For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാസഫലം (ജൂൺ, 2018)കന്നി

  |

  നിമ്‌നോന്നതികളുടെ പങ്ക് ഈ മാസം അനുഭവിക്കുവാനുള്ള സാദ്ധ്യതയുണ്ട്. ആത്മവിശ്വാസത്തിന്റെ അളവ് പലപ്പോഴും താഴുമെങ്കിലും, ബുദ്ധിമുട്ടേറിയ പരിതഃസ്ഥിതികളെ എതിരിടുവാൻ നക്ഷത്രങ്ങളുടെ ഇപ്പോഴത്തെ നില സഹായിക്കും. വളരെ താഴ്ന്ന നിലയിലുള്ള ചുറ്റുപാടുകൾ പരിപാലിച്ചുപോകുവാനും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ട് തൊഴിലിലെ വാദപ്രതിവാദങ്ങൾ ഒഴിവാക്കുവാനും ശുപാർശചെയ്യുന്നു. ശരിയായ പാതയിൽ മനസ്സിനെ നിലനിറുത്തുന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കും.

  SS

  രണ്ട് ഐച്ഛികതകളെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ട പല സന്ദർഭങ്ങളും ഈ മാസം ഉണ്ടാകാം. തീരുമാനമെടുക്കുന്ന കാര്യംവരുമ്പോൾ അനിശ്ചിതത്വത്തിൽ നിലകൊള്ളുന്ന കാര്യങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്. ആത്മസംതൃപ്തിയെ താഴ്ത്തിക്കെട്ടുവാൻ ശ്രമിക്കുന്ന ആളുകളിൽനിന്നും അകന്നുനിൽക്കുക. അവരെ സ്വന്തം നിലയിൽ കൈകാര്യംചെയ്യാൻ ശ്രമിക്കരുത്. അതിന്റെ കാര്യം കർമ്മം നോക്കിക്കോളും. മാസാവസാനം ആത്മീയമായ കാര്യങ്ങളിലേക്ക് ചായുവാനുള്ള സാദ്ധ്യത ഒരല്പം കാണുന്നുണ്ട്. അവയെ അനുധാവനം ചെയ്യുന്നത് മനസ്സിന് സമാധാനം നൽകും. ആത്മീയമായ ഒരു യാത്രയിൽ തുടരുവാൻ രക്ഷിതാക്കളെ സഹായിക്കുവാനും ഈ സമയം അനുയോജ്യമാണ്.

  മാസത്തിന്റെ ആദ്യപകുതിയിലുള്ള ഒരു സൂര്യഗ്രഹണം താങ്കളുടെ തൊഴിൽസ്ഥാനത്ത് മുഖ്യമായ മാറ്റം കൊണ്ടുവരും. പുതുതായ എന്തെങ്കിലും ശ്രമിക്കുന്ന കാര്യത്തിൽ മടികാണിക്കരുത്. പകരം ഒഴുക്കിനൊത്തവണ്ണം നീങ്ങുക. അതിന്റേതായ പ്രതിഫലം ഉണ്ടാകും.

  ആരോഗ്യസൗഭാഗ്യം, തൊഴിൽ, സാമ്പത്തികത, സ്‌നേഹജീവിതം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നക്ഷത്രങ്ങൾ എന്താണ് ഈ മാസം താങ്കൾക്കുവേണ്ടി സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

  S

  ആരോഗ്യസുഖം

  താങ്കളുടെ ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങളുടെയും കാരണം മനഃക്ലേശവും ഉത്കണ്ഠയും ആയിരിക്കും. തിരക്കേറിയ സമയപ്പട്ടികയിൽ ആരോഗ്യകരമായ ഭക്ഷണവും വളരെയധികം ഉണ്ടാകുകയില്ല. ആരോഗ്യ സങ്കീർണ്ണതകളെ ഒഴിവാക്കുവാനായി ആരോഗ്യകരമായ ഭക്ഷണം ആഹരിക്കുന്നതിനുള്ള പ്രയത്‌നം മനഃപൂർവ്വം കൈക്കൊള്ളേണ്ടതാണ്.

