ദിവസഫലം (21 മാർച്ച് 2018 )ബുധനാഴ്ച

Posted By: Jibi Deen
Subscribe to Boldsky

രാശിചക്രം 360 ഡിഗ്രിയുളള ഒരു ദീര്‍ഘവൃത്തമാണ്. രാശിചക്രത്തെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഓരേ രാശിയെന്ന് പേര് നല്കിയിരിക്കുന്നു.

നക്ഷത്രരാശികളെഎല്ലാം ചേര്‍ത്ത് ഒരു ചക്രത്തിന്റെ രൂപത്തില്‍ സങ്കല്പിക്കുന്നതാണ് ആണ് രാശിചക്രം എന്ന് അറിയപ്പെടുന്നത്. സൂര്യരാശി എന്നും ഇതിനു പേരുണ്ട്. ഇംഗ്ലീഷില്‍ സോഡിയാക് (zodiac) എന്ന പേരില്‍ അറിയപ്പെടുന്നു. ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണല്ലോ. നമ്മുടെ പൂര്‍വികര്‍ ഈ രാശിചക്രത്തെ 30° വീതമുള്ള 12 തുല്ല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച് അതിന് ഓരോ പേരും കൊടുത്തു.

ദിവസഫലം (21 മാർച്ച് 2018 )ബുധനാഴ്ച

ഏരീസ് (മേടം രാശി )

ഏരീസ് (മേടം രാശി )

ഇന്ന് കൂടുതൽ സന്തോഷവും സമാധാനവും കൈവരും.നിങ്ങൾ ഒരു വലയത്തിൽ പെട്ടതുപോലെ തോന്നിയേക്കാം. നിങ്ങളുടെ സ്നേഹജീവിതത്തിലോ മറ്റുള്ള ബന്ധത്തിലോ ഉള്ളവരുമായി അസ്വസ്ഥപ്പെടുത്തുന്ന ചില വഴക്കുകൾ നേരിട്ടേക്കാം.ജോലിയും, സാമ്പത്തികവും സംബന്ധിച്ച കാര്യത്തില്‍ ചെറിയ സമ്മർദ്ദം നേരിട്ടേക്കാം. ഇവയെല്ലാം മാറി നിങ്ങൾ ആഗ്രഹിക്കുന്ന ശാന്തമായ അവസ്ഥയിലേക്ക് എത്തിച്ചേരും .

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

ഒരു വലിയ കാര്യം അല്ലെങ്കിൽ ഒരാൾ അവതരിപ്പിച്ച വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം ഇപ്പോൾ നിങ്ങളുടെ അടുത്ത് വരാം. ഇതിനെ കുറിച്ച്‌ വലുതായി ചിന്തിക്കുമ്പോൾ തകർച്ചകളും പ്രശ്‍നങ്ങളുമായി തോന്നാം. പക്ഷെ നിങ്ങൾക്കിവ പൂർത്തിയാക്കേണ്ടതുണ്ട്. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇത് അത്ര വലിയ കാര്യമല്ല. എല്ലാം ഒരുമിച്ചു ചെയ്യാനാകില്ല. നിങ്ങൾ ഈ പുതിയ സംരംഭം ഏറ്റെടുക്കുകയാണെങ്കിൽ സാവധാനം ചെയ്യുക. ഓരോ പ്രശനങ്ങളായി പരിഹരിക്കുക. നിങ്ങൾക്ക് ഏതു മാറ്റവും പെട്ടെന്ന് ഉണ്ടാക്കാനാകും. പെട്ടെന്ന് പുരോഗമിക്കാനും കഴിയും.

