For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി ദോഷം മാറാൻ

|

ശൂന്യാകാശത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമാണ് 'ശനി' അഥവാ 'സാറ്റേൺ' പക്ഷെ കുണ്ഡലിനത്തെ വളരെ ശക്തമായി സ്വാധീനിക്കുന്നു. നിങ്ങളുടെ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഇത് നല്ലതും മോശപ്പെട്ടതുമായ ഫലങ്ങൾ നൽകുന്നു. രണ്ട്, ഏഴ്‌, മൂന്ന്, പത്ത്, പതിനൊന്ന് രാശി സ്ഥാനങ്ങളിൽ അതിന്റെ സാന്നിദ്ധ്യം ശുഭസൂചകമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ നാല്, അഞ്ചു, എട്ട്, രാശി സ്ഥാനങ്ങളിൽ വളരെ മോശവും. ജീവിതം, മരണം, സ്വത്ത്, വീട്, കുട്ടികൾ, നിയമാനുസൃതമായ ഹർജ്ജി, മോഷണം, കുടൽ സംബന്ധിച്ച രോഗം എന്നിവയെ നിയന്ത്രിക്കുന്നു. ഇത് അനുകൂലമാണെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും, പക്ഷേ അമംഗളമാണെങ്കിൽ അത് വളരെ ദോഷം തന്നെ.

c

എന്നിരുന്നാലും, ശനി പീഡാവഹമാണെങ്കിൽ ജീവിതത്തിൽ പോരാട്ടങ്ങൾ നേരിടേണ്ടിവരും. വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ചേക്കാം. സമ്പത്ത് നഷ്ടപ്പെടുകയോ തടവിലാകുകയോ ചെയ്തേക്കാം.

വിവിധ യോഗങ്ങളിലും സംയോജനത്തിലും ശനിയുടെ ചില പ്രത്യാഘാതങ്ങൾ: -

ശനി എട്ടാം രാശിസ്ഥാനത്തിന്റെ നാഥൻ ആണെങ്കിൽ, അത് മറ്റേതെങ്കിലും രാശി സ്ഥാനത്തേയും പ്രതികൂലമായി ബാധിക്കും.

മദ്യപാനം, ചൂതാട്ടം, കള്ളം പറയുക അല്ലെങ്കിൽ ശാരീരികമായ അസ്വാസ്ഥ്യം, ചപലത എന്നിവ ശനിയുടെ ഫലങ്ങളാണ്.

ശനി രാഹു, കേതു ഇവയിലാണെങ്കിൽ നിസ്സാരമാണ്.

ശനി സൂര്യന്റെ നിരീക്ഷണത്തിലാണെങ്കിൽ ഇത് ശുക്രനെ ഉപദ്രവിക്കുന്നു.

ശനി ശുക്രന്റെ ഫലത്തിൽ ആണെങ്കിൽ, ആ വ്യക്തിക്ക് സാമ്പത്തിക നഷ്ടം അനുഭവപ്പെടാം. എന്നാൽ, മറുവശത്ത്, ശുക്രൻ ശനിയുടെ പരിധിയിലാണെങ്കിൽ, അത് പ്രയോജനകരമായിരിക്കും.

ജനനസമയത്ത് ശനി ദുർബലപ്പെടുകയും വർഷത്തിൽ ജാതകത്തിലെ ദുർബലരാശി സ്ഥാനങ്ങളിൽ വരികയും ചെയ്താൽ ഒൻപത്, പതിനെട്ട്, ഇരുപത്തി ഏഴ്, മുപ്പത്തി ആറു എന്നീ വർഷങ്ങളിൽ അത് വലിയ തോതിൽ നഷ്ടം ഉണ്ടാക്കും.

vg

മുപ്പത്തി ആറാം വർഷം കഴിഞ്ഞ് ശനിയിലെ ഗുണഫലങ്ങൾ തുടങ്ങുന്നു.

ശനി ഒറ്റക്കാകുമ്പോൾ അല്ലെങ്കിൽ ചന്ദ്രനുമായി ചേരുമ്പോൾ അല്ലെങ്കിൽ രാശിയിലെ ഇത് പ്രതികൂലമായ ഫലം നൽകുന്നു. രണ്ടാം രാശി സ്ഥാനത്ത് ഹിതകരമായ ഗ്രഹവും ചൊവ്വ ഗ്രഹവും ഉണ്ടെങ്കിൽ ശുക്രൻ സ്ഥാപിതമാകും. അത്തരമൊരു സാഹചര്യത്തിൽ ദീർഘനാളത്തെ രോഗജീവിതം മറികടന്ന് ആരോഗ്യകരമായ ജീവിതം നയിച്ചേക്കാം.

ശനി, ചന്ദ്രൻ എന്നിവ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയാൽ ഒരു വ്യക്തിക്ക് കണ്ണ് ശസ്ത്രക്രിയ നടത്തേണ്ടി വരാം.

സൂര്യനും ശുക്രൻ പരസ്പര ദൃഷ്ടിയിൽ വരുമ്പോ സമ്പത്തിന്റെ നഷ്ടം ഉണ്ടാകുകയും ഭാര്യയ്ക്ക് ക്ലേശം അനുഭവിക്കേണ്ടിവരുകയും ചെയ്യും.

g

ഒന്നാം രാശിസ്ഥാനം : -

(എ) മദ്യം, മാംസാഹാരം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക.

(ബി) മണ്ണിൽ സുർമ കുഴിച്ചിടുന്നത് ജോലിയിൽ ഉന്നത പദവി ലഭിക്കാൻ ഇടയാക്കും.

(സി) കുരങ്ങന് ആഹാരം നൽകുന്നത് സമൃദ്ധി നൽകും.

