിക്കേണ്ടതായി വരില്ല. മറ്റുള്ളവരോട് എത്തരത്തില്‍ പെരുമാറണം എന്നും ഏതൊക്കെ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്നും അവര്‍ക്ക് അറിയാവുന്നതാണ്. കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ട്.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരായ കുട്ടികളുടെ മാതാപിതാക്കാള്‍ വളരെയധികം ഭാഗ്യം ചെയ്തവരായിരിക്കും. മാനസികമായ വളരെയധികം പിന്തുണ മാതാപിതാക്കള്‍ക്കും മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നു. തിരിച്ചും അത്തരത്തില്‍ തന്നെയായിരിക്കും. എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് മാതാപിതാക്കളുടെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് അത്യാവശ്യമായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഏത് കാര്യങ്ങളും സ്മാര്‍ട്ട് ആയി ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ഇവര്‍ പല വിധത്തില്‍ ജീവിതത്തില്‍ മുന്നേറാന്‍ ഉള്ള സാധ്യതകളും കാണുന്നു. ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ പോലും നയതന്ത്രപരമായി ചെയ്ത് മുന്നോട്ട് പോവാന്‍ ഉള്ള കഴിവ് വൃശ്ചികം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കുണ്ട്. മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും ഇവര്‍ അഗ്രഗണ്യരായിരിക്കും.

ധനു രാശി

ധനു രാശി

ധനു രാശിക്കാരായ കുട്ടികള്‍ വളരെ വൈബ്രന്റ് ആയിട്ടുള്ള കുട്ടികള്‍ ആയിരിക്കും. പലപ്പോഴും സോഷ്യല്‍ ജീവിതവും അക്കാഡമിക് ജീവിതവും ഒരു പോലെ മുന്നോട്ട് കൊണ്ട് പോവാന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ജീവിതം മുഴുവന്‍ എനര്‍ജിയോട് കൂടി മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് കഴിയുന്നു. രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയും സഹായവും ഇവര്‍ക്ക് എന്നും കൂടെയുണ്ടാവുന്നു.

മകരം രാശി

മകരം രാശി

മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തരായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന ചിന്ത ഇവരില്‍ കൂടുതലായിരിക്കും. മാത്രമല്ല പുതിയ കാര്യങ്ങളെ അറിയാനും തിരഞ്ഞെടുക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സാമര്‍ത്ഥ്യം ഇവരില്‍ കൂടുതലായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും മാതാപിതാക്കളുടെ പിന്തുണ കുട്ടികള്‍ക്ക് ലഭിക്കാതെ വരുന്നു.

കുംഭം രാശി

കുംഭം രാശി

ഏത് ഭാഗത്തേക്ക് വേണമെങ്കിലും ചായ്‌വ് വരാവുന്ന കുട്ടികളായിരിക്കും ഇവര്‍. അല്‍പം ആക്രമണ സ്വഭാവം ഇവരില്‍ ഉണ്ടാവുമെങ്കിലും മുന്നും പിന്നും നോക്കി മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഭാവിയില്‍ വളരെയധികം മുന്നിലെത്തുന്നതിനുള്ള സാധ്യത ഇവരിലുണ്ട്. ഇത് എന്തുകൊണ്ടും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് കാരണമാകുന്നു.

മീനം രാശി

മീനം രാശി

വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള കുട്ടികളായിരിക്കും മീനം രാശിക്കാര്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. പലപ്പോഴും വലുതായാല്‍ പോലും വികാരങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് പ്രതിസന്ധി ഉണ്ടാവുന്നു. ചില സാഹചര്യങ്ങളില്‍ അമിത ദേഷ്യം ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ചില്ലറയല്ല.

English summary

baby's personality according to astrology

If you are already are a parent you can find out your child's personality here based on each zodiac sign.
Story first published: Monday, April 9, 2018, 10:47 [IST]