ജെമിനി (മിഥുനം രാശി )

ജെമിനി (മിഥുനം രാശി )

നിങ്ങൾക്ക് ചില കാര്യങ്ങളുടെ മേൽ നിയന്ത്രണം കുറഞ്ഞതിനെ ഓര്ത്തു അസ്വസ്ഥനാകുന്നുണ്ട് ,അല്ലെങ്കിൽ നിങ്ങൾ പരമാവധി ചെയ്തകാര്യത്തിന്റെ ഫലം കാത്തിരിക്കുകയാണ്.നിങ്ങൾ നല്ലവണ്ണം കാര്യങ്ങൾ ചെയ്തതിനാൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കുന്നു. നിങ്ങൾ ചെയ്ത മഹത്തായ കാര്യങ്ങൾ നിങ്ങളെ വിചാരിച്ച രീതിയിലാണോ നയിക്കുന്നതെന്ന് ചിന്തിക്കണം. ഏതെങ്കിലും പുതിയ ആശയങ്ങൾ വരുന്നെങ്കിൽ അതനുസരിച്ചു പ്രവർത്തിക്കുക. എല്ലാം അതിന്റെതായ വഴിക്കു വിടുക.ലോകം എല്ലാം കാണുന്നുണ്ട്.

ക്യാൻസർ (കർക്കിടകം രാശി )

ക്യാൻസർ (കർക്കിടകം രാശി )

സ്വപ്നം കണ്ട കാര്യം മാജിക്ക് പോലെ സംഭവിക്കുന്നതായി കാണാം. ഇത് ലളിതമായി എടുക്കുന്നവർക്ക് ഒരു സന്തോഷകരമായ അനുഭവം ഉണ്ടാകാൻ പോകുന്നു. ഇത് സങ്കീർണമായി കാണുന്നതിനാൽ ഒറ്റ രാത്രി കൊണ്ട് സംഭവിക്കാൻ ഇടയില്ല. ഇതിനു ക്ഷമയും തന്റേടവും ആവശ്യമാണ്. നിങ്ങൾ വളരെ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ പോകുകയാണെങ്കിൽ മാനസികമായി കരുതരായിരിക്കുക. സ്വയം ഹൈപ്നോസിസ് ,ധ്യാനം,മെഡിറ്റേഷൻ അങ്ങനെ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്

ലിയോ (ചിങ്ങം രാശി )

ലിയോ (ചിങ്ങം രാശി )

നിങ്ങളെ ഞെട്ടിക്കുന്നതോ കോപപ്പെടുത്തുന്നതോ ആയ വാർത്ത ആരെങ്കിലും പറയാൻ സാധ്യതയുണ്ട്. ഇത് നിങ്ങളില്‍ പല കാരണങ്ങൾ കൊണ്ട് ദേഷ്യവും വിഷമവും ഉണ്ടാക്കും. ഫീൽ ചെയ്യുന്ന കാര്യം വെളിപ്പെടുത്തുന്നവരാണ് ലിയോ. ഇത് നേരിട്ടോ,അകാരണമായോ ആകാം. ചിലപ്പോൾ പ്രവർത്തിയിലൂടെയോ ആംഗ്യഭാഷയിലോ ആകാം. നിങ്ങൾക്ക് ഫീൽ ചെയ്യുന്ന രീതിയിൽ തന്നെ തിരിച്ചും നിങ്ങൾ പ്രതികരിക്കുന്നു. നിങ്ങൾ കാരണം മറ്റുള്ളവർ വിഷമിക്കേണ്ട ഇടയുണ്ടാക്കരുത്‌ .

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

നിങ്ങളുടെ പ്രശസ്തി നിങ്ങൾ ആസ്വദിക്കുന്നു.നിങ്ങളുടെ കലണ്ടർ വേഗത്തിൽ പൂർത്തിയാകുന്നു. ഇപ്പോൾ എല്ലാവരുടെയും ഇടയിൽ നിങ്ങളുണ്ട്. ആരോടും പറ്റില്ല എന്ന് പറയാൻ പറ്റുന്ന അവസ്ഥയിലല്ല. നിങ്ങൾ ഇപ്പോൾ ജോലിയിലും അനുബന്ധ കാര്യങ്ങളുമായി വളരെ തിരക്കിലാണ്. ഇത് അമിതമായാൽ നിങ്ങൾ അതിനു വില കൊടുക്കേണ്ടി വരും. പിന്നീട ചെയ്യാൻ കഴിയാത്തതിനെ ഓർത്തു നിരാശപ്പെടേണ്ടി വരും.എന്നാൽ വീണ്ടും അത് മൂല്യമുള്ളതായി വരും.