  വൈദ്യശാസ്ത്രപരിശീലകരെ സന്ദർശിച്ച് ഉദരസംബന്ധമായ രോഗങ്ങളെ പരിചരിക്കേണ്ടതുണ്ട്. അത് സ്വന്തം വൈദ്യശാസ്ത്രത്തിലൂടെയാകരുത്. കാര്യങ്ങൾ അവ കാണപ്പെടുന്നതുപോലെതന്നെ എപ്പോഴും ആയിരിക്കുകയില്ല എന്ന കാര്യം ഓർമ്മയുണ്ടായിരിക്കണം. പ്രത്യേകിച്ചും, ഉയർന്ന ശരീരഭാര സൂചികയാണ് താങ്കൾക്ക് ഉള്ളതെങ്കിൽ, അതിനെ നിയന്ത്രണത്തിൽ നിറുത്തണം. ഹൃദയവും രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാം. അപകടങ്ങൾ ദീർഘകാലം കിടക്കയിലാക്കൻ സാദ്ധ്യതയുള്ളതുകൊണ്ട് വാഹനം ഓടിക്കുന്ന സമയത്ത് നല്ല ജാഗ്രതയുണ്ടായിരിക്കണം. ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്തിയ ഭക്ഷണക്രമം പാലിക്കുന്നതാണ് താങ്കൾക്ക് യോജിച്ച ഏറ്റവും നല്ല ആരോഗ്യപരിപാലനം. ഭക്ഷണത്തിൽ സസ്യാഹാരം ധാരാളമായി ഉൾപ്പെടുത്തുക. അത് താങ്കളുടെ ശരീരഭാരത്തെ നിയന്ത്രിക്കും എന്ന് മാത്രമല്ല, കലോറിമൂല്യത്തെ സന്തുലനപ്പെടുത്തുകയും ചെയ്യും.

  G

  തൊഴിൽസൗഭാഗ്യം

  തൊഴിലിൽ വളരെ ബൃഹത്തായ പുരോഗതികൾ കാണുന്നതുകൊണ്ട് തൊഴിൽമേഖല ഈ മാസം മുന്നിൽത്തന്നെയായിരിക്കും. ഒരേസമയം ധാരാളം പദ്ധതികൾ വന്നുവീഴുമെങ്കിലും, സമയമെടുത്ത് ഒരുസമയം ഒരു ഉത്തരവാദിത്വത്തിൽ ശ്രദ്ധവയ്ക്കുക എന്ന രീതിയിൽ പ്രവർത്തിയ്ക്കുവാനായി ശുപാർശചെയ്യപ്പെടുന്നു. സംഭാഷണത്തിൽ നിയന്ത്രണം പലപ്പോഴും ഉണ്ടാകില്ല എന്നത് സഹപ്രവർത്തകരുമായി പ്രശ്‌നങ്ങളുണ്ടാക്കും. വളരെ പ്രധാനപ്പെട്ട ഒരു വിവരത്തിൽനിന്നും അറിയാതെ വഴുതിപ്പോകാൻ സാദ്ധ്യതയുള്ളതുകൊണ്ട് നല്ല ശ്രദ്ധയുണ്ടാകണം.

  കഠിനാദ്ധ്വാനം അംഗീകരിക്കപ്പെടുന്നില്ല എന്നതിൽ വിഷമിക്കേണ്ടതില്ല. കാര്യങ്ങൾ താങ്കളുടെ ക്ഷമയെ പരിശോധിക്കുകയാണ്. മാത്രമല്ല വളരെ കാലമായി താങ്കൾ നോട്ടമിട്ടിട്ടുള്ള സ്ഥാനക്കയറ്റം നേടിയെടുക്കുവാൻ ക്രമേണ താങ്കൾക്ക് കഴിയും.

  ബിസ്സിനസ് കാര്യങ്ങളിലാണെങ്കിൽ, കൗശലമേറിയ പരിതഃസ്ഥിതികളെപ്പോലും കൈകാര്യം ചെയ്യുവാനുള്ള ബൗദ്ധികപ്രാപ്തി താങ്കളിൽ തീർച്ചയായും നിറഞ്ഞുനിൽക്കുന്നു. തുല്യമായ തൊഴിൽവിതരണവും ലാഭവിതരണവും പങ്കാളികൾക്കിടയിൽ നൽകപ്പെടുമെങ്കിൽ പങ്കാളിത്തങ്ങളും ഈ സമയം വളരെ നല്ലതാണ്.

