മാര്‍ച്ച് 24, നിങ്ങളുടെ രാശിഫലം എങ്ങിനെ?

By Anjaly Ts
Subscribe to Boldsky

രാശി അനുസരിച്ച് ഫലം നോക്കുന്നവരാണോ നിങ്ങള്‍? നമ്മുടെ ജീവിതവുമായി നക്ഷത്രങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്ന ആര്‍ഷ ഭാരത സംസ്‌കാരമാണ് നമ്മള്‍ ലോകത്ത് മുന്‍പാകെ വയ്ക്കുന്നത്.

ജീവിത്തിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചെല്ലാം ഈ രാശിഫലങ്ങള്‍ നമുക്ക് വ്യക്തമായ ഒരു ചിത്രം തരുന്നു. കൂടുതല്‍ കൃത്യതയോടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനും ഇത് നമ്മെ സഹായിക്കുന്നുണ്ട്. മാര്‍ച്ച് 24ലെ നിങ്ങളുടെ രാശി ഫലം എങ്ങിനെയെന്ന് നോക്കാം

മേടം രാശി

മേടം രാശി

നിശ്ചിത സമയത്ത് തീര്‍ക്കേണ്ട ജോലി ഭാരവും, ഒരുമിച്ച് മുന്നോട്ടു പോകാന്‍ പ്രയാസമുള്ള വ്യക്തികള്‍ ഒപ്പമുള്ളതും നിങ്ങളില്‍ സമ്മര്‍ദ്ദം തീര്‍ക്കും. മറുവാക്ക് മിണ്ടാതെ, നിശബ്ദമായി കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന അവസ്ഥയിലായിരിക്കും നിങ്ങള്‍. ഒരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ പഴയ കര്‍ഷകര്‍ക്കുണ്ടായിരുന്ന അവസ്ഥ. എന്നാല്‍ വിളവെടുപ്പ് എന്നൊരു കാലമുണ്ട്. നിങ്ങള്‍ ചെയ്ത കഠിനാധ്വാനവും, മറികടന്ന പ്രതിസന്ധിയെല്ലാം ആ വിളവെടുപ്പില്‍ തിളങ്ങും. മുന്നോട്ടു പോവുക. നിങ്ങളുടെ വിളവെടുപ്പിനുള്ള സമയം അടുത്തു വന്നു കഴിഞ്ഞു.

ഇടവം രാശി

ഇടവം രാശി

പുതിയ കാഴ്ചകള്‍ കണ്ണില്‍ നിറയുന്നതാണ് യാത്രകള്‍. കണ്ട കാഴ്ചകളാണെങ്കില്‍ പോലും യാത്രകളിലൂടെ അത് നമുക്ക് നല്‍കുന്ന അനുഭൂതി പുതിയതാണ്. മറ്റൊരു ഭാഷ, ജീവിത രീതി മുതല്‍ പുതിയൊരു സംസ്‌കാരത്തെ ഒന്നാകെ യാത്രകള്‍ നമ്മുടെ മുന്നിലേക്ക് വയ്ക്കും. ഇവിടെ ഇടവം രാശിക്കാര്‍ക്ക് യാത്ര പോകുവാനുള്ള സമയമാണ്. പക്ഷേ നിങ്ങള്‍ക്കുള്ളിലേക്ക് തന്നെയാണ് ഈ യാത്ര എന്നതാണ് പ്രത്യേകത. നിങ്ങളുടെ കഴിഞ്ഞ കാലത്തേക്കുള്ള യാത്രയാണ് ഇത്. എങ്ങിനെ നിങ്ങള്‍ ഇപ്പോഴുള്ള നിങ്ങളായി എന്ന് കണ്ടെത്തുന്നതിനുള്ള യാത്ര. ബുദ്ധിമുട്ട് നിറഞ്ഞതാണ് ഇത്. എന്നാല്‍ ഉള്ളിലേക്ക് തിരിഞ്ഞു നോക്കുന്ന നിങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും.

