For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (23-7-2018 - തിങ്കൾ)

  |

  വ്യത്യസ്തങ്ങളായ അനവധി മാറ്റങ്ങളെ അതിജീവിച്ച് അനുദിനവും നാം ഭാവിയിലേക്ക് പ്രയാണം ചെയ്യുന്നു. 23-7-2018 ദിവസത്തെ ഫലം എന്തെന്ന് അറിയൂ .അതിന് കാരണമാകുന്ന നഭോമണ്ഡലത്തിന്റെ പ്രഭാവത്തെയും ഊർജ്ജത്തെയും ജ്യോതിഷപ്രവചനങ്ങളിലൂടെ മുൻകൂട്ടി അറിയുകയും വേണ്ടുന്ന പരിഷ്‌കാരങ്ങൾ ആ മാറ്റങ്ങളിൽ കൈക്കൊണ്ട് ജീവിതത്തിൽ പലതും നേടിയെടുക്കുകയും ചെയ്യുന്നു.

  അങ്ങനെ ആശങ്കാകുലമായ ദിനങ്ങളെയും നമ്മൾ മനോഹരങ്ങളാക്കി മാറ്റുന്നു. ഓരോ രാശികൾക്കുംവേണ്ടി ഗ്രഹാധിപന്മാർ എന്താണ് സംഭരിച്ചുവച്ചിരിക്കുന്നതെന്ന് നോക്കാം.

   മേടം

  മേടം

  ഒരു സത്ക്കാരമോ സന്ദർശനമോ താങ്കൾ വിചാരിച്ചിരുന്നതിനേക്കാൾ കൂടുതൽ ആസ്വാദ്യകരമാകുവാൻ പോകുകയാണ്‌. പ്രത്യേകിച്ചും താങ്കൾ കാണുവാൻ അധികം താല്പര്യമെടുക്കാത്ത ഒരു വ്യക്തിയോ, അതുമല്ലെങ്കിൽ ഇടപെടാൻ താങ്കൾ മടിക്കുന്ന ഒരു പരിതഃസ്ഥിതിയോ അതിൽ ഉൾപ്പെട്ടിരിക്കാം.

  ചിലപ്പോൾ കാര്യങ്ങൾ ശരിയാണെങ്കിലും അവയിൽ നേരിയൊരു ഇരുണ്ട അംശമുണ്ടെന്ന് ഭാവന ചെയ്തുകൊണ്ട്‌ സ്വയം ഉൾപ്പെടുന്ന യാഥാർത്ഥ്യങ്ങളെ താങ്കൾ സൃഷ്ടിക്കാറുണ്ട്. അത്തരം പ്രതീക്ഷകളിൽനിന്നും വേറിട്ട് നിലകൊള്ളുക. നല്ല പ്രത്യാശയിൽ നിലകൊള്ളുകയും ഏറ്റവും മെച്ചമായത് പ്രതീക്ഷിക്കുകയും ചെയ്യുക.

   ഇടവം

  ഇടവം

  ആപേക്ഷികമായും ലളിതമായ ഒരു പരിതഃസ്ഥിതിയെ വേണ്ടുന്നതിനേക്കാൾ കൂടുതൽ സങ്കീർണ്ണമാക്കി ആരോ മാറ്റുകയാണ്. ആ വ്യക്തിയെ സംബന്ധിച്ച് അത് തികച്ചും സ്വാഭാവികമായ നിലവാരത്തിലുള്ള ഒരു കാര്യമാണ്.

  സ്വയം സൃഷ്ടിക്കുന്ന കുഴപ്പങ്ങളിലെ നാടകീയത ആ വ്യക്തിയ്ക്ക് ഇഷ്ടമായതുകൊണ്ട്, അതിന്റെ പിന്നാലേ താങ്കൾ പോകേണ്ട ആവശ്യമില്ല. കൂടുതൽ മെച്ചമായ ഒരു രീതി താങ്കൾക്ക് അറിയാമെങ്കിൽ അതിനെ പങ്കിടുവാൻ ശ്രമിക്കുക. തീർച്ചയായും കുറച്ച് നാടകീയതയും കൂടുതൽ കാര്യക്ഷമതയും ആഗ്രഹിക്കുന്ന മറ്റ് വ്യക്തികൾ നിലകൊള്ളുന്നു.