  SR

  സാമ്പത്തിക സൗഭാഗ്യം

  സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പ്രാധാന്യം നൽകേണ്ട മാസമാണിത്. വസ്തുവകകൾ വാങ്ങുവാനും വിൽക്കുവാനും, അങ്ങനെ ധനം സമ്പാദിക്കുവാനുമുള്ള സമയമാണ്‌. മോശക്കാരായ ആളുകൾ മാത്രമാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത് എന്നതിനാൽ ഇടപെടുന്ന ആളുകൾക്കുനേരേ കണ്ണുകൾ തുറന്നുപിടിച്ചിരിക്കണം. നിക്ഷേപങ്ങളെ സംബന്ധിച്ച് താങ്കളുടെ ജീവിതപങ്കാളി ശരിയായ ഉപദേശം നൽകുവാൻ സാദ്ധ്യതയുള്ളതുകൊണ്ട് അവർക്ക് ശ്രദ്ധ നൽകണം.

  വളരെയധികം ശുഭമായിരിക്കും എന്നതിനാലും സാമ്പത്തികനേട്ടങ്ങൾ കൊണ്ടുവരും എന്നതിനാലും, യാത്രചെയ്യുവാനുള്ള അവസരങ്ങൾ പാഴായിപ്പോകാൻ അനുവദിക്കരുത്. ഗതാഗതവ്യവസായവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന ആളുകൾക്ക് ഈ മാസം വളരെ പ്രയോജനപ്രദമെന്നാണ് കാണുന്നത്.

  Efg

  പ്രണയസൗഭാഗ്യങ്ങൾ

  അന്ധമായി സ്‌നേഹബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അടുത്ത ഘട്ടത്തിലേക്ക് പോകുവാൻ പറ്റിയ സമയമാണിത്. പക്ഷേ രണ്ടുപേരും ഒരേ പുറത്തിൽത്തന്നെയാണെന്ന് ഉറപ്പുണ്ടായിരിക്കണം. അല്ലെങ്കിൽ കാര്യങ്ങൾ വഷളാകാം. അടുത്തകാലത്തായി തിരക്കുകാരണം സമയം ലഭിച്ചിരുന്നില്ലെങ്കിൽ, ഇപ്പോൾ പങ്കാളിയുമായി കൂടുതൽ സമയം ചിലവഴിക്കുവാനായി കണ്ടെത്താം. താങ്കളുടെ ചിന്തകളെ പങ്കിടുവാനും മനസ്സിനെ ശാന്തമായി നിലനിറുത്തുവാനും അത് സഹായിക്കും. അവരിൽനിന്നും ലഭിക്കുന്ന വൈകാരിക പിന്തുണ ഉയരങ്ങളെ നേടുവാൻ സഹായിക്കും.

  ആരോഗ്യകരമായ ഒരു ബന്ധത്തെ പരിപാലിക്കുന്നതിനുവേണ്ടി വിവാഹംകഴിഞ്ഞ ആളുകൾ അവരുടെ പങ്കാളിക്ക് കുറച്ച് ഇടം നൽകേണ്ടതുണ്ട്. താങ്കൾക്കും ഭവനത്തിനും അപ്പുറത്ത് താങ്കളുടെ പങ്കാളിക്ക് ഒരു ജീവിതമുണ്ടെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബന്ധത്തിന്റെ കാര്യംവരുമ്പോൾ, ഹൃദയത്തിൽ അതിന് പ്രാമുഖ്യം നൽകുന്നത് എപ്പോഴും നല്ലതാണ്.

  ഭാഗ്യവർണ്ണങ്ങൾ, സംഖ്യകൾ

  ജൂൺ 2018-ലെ കന്നി രാശിക്കാരുടെ ഭാഗ്യസംഖ്യകൾ 3, 7 എന്നിവയാണ്. ചുവപ്പ്, കരിഞ്ചുവപ്പ് എന്നിവയാണ് ഭാഗ്യവർണ്ണങ്ങൾ.

  English summary

  മാസഫലം (ജൂൺ, 2018)കന്നി

  With the monthly predictions for virgo zodiac sign, we bring in all the details of what are the oncoming events for all Aries during the month of June 2018
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more