മിഥുനം രാശി

മിഥുനം രാശി

അപ്രതീക്ഷിതമായി ചില പ്രതിസന്ധികളും, ബുദ്ധിമുട്ടുകളും നിങ്ങളുടെ മുന്നിലേക്ക് ഈ ആഴ്ചയില്‍ എത്തിയേക്കാം. എന്നാല്‍ മനസാന്നിധ്യവും, ഹാസ്യാത്മകതയും കൈവിടാതിരിക്കുക. ഹാസ്യാത്മകത ഇവിടെ എന്തിനാണെന്നായിരിക്കും നിങ്ങളുടെ ചോദ്യം. സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ മൂടുന്ന ഈ സമയം ഒരു ചിരിയുമായി നിങ്ങള്‍ക്ക് ഈ പ്രതിസന്ധികളെ നേരിടാന്‍ സാധിച്ചാല്‍ അത് പോസിറ്റീവ് ഫലം തരും. ഈ പ്രശ്‌നങ്ങള്‍ വലിയ വെല്ലുവിളിയല്ല എന്ന തോന്നലിലേക്ക് നിങ്ങള്‍ എത്തും. സന്തോഷിക്കാന്‍ നിങ്ങള്‍ക്ക് കാരണങ്ങള്‍ ഉണ്ട് എന്ന് ബോധ്യപ്പെടും. സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട് മെച്ചപ്പെട്ട് വരും. ഒടുവില്‍ നിങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാവും, നിങ്ങള്‍ നേരിട്ട പ്രതിസന്ധികളെ കടത്തിവെട്ടുന്ന പ്രതിഫലം നിങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു എന്ന്.

കര്‍ക്കടക രാശി

കര്‍ക്കടക രാശി

നിങ്ങള്‍ പുതുതായി കൈവെച്ചിരിക്കുന്ന പദ്ധതി അനിശ്ചിത്വത്തങ്ങള്‍ നിറഞ്ഞ് നിങ്ങളെ ഉത്തരങ്ങള്‍ കിട്ടാതെ കുഴയ്ക്കുന്നുണ്ടാകും. എങ്ങിനെ മുന്നോട്ടു പോകണം എന്നതിനെ കുറിച്ച് ധാരണയിലെത്താന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍ ഈ അനിശ്ചിതത്വങ്ങള്‍ എല്ലാം ഒരു വെല്ലുവിളിയായി നിങ്ങള്‍ എടുത്താല്‍ ജയം നിങ്ങള്‍ക്കൊപ്പം നില്‍ക്കും. റുബിക്‌സ് ക്യൂബിലെ ചതുരക്കട്ടയിലെ നിറങ്ങള്‍ എല്ലാം ഒരേപോലെ വരുന്നത് അടുപ്പിച്ചടുപ്പിച്ച് വയ്ക്കാന്‍ പറഞ്ഞാല്‍ പലരും കൈമലര്‍ത്തും. എന്നാല്‍ ചിലര്‍ക്ക് വളരെ എളുപ്പം അത് ചെയ്യാം. കാരണം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം അവര്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നിരുന്നു. നിങ്ങളും അത് തന്നെ ചെയ്യുക. നിങ്ങള്‍ക്ക് അതിനുള്ള കഴിവ് ഇപ്പോഴുണ്ട്. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക. ഉത്തരങ്ങള്‍ തേടുക.

ചിങ്ങരാശി

ചിങ്ങരാശി

സന്തോഷം നിറഞ്ഞ ജീവിതം തിരികെ കിട്ടിയത് പോലെ തോന്നി തുടങ്ങും നിങ്ങള്‍ക്ക് ഈ സമയം. നിരന്തരം മുന്നിലെത്തിയിരുന്ന പ്രതിസന്ധിയും, ബുദ്ധിമുട്ടും നിറഞ്ഞ സാഹചര്യങ്ങള്‍ ഇല്ലാതാവുകയും, കാര്യങ്ങള്‍ ഭംഗിയായി മു്‌ന്നോട്ടു പോവുകയും ചെയ്യും. ഇങ്ങനെയെല്ലാം കാണുമ്പോള്‍, എന്താ ജീവിതം അവസാനിക്കാന്‍ പോകുവാണോ എന്നായിരിക്കും നിങ്ങളുടെ ഉള്ളില്‍ ഉയരുന്ന ചോദ്യം. അല്ലേയല്ല. നിങ്ങള്‍ക്ക് ഒരു ഇടവേള ലഭിക്കുകയാണ്. പ്രശ്‌നങ്ങളുടേയും ബുദ്ധിമുട്ടുകളുടേയും തിക്കി തിരക്കലില്‍ നിന്നും ഒരു ഇടവേള. അതിന്റെ തുടക്കവും സൂചനയുമാണ് ഇത്. സുഖവും, സന്തോഷവും നിറയുന്ന ഏതാനും നാളുകള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ആ നാളുകള്‍ നിങ്ങളെ പ്രചോദിപ്പിക്കും. നിങ്ങളെ ഉണര്‍ത്തും. ജീവിതത്തെ പ്രതീക്ഷയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള കാഴ്ചപ്പാടിലേക്ക് ഈ ദിനങ്ങള്‍ നിങ്ങളെ കൊണ്ടെത്തിക്കും.