   മിഥുനം

  മിഥുനം

  സ്‌നേഹിക്കുന്ന ഒരു വ്യക്തിയോ സുഹൃത്തോ ഇപ്പോൾ വെല്ലുവിളിയുടേതായ ഒരു പരിതഃസ്ഥിതിയെ അഭിമുഖീകരിക്കുകയാണ്. അതുകൊണ്ടായിരിക്കാം ആവശ്യമായ ഒരു പ്രത്യേക മനോഭാവം താങ്കൾക്ക് ഉണ്ടായിരിക്കുന്നത്. ചിലപ്പോൾ അതൊന്നും ഒരു ഭാരമാകാൻ താങ്കൾ ഇഷ്ടപ്പെടുന്നില്ല.

  എങ്കിലും എന്തോ നഷ്ടമായിരിക്കുന്നു എന്ന് പറയുവാൻ താങ്കൾക്ക് കഴിയും. പിശകായിപ്പോയതിനെ പൂർണ്ണമായും പരിഹരിക്കാൻ കഴിയുകയില്ലെങ്കിലും, തീർച്ചയായും സഹായിക്കാൻ താങ്കൾക്ക് കഴിയും. പരിഹരിക്കാൻ താങ്കൾ ശ്രമിക്കുന്നു എന്നതിന് ആ പരിതഃസ്ഥിതിയിൽ വലിയൊരു മാറ്റം കൊണ്ടുവരുവാൻ കഴിയും. അതിലൂടെ നേട്ടം ഉണ്ടാകുകയും ചെയ്യും.

   കർക്കിടകം

  കർക്കിടകം

  ലോഹം പരിശോധിച്ചറിയുന്നതിനുള്ള ഉപകരണങ്ങൾ ആളുകൾ കടൽത്തീരത്ത് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനെപ്പറ്റി കഥകൾ കേട്ടിട്ടുണ്ടായിരിക്കാം. സോഡാ കുപ്പികളുടെ അടപ്പ്, നാണയത്തുട്ടുകൾ, അതുപോലെ വിലയില്ലാത്ത മറ്റ് ലോഹസാധനങ്ങൾ തുടങ്ങിയവ പലപ്പോഴും അവർ കണ്ടെത്താം. എന്നാൽ ചിലപ്പോൾ ഒരു വജ്രമോതിരം ആരെങ്കിലും കണ്ടെത്താം.

  അതായത് ഒരു അപ്രതീക്ഷിത ഭാഗ്യം. അതുപോലെ ഒരു അപ്രതീക്ഷിത ഭാഗ്യം താങ്കളുടെ ജീവിതത്തിലേക്ക് വരുകയാണ്. സർഗ്ഗാത്മകമായ ഒരു കാഴ്ചപ്പാടിലേക്ക് താങ്കൾ പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട എന്തിനോടോ ആണ് ആ അപ്രതീക്ഷിതഭാഗ്യം ബന്ധപ്പെട്ടിരിക്കുന്നത്. അതിൽ മുറുകെപ്പിടിച്ച് നിലകൊള്ളുക.

   ചിങ്ങം

  ചിങ്ങം

  വലിയൊരു വിജയത്തിൽനിന്നും താങ്കൾ ഏതാനും ചുവടുകൾമാത്രം അകലെയാണ്. വളരെ അടുത്താണ്, എന്നാൽ അകലെയുമാണ്. മറ്റാരുടെയോ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് താങ്കളുടെ അടുത്ത നീക്കം നിലകൊള്ളുന്നത്. അവർ അതിന് സമയമെടുക്കുന്നു എന്ന കാര്യം ഒരു വിഷയമാണ്.

