For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ 16 മുതല്‍ സൂര്യനും ശനിയും വരുത്തും അശുഭയോഗം; ഈ 4 രാശിക്ക് ദോഷഫലം

|

ജ്യോതിഷപ്രകാരം നിലവില്‍ സൂര്യന്‍ വൃശ്ചിക രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 16ന് വെള്ളിയാഴ്ച സൂര്യന്‍ ധനു രാശിയില്‍ പ്രവേശിച്ച് ജനുവരി 14 വരെ ഈ രാശിയില്‍ തുടരും. ഈ കാലയളവില്‍ ശനി മകരം രാശിയിലും തുടരും. ഈ ഗ്രഹവിന്യാസത്തില്‍ ശനിയും സൂര്യനും രണ്ട്, പന്ത്രണ്ട് രാശികളിലായാണ് വരുന്നത്. ഇതിനെ ദ്വിര്‍ദ്വാദശ യോഗം എന്ന് വിളിക്കുന്നു.

Most read: 2023ല്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ യോഗം ഈ 5 രാശിക്കാര്‍ക്ക്Most read: 2023ല്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ യോഗം ഈ 5 രാശിക്കാര്‍ക്ക്

ജ്യോതിഷത്തില്‍ ഈ ഗ്രഹനില അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തിന്റെ ഫലം 12 രാശികളിലും പ്രതിഫലിക്കും. ഇതിന്റെ ഫലം രാജ്യത്തും ലോകത്തും കാണപ്പെടും. ദ്വിര്‍ദ്വാദശ യോഗം കാരണം 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റം അറിയാന്‍ ലേഖനം വായിക്കൂ.

ദ്വിര്‍ദ്വാദശ യോഗം എങ്ങനെ രൂപപ്പെടുന്നു

ദ്വിര്‍ദ്വാദശ യോഗം എങ്ങനെ രൂപപ്പെടുന്നു

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്ന് കാലാകാലങ്ങളില്‍ ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ ഉണ്ടാകുന്നു. ഇതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും എല്ലാ രാശിചിഹ്നങ്ങളിലും കാണപ്പെടുന്നു. ജ്യോതിഷത്തില്‍ ശനിയെയും സൂര്യനെയും ശത്രുഗ്രഹങ്ങളായി കണക്കാക്കുന്നു. ഡിസംബര്‍ 16 ന് സൂര്യന്റെയും ശനിയുടെയും ദ്വിര്‍ദ്വാദശ യോഗം രൂപപ്പെടുന്നതായി കണക്കാക്കുന്നു. ഇത് ജനുവരി 24 വരെ തുടരും. ഈ സമയം ഈ രണ്ട് ഗ്രഹങ്ങളും രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും രാശികളില്‍ തുടരും. ജ്യോതിഷത്തില്‍ ഈ ഗ്രഹനില അശുഭകരമായി കണക്കാക്കപ്പെടുന്നു.

ചിങ്ങം, മീനം രാശിക്കാര്‍ക്ക് ഭാഗ്യം

ചിങ്ങം, മീനം രാശിക്കാര്‍ക്ക് ഭാഗ്യം

ചിങ്ങം, മീനം രാശിക്കാര്‍ക്ക് സൂര്യന്റെയും ശനിയുടെയും ദ്വിര്‍ദ്വാദശ യോഗംശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. ഇതോടൊപ്പം പുതിയ വരുമാന സ്രോതസ്സുകളും ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ തീരുമാനമെടുത്തേക്കാം. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകും. പണം ലഭിക്കും.

Most read:സൂര്യദേവന്റെ അനുഗ്രഹത്താല്‍ ഭാഗ്യവും ഐശ്വര്യവും; ധനു സംക്രാന്തിയില്‍ ഈ പ്രതിവിധിMost read:സൂര്യദേവന്റെ അനുഗ്രഹത്താല്‍ ഭാഗ്യവും ഐശ്വര്യവും; ധനു സംക്രാന്തിയില്‍ ഈ പ്രതിവിധി

ഈ രാശിക്കാര്‍ക്ക് സമ്മിശ്ര ഫലം

ഈ രാശിക്കാര്‍ക്ക് സമ്മിശ്ര ഫലം

മേടം, കര്‍ക്കടകം, തുലാം, വൃശ്ചികം, ധനു, കുംഭം എന്നീ രാശിക്കാര്‍ക്ക് ദ്വിര്‍ദ്വാദശ യോഗത്തിന്റെ ഫലം സമ്മിശ്രമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിച്ചേക്കില്ല. കൂടാതെ ബിസിനസ്സിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കണം. പിതാവിന്റെ ആരോഗ്യവും മോശമായേക്കാം.

ഈ രാശിക്കാര്‍ക്ക് അശുഭഫലം

ഈ രാശിക്കാര്‍ക്ക് അശുഭഫലം

ജ്യോതിഷ പ്രകാരം, ശനി, സൂര്യന്‍ എന്നിവയുടെ അശുഭകരമായ സംയോജനം ഇടവം, മിഥുനം, കന്നി, മകരം രാശിക്കാര്ക്ക് അശുഭകരമാണെന്ന് തെളിയൃും. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ പണം നഷ്ടപ്പെട്ടേക്കാം. ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്. ഇതോടൊപ്പം ജോലിസ്ഥലത്ത് വാക്കുതര്‍ക്കവും ഉണ്ടാകാം.

Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍

രാജ്യത്തും ലോകത്തും ഉണ്ടാക്കുന്ന മാറ്റം

രാജ്യത്തും ലോകത്തും ഉണ്ടാക്കുന്ന മാറ്റം

ശനിയും സൂര്യനും വരുത്തുന്ന ദ്വിര്‍ദ്വാദശ യോഗത്തിന്റെ ഫലം രാജ്യത്തും ലോകത്തും ദൃശ്യമാകും. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചേക്കാം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നത് ജനങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കും. രാഷ്ട്രീയ രംഗത്തും ഇപ്പോള്‍ കലുഷിതമായ സാഹചര്യമുണ്ടാകാം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അരാജകത്വത്തിന്റെ അന്തരീക്ഷമുണ്ടാകാം. ജനങ്ങള്‍ ഭരണത്തിനെതിരായി ശബ്ദമുയര്‍ത്തുകയും പ്രക്ഷോഭ സാഹചര്യം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം ജനങ്ങളില്‍ അതൃപ്തി നിലനില്‍ക്കും. സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ ജീവിതത്തില്‍ ചില അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്തുചെയ്യണം, എന്ത് ചെയ്യരുത് എന്ന അവസ്ഥ പലരിലും നിലനില്‍ക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകില്ല.

English summary

Surya Shani Yuti Will Form Dwirdwadash Yoga; Effects On 12 Zodiac Signs in Malayalam

Saturn and Sun will remain in the second and twelfth zodiac signs, which is called Dwirdwadash Yoga. Here are the effects of Dwirdwadash Yoga on all zodiac signs.
Story first published: Thursday, December 15, 2022, 9:29 [IST]
X
Desktop Bottom Promotion