കന്നിരാശി

കന്നിരാശി

പണം വാരിക്കോരി ചിലവഴിക്കാന്‍ കഴിയാത്തവരാണ് എങ്കിലും ഇഷ്ടപ്പെട്ട, ആവശ്യമുള്ള വസ്തുക്കള്‍ തിരഞ്ഞ് വ്യാപാര ശാലകളിലേക്ക് നിങ്ങളെത്തും. ആഗ്രഹിച്ച പലതും നിങ്ങള്‍ക്ക് സ്വന്തമാക്കാനും സാധിക്കും. പണം അധികം മുടക്കാതെ ഷോപ്പിങ് ബാസ്‌കറ്റ് നിറയ്ക്കാനും നിങ്ങള്‍ക്കാകും. നിലവാരമില്ലാത്ത വസ്തുക്കളാണ് നിങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത് എങ്കിലും അത് വാങ്ങുന്നതിലേക്ക് നിങ്ങള്‍ നയിതക്കപ്പെടും. എന്നാല്‍ ബാര്‍ഗെയിന്‍ ചെയ്ത് നിങ്ങള്‍ സ്വന്തമാക്കിയത് നിങ്ങളെ തന്നെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കുക.

തുലാം രാശി

തുലാം രാശി

സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നിന്നും ഒളിച്ചോടാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്. സമ്മര്‍ദ്ദം കൂടിക്കൂടി വരുന്നതിന് ഇടയില്‍ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആകാംക്ഷയും ആധിയുമായിരിക്കും നിങ്ങളെ വന്ന് മൂടുക. ഒന്ന് പിന്നിലോട്ട് വലിയുകയാണ് ഈ സമയം വേണ്ടത്. യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് സൂക്ഷ്മമായി ഒന്ന് നോക്കിയാല്‍ നിങ്ങള്‍ ചിന്തിച്ചു കൂട്ടിയതാണ് നിങ്ങളെ പേടിപ്പെടുത്തുന്നതെല്ലാം എന്ന് മനസിലാവും. യുക്തി ഉപയോഗിച്ച് പ്രശ്‌നങ്ങളെ നേരിടുക, അവയ്ക്ക് ഉത്തരം കണ്ടെത്തുക.

വൃശ്ചികരാശി

വൃശ്ചികരാശി

വളരെ ആലോചിച്ച്, സാവകാശം ഒരു പുതിയ പദ്ധതിയുമായി മുന്നോട്ടു പോകാനായിരിക്കും നിങ്ങളുടെ ശ്രമം. അങ്ങനെ സമയമെടുത്ത്, നന്നായി ആലോചിച്ച് മുന്നോട്ടു പോകുമ്പോള്‍ ആ പദ്ധതിയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ വൃശ്ചിക രാശിക്കാര്‍ക്ക് ഈ സാവകാശം ലഭിക്കില്ല എന്നതാണ് വസ്തുത. പെട്ടെന്ന് തീരുമാനം എടുത്ത് പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കും. എന്നാല്‍ അതുകൊണ്ടൊന്നും നിങ്ങള്‍ പതറരുത്. രണ്ടു കാല്‍ ഉറപ്പിച്ചു നില്‍ക്കാന്‍ പ്രാപ്തരാണ് നിങ്ങള്‍ എന്ന ഓര്‍മയില്‍ മുന്നോട്ടു പോവുക.