  താങ്കൾ അക്ഷമയിലാണെന്ന് അതിന് അർത്ഥമില്ലെങ്കിലും, സമയം കൂടുതലായി വലിച്ച് നീട്ടപ്പെടുന്നതുപോലെ തോന്നാം. കൈകൾ കെട്ടപ്പെട്ടിരിക്കുന്നതുകൊണ്ട് മുന്നിലേക്ക് ചലിക്കാൻ കഴിയുന്നില്ല. അത് വളരെ നിരാശാജനകമായിരിക്കാം. എങ്കിലും ഈ കാലതാമസത്തിന് നല്ലൊരു കാരണമുണ്ട്. ഒടുവിൽ അത് താങ്കളുടെ പ്രയോജനങ്ങൾക്കായി പ്രവർത്തിക്കും. അക്കാര്യത്തിൽ വിശ്വസിച്ചുകൊൾക.

   കന്നി

  കന്നി

  ജീവിതത്തിലെ ഒരു പ്രത്യേക പരിതഃസ്ഥിതിയിൽ സ്വന്തം ശക്തിയുടെ ഏതാനും ഭാഗം താങ്കൾ വിനിയോഗിച്ചുകഴിഞ്ഞു. നിസ്സഹായാവസ്ഥ കാരണമായി ഞെരുങ്ങിയ ഒരു അവസ്ഥയിൽ നിലകൊള്ളുകയാണെന്ന ഭയം താങ്കൾക്കിപ്പോൾ തോന്നാൻ തുടങ്ങിയിരിക്കാം. വാസ്തവത്തിൽ ആർക്കാണ് ഇവിടെ ചുമതല? താങ്കൾക്കുതന്നെയാണ്.

  കടിഞ്ഞാണുകൾ കൈയിലെടുത്തുകൊണ്ട് വ്യത്യസ്തമായ ഒരു ദിശയിലേക്ക് പോകേണ്ടത് ആരാണ്? താങ്കളാണ് അത് ചെയ്യേണ്ടത്. തീർച്ചയായും താങ്കൾ സ്തംഭനത്തിലല്ല. സ്തംഭിക്കപ്പെടുമോ എന്ന ആശങ്കയാൽ സ്തംഭിക്കപ്പെട്ടിരിക്കുകയാണ്. പേശികളെ അയയ്ക്കുക. നീക്കങ്ങൾ നടത്തുക. അതിൽനിന്നും കരകയറി ഉയരുവാൻ താങ്കൾക്ക് കഴിയും.

  തുലാം

  തുലാം

  ധാരാളം കാര്യങ്ങൾ താങ്കളുടെ മനസ്സിൽ നിലകൊള്ളുന്നു. അതിനെപ്പറ്റി താങ്കൾ സ്വയം ചിന്തിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. അക്കാര്യത്തിൽ യാതൊരു ആശങ്കയും ഇല്ല. എന്നാൽ കാര്യങ്ങൾ അവിടെ ഒതുങ്ങിനിൽക്കുന്നില്ല. കൂടുതൽ കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. എത്രയൊക്കെ പുതിയ കാര്യങ്ങൾ എത്തിയാലും, അവയെ എല്ലാം ഉൾക്കൊള്ളുന്നതിനുള്ള ഇടം താങ്കളുടെ മനസ്സിൽ നിലകൊള്ളുന്നു.

  വ്യത്യസ്തമായ ഒരു പരിതഃസ്ഥിയോടുകൂടിയ ഏതോ വ്യക്തി താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്നുണ്ട്. താങ്കളുടെ നൈപുണ്യവും കഴിവുകളും ഉപയോഗിച്ച് ആ വ്യക്തിയെ സഹായിക്കാൻ ശ്രമിച്ചാലും. ആ വ്യക്തിയ്ക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ള നേട്ടങ്ങളിലൂടെ താങ്കളുടെ മനസ്സിന്റെ പിരിമുറുക്കത്തിന് അയവുണ്ടാകും.