(d) ആൽമരത്തിന്റെ വേരുകൾക്ക് മധുരമുള്ള പാൽ നൽകുന്നത് വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മികച്ച ഫലം നൽകും.

രണ്ടാം രാശി സ്ഥാനം : -

(എ) നാല്പത്തിമൂന്നു ദിവസം ക്ഷേത്രത്തിൽ നഗ്നപാദനായി പോകുക.

(ബി) നെറ്റിയിൽ തൈര് അല്ലെങ്കിൽ പാൽ ഉപയോഗിച്ച് തിലകം വരയ്ക്കുക.

(സി) പാമ്പിനു പാൽ നൽകുക.

മൂന്നാം രാശിസ്ഥാനം : -

(എ) മൂന്നു നായകൾക്ക് ആഹാരം നൽകുക.

(ബി) കണ്ണുകൾക്ക് മരുന്നുകൾ സംഭാവന ചെയ്യുകയോ സൌജന്യ മരുന്നുകൾ വിതരണം ചെയ്യുകയോ ചെയ്യുക.

(സി) വീട്ടിൽ ഒരു ഇരുണ്ട മുറി സൂക്ഷിക്കുന്നത് പ്രയോജനകരമാകും.

k

നാലാം രാശി സ്ഥാനം : -

(എ) പാമ്പിനു പാൽ നൽകുക, പശുവിനോ അല്ലെങ്കിൽ പോത്തിനോ പാലോ ഭക്ഷണമോ നൽകുക.

(ബി) കിണറ്റിൽ പാൽ ഒഴിക്കുക.

(സി) ഒഴുക്കുള്ള വെള്ളത്തിൽ മദ്യം ഒഴുക്കുക.

അഞ്ചാം രാശി സ്ഥാനം : -

(എ) മകന്റെ ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഉപ്പിട്ട പദാർത്ഥങ്ങൾ വിതരണം ചെയ്യുക.

(ബി) ക്ഷേത്രങ്ങളിൽ ബദാം അർപ്പിക്കുക, അതിന്റെ പകുതി വീട്ടിൽ സൂക്ഷിക്കുക.

ആറാം രാശി സ്ഥാനം: -

(എ) ഒരു കറുത്ത നായയ്ക്ക് ഭക്ഷണം നൽകുക.

(ബി) തേങ്ങ ബദാം വെള്ളത്തിൽ ഒഴുക്കുക.

(സി) പാമ്പുകളെ ഊട്ടുന്നത് കുട്ടികളുടെ ക്ഷേമത്തിന് അനുകൂലമായിരിക്കും.

ഏഴാം രാശി സ്ഥാനം : -

(a) ശാന്തമായ ഒരു സ്ഥലത്ത് പഞ്ചസാര നിറച്ച ഒരു കുഴിയെടുക്കുക.

(ബി) കറുത്ത പശുക്കളെ തീറ്റിക്കുക.

b

എട്ടാം രാശി സ്ഥാനം : -

(എ) ഒരു ചതുര aആകൃതിയിലുള്ള വെള്ളി കരുതുക.

(ബി) കുളിക്കുന്ന വെള്ളത്തിൽ പാൽ ഒഴിക്കുക. കുളിക്കുമ്പോൾ ഒരു കല്ലിലോ അല്ലെങ്കിൽ മരത്തിലോ ഇരുന്ന് കുളിക്കുക.

ഒമ്പതാം രാശി സ്ഥാനം : -

(എ) അരി ബദാം എന്നിവ വെള്ളത്തിൽ ഒഴുക്കുക.

(ബി) വ്യാഴവുമായി ബന്ധപ്പെട്ട് ജോലിക്കായി സ്വർണ്ണവും കൈസർക്കും സംഭാവന നൽകുക, ചന്ദ്രനുമായി ബന്ധപ്പെട്ട് ജോലിക്ക് വെള്ളിയും വസ്ത്രവും സംഭാവന ചെയ്യുക; ഇതെല്ലാം നല്ല ഫലങ്ങൾ നൽകും.

b

പത്താം രാശി സ്ഥാനം : -

(എ) അമ്പലത്തിലേക്ക് പോകുക.

(ബി) ഇറച്ചി, വീഞ്ഞ്, മുട്ട എന്നിവ നിർത്തുക.

(സി) കാഴ്ച വൈകല്യമുള്ള പത്തു പേർക്ക് ആഹാരം നൽകുക.

പതിനൊന്നാം രാശി സ്ഥാനം : -

(എ) ഒരു പ്രധാന വേലയ്ക്കു പോകുന്നതിന് മുമ്പ് നിലത്തു വെള്ളം നിറച്ച ഒരു പാത്രം സ്ഥാപിക്കുക, നാൽപത്തിമൂന്നു ദിവസം എണ്ണയോ വീഞ്ഞോ ഒഴിക്കുക.

(ബി) മദ്യം ഉപഭോഗം ചെയ്യുന്നതിൽനിന്ന് അകന്നു നിൽക്കുക; നല്ല ധാർമിക സ്വഭാവം നിലനിർത്താൻ ശ്രമിക്കുക.

;y

പന്ത്രണ്ടാം രാശി സ്ഥാനം : -

(എ) ഒരു കറുത്ത തുണിയിൽ പന്ത്രണ്ട് ബദാം വച്ച് ഇരുമ്പ് കലത്തിൽ ഇടുകയും ഇരുണ്ട മുറിയിൽ സൂക്ഷിക്കുകയും ചെയ്യുക. ഇത് നല്ല പരിണിത ഫലം നൽകുന്നതാണ്.

English summary

the-effects-of-saturn-remedies-to-nullify-them

Impacts of Saturn on different meetings and fusion,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more