ധനുരാശി

ധനുരാശി

ഒരു അര്‍ഥവും ഇല്ലാത്ത വിശദീകരണമാകാം ചിലപ്പോള്‍ നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന വ്യക്തി നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുക. പക്ഷേ വ്യക്തതയില്ലാത്ത ആ വിശദീകരണത്തില്‍ ആ വ്യക്തിയില്‍ നിന്നും മറുപടി നിങ്ങള്‍ തേടാന്‍ മുതിരില്ല. പകരം ആ വിശദീകരണം മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതാണ് എന്ന സ്വയം വിമര്‍ശനത്തിലേക്കാകും നിങ്ങള്‍ എത്തുക. എന്നാലതിന് മുതിരരുത്. ആ അവ്യക്തമായ വിശദീകരണത്തിന് പകരം കാര്യം വ്യക്തമായി മനസിലാക്കി നിങ്ങള്‍ ഒരു വിശദീകരണം സ്വയം നല്‍കുക. ആ വ്യക്തിയുമായോ, അല്ലെങ്കില്‍ അതറിഞ്ഞിരിക്കണം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ചിലരുമായോ അത് പങ്കുവയ്ക്കുക.

മകരം രാശി

മകരം രാശി

ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ ഇതുവരെയില്ലാത്ത ഒരു ആശ്വാസവും ഉന്മേഷവും, സുരക്ഷിതത്വ ബോധവും നിങ്ങള്‍ക്ക് അനുഭവപ്പെട്ടുവോ? വരാനിരിക്കുന്ന നല്ല നാളുകളുടെ സൂചനയാണ് ഇത്. മറ്റ് വ്യക്തികള്‍ നിങ്ങളെ കൂടുതല്‍ കരുതലോടെ പരിഗണിക്കുകയും, പ്രതിസന്ധി നിറഞ്ഞു നിന്നിരുന്ന സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യും. എങ്കിലും നിങ്ങള്‍ ജാഗ്രത കൈവിടരുത്. ഈ ദിവസങ്ങളെ കരുതലോടെ ആസ്വദിച്ച് മുന്നോട്ടു പോവുക. മുന്നോട്ടുള്ള ജീവിതത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ ഈ നാളുകളില്‍ സാക്ഷാത്കരിക്കുവാനും ശ്രമിക്കുക.

കുംഭരാശി

കുംഭരാശി

നിര്‍ദേശങ്ങളും, ഉപദേശങ്ങളും വിമര്‍ശനവുമായി ആരെല്ലാമോ നിങ്ങള്‍ക്ക് ഉപ്പമുണ്ടാകും. എന്നാലത് നിങ്ങള്‍ക്ക് ഒരു ശല്യമായിട്ടാവും അനുഭവപ്പെടുക. അവര്‍ക്ക് നിങ്ങളോടുള്ള അസൂയ നിമിത്തം നിങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നായിരിക്കും നിങ്ങള്‍ കരുതുക. എന്നാല്‍ ഈ വ്യക്തികള്‍ മു്‌ന്നോട്ടു വയ്ക്കുന്ന ഉപദേശങ്ങള്‍ നിങ്ങള്‍ വെറുതെ കേള്‍ക്കാതെ വിട്ടുകളയരുത്. നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും അവരുടെ വാക്കുകളിലുണ്ടോ എന്ന് ശ്രദ്ധിക്കുക. അവ കണ്ടെത്തിയാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ മടി കാണിക്കരുത്.

മീനം രാശി

മീനം രാശി

നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരപ്പെട്ട വ്യക്തി നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി നിങ്ങളുടെ തലയ്ക്ക് മുകളിലുണ്ടാകും. എന്നാല്‍ ആ വ്യക്തിയുടെ നിര്‍ദേശങ്ങള്‍ ഒരു വിധത്തിലും നല്ലതല്ലെന്ന ചിന്തയാവും നിങ്ങള്‍ക്ക്. ആ നിര്‍ദേശങ്ങള്‍ തെറ്റായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും നിങ്ങള്‍ ഭയപ്പെടും. പക്ഷേ അതിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ തയ്യാറാവില്ല. ജോലി സ്ഥലത്തും. സൗഹൃത വലയത്തിനകത്തുമെല്ലാമാകാം ഈ പ്രശ്‌നം ഉടലെടുക്കുന്നത്. എന്നാല്‍ ഒടുവില്‍ നിങ്ങള്‍ തുറന്ന് പറയാന്‍ തന്നെ നിര്‍ബന്ധിതമാകും.

ടുത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Saturday Horoscope

    Read your fortune according to what your sun sign is?
    Story first published: Saturday, March 24, 2018, 7:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more