   വൃശ്ചികം

  വൃശ്ചികം

  ഒരാൾ അഞ്ച് ഭാഷകളിൽ ഹലോ എന്ന് പറയുന്നു എന്നുവച്ച് ആ വ്യക്തിയ്ക്ക് ആ അഞ്ച് ഭാഷകളിലും പാണ്ഡ്യത്യം ഉണ്ടാകണമെന്ന് നിർബന്ധമില്ല. താങ്കൾക്ക് പരിമിതമായ അറിവുള്ള ഒരു കാര്യത്തിൽ അമിതമായി ആത്മവിശ്വാസം ഇപ്പോൾ ഉണ്ടാകുന്നത് ധാരാളം കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കാം.

  അപകടകരമായ സാഹചര്യങ്ങളെപ്പറ്റി നല്ല അവബോധമുണ്ട്. സ്വന്തം പരിമിതികളെക്കുറിച്ച് സ്ഥിരമായ അവബോധം ഉണ്ടായിരിക്കുന്നതുകൊണ്ട് അത് പിശകുകൾ ഉണ്ടാകുന്നതിൽനിന്ന് താങ്കളെ തടയും. അതേസമയം, കൂടുതൽ കാര്യക്ഷമമാകുന്നതിനുവേണ്ടി വളരെയധികം അറിയുവാൻ ശ്രമിക്കുക. അധികം വൈകാതെതന്നെ അതിനുള്ള ആവശ്യം ഉയർന്നുവരും.

   ധനു

  ധനു

  വേണ്ടുന്നതിനേക്കാൾ കൂടുതൽ അടുത്തിടെയായി താങ്കൾ കൈക്കൊണ്ടിരിക്കുന്നു. എന്നുവച്ച് ഉൾക്കൊണ്ട എല്ലാറ്റിനെയും കൈകാര്യം ചെയ്യാൻ കഴിയുകയില്ല എന്ന് അർത്ഥമില്ല. വലിയൊരു വ്യത്യാസം കാണുന്നുണ്ട്. അതായത് താങ്കൾ വ്യാകുലപ്പെടുവാൻ തുടങ്ങുന്നു എന്ന് ബോധമുണ്ടായിരിക്കുക. കൈകാര്യം ചെയ്യാൻ കഴിയുന്ന പദ്ധതികളെ ഏറ്റെടുക്കുവാൻ താങ്കൾക്ക് താല്പര്യമാണ്.

  എന്നാൽ ഈ പരിതഃസ്ഥിതിയിൽ താങ്കളുടെ മനസ്സ് താങ്കളിലെ യൗക്തികതയ്ക്കും അപ്പുറം കടന്നുപോയിരിക്കുന്നു. എങ്കിലും, ദൃഢനിശ്ചയമുണ്ടെങ്കിൽ, എത്രത്തോളം പോരായ്മകൾ ഉണ്ടെന്നിരിക്കിലും, എല്ലാ കാര്യങ്ങളും മംഗളകരമായി താങ്കൾ ചെയ്തുതീർക്കും.

   മകരം

  മകരം

  പ്രധാനപ്പെട്ട എന്തിനെങ്കിലും ഉപദേശം വേണമെങ്കിൽ തിരഞ്ഞെടുത്ത ചില വ്യക്തികൾ ആരായുവാനായി എല്ലായ്‌പ്പോഴും നിലകൊള്ളുന്നുണ്ട്. വിശ്വസിക്കാൻ കൊള്ളാവുന്ന ആളുകളാണ് ആ വ്യക്തികളെന്ന് താങ്കൾക്കറിയാം, മാത്രമല്ല വിശ്വസനീയരാണ് എന്നതിനുപുറമെ കണക്കാക്കുവാൻ കൊള്ളാവുന്നവരുമാണ്.

  എന്നാൽ താങ്കൾക്ക് ഇപ്പോൾ ഉപദേശം ആവശ്യമായിരിക്കുന്ന വിഷയം അവരുടെ ജ്ഞാനത്തിൽ ഒതുങ്ങുന്നതാകണമെന്നില്ല. അദ്വിതീയമായ ഒരു വിഷയമാണ് അതെങ്കിൽ, അതിന് സമാനമായ മാർഗ്ഗനിർദ്ദേശം ആവശ്യമാണ്. അതുകൊണ്ട് ആ വിഷയത്തിൽ അസാധാരണമായ ഉൾക്കാഴ്ചയെ പകർന്നുനൽകാൻ കഴിയുന്ന ആരെയെങ്കിലും ഈ സമയത്ത് ആരായുവാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും.