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

എന്തെങ്കിലും സുന്ദരമായതും രസകരമായതും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ഭാവന ഉപയോഗിച്ച് ഒന്നും ഇല്ലാത്തിടത്തിൽ നിന്നും എന്തെങ്കിലും ചെയ്യാനാകുമോ? നിങ്ങളുടെ ഭാവനയ്ക്കായി കാത്തിരുന്നിട്ടു ഒത്തിരി നാൾ ആയില്ലേ. നിങ്ങളുടെ ഭാവന ഉപയോഗിച്ച് വെറും മനോഹരമായ ഒന്നല്ല നിങ്ങൾ സൃഷ്ടിക്കാൻ പോകുന്നത് ,നിങ്ങളുടെ ജീവിതം തന്നെ ഫ്രീസ് ആക്കാൻ പോകുന്ന ധാരാളം കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നു .സ്വയം ഫ്രീയായി സ്വീകരിക്കാൻ ശ്രമിക്കുക.

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

നിങ്ങൾ അറിയുന്ന ഒരാളെ പ്പറ്റി കുടുംബത്തിലെ ഒരു രഹസ്യമോ എന്തെങ്കിലും പസിലോ നിങ്ങളുടെ മുന്നിൽ വരാം.നിങ്ങൾ ചിലതു കണ്ടെത്തും.ഇതിൽ നിന്നും നിങ്ങൾക്ക് ചിന്തകൾ മാറ്റാനാകില്ല.ഇതൊരു നല്ല കാര്യമാണ്. കാരണം ഇത് നിങ്ങളുടെ ജീവിതത്തിൽ ഗുണകരമായ ഒരു കാര്യമാണ്.ക്ലൂ എല്ലായിടത്തും ഉണ്ട്. എന്നാൽ മറ്റേ ആൾക്ക് നിങ്ങൾ അറിയാത്ത കാര്യം കണ്ടെത്തി അറിയണം എന്നാണ്.ഇതൊരു സാഹസികതയായി സ്വീകരിക്കുക.ഇതിന്റെ സമ്മാനം നടക്കില്ല, എന്ന് നിങ്ങൾ വിചാരിക്കുന്ന ഒരു ബന്ധം ആയിരിക്കും

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

ഒരു പുതിയ സംരംഭം തുടങ്ങാൻ കുറച്ചു കൂടി വിവരങ്ങൾ അറിയണമെന്ന് നിങ്ങൾക്ക് തോന്നാം.നിങ്ങൾ പൂർണ്ണമായും തയ്യാറാകാതെ ഒരു പുതിയ കാര്യം തുടങ്ങിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ?എന്ന് കരുതി തുടങ്ങാനിരുന്ന കാര്യത്തിൽ നിന്നും പൂർണ്ണമായും പിന്തിരിയേണ്ടതില്ല.നിങ്ങൾക്ക് ആവശ്യമായവ എല്ലാം ഇല്ലെങ്കിലും ആ സമയത്തു നിങ്ങൾക്ക് എല്ലാം നേടിയെടുക്കാനാകും.തന്ത്രങ്ങൾ സ്വീകരിച്ചു ,കാര്യങ്ങൾ നിയന്ത്രിച്ചു അല്ലെങ്കിൽ എത്രത്തോളം മെച്ചപ്പെട്ട ജീവിതം ഇതിൽ നിന്നും ഉണ്ടാക്കാം എന്ന് സ്വപനം കണ്ടു ചെയ്യാവുന്നതാണ്.

കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

സ്വയം സംശയത്തിന്റെ തിരമാല ഉണ്ടാകുന്നതു വഴി ഒരു വലിയ അവസരം നഷ്ടപ്പെട്ടേക്കാം. ഇത് വളരെ റിസ്ക് അല്ലെങ്കിൽ അങ്ങനെ ഉള്ളതായി നിങ്ങൾക്ക് തോന്നുന്നു. അങ്ങനെ നിങ്ങൾക്ക് നല്ലതായി വരേണ്ട കാര്യം നടക്കാതെ പോകുന്നു. ചിലപ്പോൾ ചില അടുത്തകാല അനുഭവങ്ങൾ നിങ്ങൾ നിര്ഭാഗ്യൻ എന്ന് തോന്നിപ്പിക്കും. എന്നാൽ എന്തെങ്കിലും നിർഭാഗ്യം ഉണ്ടെങ്കിലും ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം. പുതിയ ഭാഗ്യത്തിന്റെ തിരമാല വരുകയാണ്. സ്വയം വിശ്വസിച്ചു ഇതിലേക്ക് ഇറങ്ങുക

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

അസാധാരണ കഴിവുള്ള അത്‌ലറ്റാണ്.ഒളിമ്പിക്‌സിൽ എത്തില്ലെങ്കിലും അവർ കഠിനമായി പരിശ്രമിക്കണം. നടന്മാരും ,എഴുത്തുകാർ,ചിത്രരചനക്കാർ അങ്ങനെ എല്ലാവരോടും കഠിനമായി പരിശ്രമിക്കണം എന്നെ പറയാനുള്ളൂ.ഒറ്റരാത്രിയിൽ ആർക്കും ജയിക്കാനാകില്ല.കഠിനമായി പരിശ്രമിച്ചാലേ ഫലം ഉണ്ടാകൂ.അധികം പരിശ്രമിക്കാതെ വിജയിച്ച വളരെ കുറച്ചു പേരേയുള്ളൂ.നിങ്ങളുടെ പരിശ്രമങ്ങൾ പൂവണിയാത്തപ്പോൾ ഈ കഴിവ് കൊണ്ട് പ്രയോജനം ഇല്ലെന്നു നിങ്ങൾക്ക് തോന്നിയേക്കാം.എന്നാൽ പരിശ്രമിച്ചുകൊണ്ടേയിരിക്കുക.നിശ്ചയദാർഢ്യവും ദീർഘവിശ്വാസവും കഴിവും ഭാഗ്യവും പോലെ പ്രധാനമാണ്.

പിസെസ്‌ (മീനം രാശി )

പിസെസ്‌ (മീനം രാശി )

നിങ്ങൾ ഒരു അജണ്ടയിലോ പ്രോജക്ടിലോ പെട്ടു എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.നിങ്ങളുടെ ഭാവന പ്രയോജനപ്പെടുത്താൻ ഒരു മുറിയും ഇല്ല എന്ന് തോന്നിയേക്കാം.നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങളുടെ കൈയ്യൊപ്പ്‌ പതിക്കുക.ചിലപ്പോൾ നിങ്ങളുടെ സർഗാത്മതയ്ക്ക് ഇത് പരിമിതമായി തോന്നിയേക്കാം. നിങ്ങൾ കൂടുതൽ ചുരുക്കപ്പെടുമ്പോൾ ഭാവനയിലേക്ക് കൂടുതൽ ആഴത്തിൽ ചെല്ലാൻ ശ്രമിക്കുക. ക്രിയാത്മത ഒരു വെല്ലുവിളിയായി സ്വീകരിക്കുക.നിങ്ങൾക്ക് അതിശയകരമായത് ചെയ്യാനാകും .

English summary

Daily Horoscope 21 March 2018

Read your fortune according to what your sun sign is?