   കുംഭം

  കുംഭം

  ഒരു കലഹത്തിൽ ദുർഘടമായ ഒരു സ്ഥലത്തിനും കടുപ്പമേറിയ ഒരു ശിലയ്ക്കും നടുവിൽ താങ്കൾ അകപ്പെട്ടുപോയിരിക്കുന്നു. താങ്കളുടെ ഒരു എതിർപ്പല്ല അതെങ്കിലും എങ്ങനെയോ അതിന്റെ ഇടയിൽ അകപ്പെട്ടുപോയിരിക്കുന്നു. ഒരു പക്ഷത്ത് യോജിക്കുകയാണെങ്കിൽ, മറുവശത്ത് പിരിമുറുക്കം സൃഷ്ടിക്കപ്പെടും. ഓടിയൊളിക്കുക എന്നതല്ല ഇവിടെ അനുവർത്തിക്കേണ്ട മെച്ചമായ കാര്യം.

  അങ്ങനെയാണെങ്കിൽപ്പോലും താങ്കൾ ന്യായീകരിക്കപ്പെടും. പകരം വശീകരിച്ചെടുക്കുവാനുള്ള താങ്കളുടെ കഴിവിനെ വിനിയോഗിക്കുക. മാത്രമല്ല പ്രതിവാദം നടത്തുവാനും ഉപദേശിച്ച് സ്വാധീനിക്കുവാനുമുള്ള കഴിവിനെയും വിനിയോഗിക്കുക. ഒരു മാദ്ധ്യസ്ഥം സൃഷ്ടിക്കുക. അങ്ങനെ താങ്കൾക്ക് അവിടെ തിളങ്ങുവാൻ കഴിയും.

   മീനം

  മീനം

  തന്മയീഭാവവും, അനുകമ്പയും, നല്ല സംവേദനവുമുള്ള ഒരു വ്യക്തിയാണ് താങ്കൾ. അതിനാൽ മറ്റുള്ളവരുടെ വികാരവിചാരങ്ങളിൽ പൊരുത്തപ്പെടുവാൻ താങ്കളെ സംബന്ധിച്ച് വളരെ എളുപ്പമാണ്. ചില ആളുകളെ സംബന്ധിച്ച് വളരെ വ്യത്യസ്തമായി ഇത് താങ്കൾക്ക് അനുഭവപ്പെടുന്നു. ചിലപ്പോൾ ആളുകൾ താങ്കളെ കാണുന്ന രീതിയിൽ അസ്വസ്ഥത തോന്നുകയും ചെയ്യുന്നു.

  ചില ഭാവങ്ങൾ ഉൾക്കൊള്ളുന്ന സമയത്ത് താങ്കൾക്ക് സ്വയം പ്രകടിപ്പിക്കുവാനുള്ള ആത്മവിശ്വാസം അനുഭവപ്പെടാറില്ല. കാരണം മറ്റുള്ളവർ അത് തികച്ചും അയഥാസ്ഥിതികമാണെന്ന് കരുതും എന്ന് ആശങ്കപ്പെടുന്നു. ഇപ്പോൾ ഒരു വ്യക്തിയുടെ മനോനില കാണുവാനാകും. ആത്മവിശ്വാസത്തോടെ ആ വ്യക്തിയെ സമീപിക്കേണ്ടതുണ്ട്. നന്മയുടെ ഒരു ലോകത്തെ താങ്കൾക്ക് പ്രകടിപ്പിക്കുവാനാകും. അത് താങ്കളുടെ പ്രകടനത്തിന്റെ ഒരു വിലയിരുത്തലും ആയിരിക്കും.

  English summary

  daily-horoscope-23-7-2018

  Read out the daily horoscope of the day, know your fortune, plan your day according to that,
  Story first published: Monday, July 23, 2018, 6:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more