കണ്ടകശനി ഇവരെ കൊണ്ടേ പോവൂ, പരിഹാരം ഇതാ

Posted By:
Subscribe to Boldsky

ശനിദോഷം എന്നത് എല്ലാവരും പേടിക്കുന്ന ഒന്നാണ്. ഏത് കാര്യത്തിനും തടസ്സങ്ങളും ദോഷവും ഉണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള മാനസിക പ്രയാസങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ശനിദോഷം ജീവിതത്തിന്റെ പല മേഖലകളിലും തിരിച്ചടി പോലും നല്‍കുന്ന അവസ്ഥയാണ്. കടബാധ്യത, മനപ്രയാസം, ആരോഗ്യ പ്രശ്‌നങ്ങള്‍, ദുരിതം എന്നിവക്കെല്ലാം വഴി വെക്കുന്ന ഒരു അവസ്ഥയാണ് ശനിദോഷം. പലപ്പോഴും ആയുസ്സിന് പോലും ഇത് ദുരിതമുണ്ടാക്കുന്നു. എന്നാല്‍ ശനി പലപ്പോഴും നല്ല അവസ്ഥയില്‍ പലരേയും അനുഗ്രഹിക്കാറുണ്ട്.

ഈ രാശിക്കാര്‍ ശിവനെ ആരാധിച്ചാല്‍ ഐശ്വര്യം

എന്നാല്‍ ചിലര്‍ക്കാകട്ടെ ഏറ്റവും മോശമായ രീതിയിലാണ് ശനി ബാധിക്കുന്നത്. ശനി അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ ആണെങ്കില്‍ അത് ജീവിതത്തെ വളരെ മോശം അവസ്ഥയില്‍ നമ്മളെ കൊണ്ട് ചെന്നെത്തിക്കും. കണ്ടക ശനി, ഏഴര ശനി, അഷ്ടമശനി തുടങ്ങി വിവിധ തരത്തിലുള്ള ശനി ദോഷങ്ങള്‍ ഉണ്ട്. എന്തൊക്കെ എങ്ങനെയെന്ന് നോക്കാം.

മകയിരം, തിരുവാതിര, പുണര്‍തം

മകയിരം, തിരുവാതിര, പുണര്‍തം

മകയിരം, തിരുവാതി, പുണര്‍തം രാശിക്കാര്‍ക്ക് കണ്ടക ശനി ബാധിക്കുന്ന സമയമാണ് ഇത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പല വിധത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ഓരോ വളര്‍ച്ചയിലും തടസ്സം നില്‍ക്കുന്നു. എന്നാല്‍ ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുന്നത് കണ്ടക ശനി പോലുള്ള അപരാധങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉത്രം, അത്തം, ചിത്തിര

ഉത്രം, അത്തം, ചിത്തിര

ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാരും കണ്ടക ശനി കൊണ്ട് കഷ്ടപ്പെടുന്ന നക്ഷത്രക്കാരായിരിക്കും. ഇവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പല വിധത്തില്‍ മോശം അവസ്ഥയില്‍ എത്തുകയും മാത്രമല്ല എന്തിനും തടസ്സം മാത്രം ഉണ്ടാവാന്‍ കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ ശിവന്റേയും വിഷ്ണുവിന്റേയും പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാല്‍ അത് സനി ദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

കണ്ടകശനി ബാധിക്കുന്ന നക്ഷത്രക്കാരില്‍ പലപ്പോഴും പല വിധത്തില്‍ ക്ലേശങ്ങളും ദോഷങ്ങളും ഉണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ അവരുടെ കര്‍മ്മ മേഖലയേയും പോലെ ദോഷകരമായി ബാധിക്കുന്നു.

 ഏഴരശ്ശനി

ഏഴരശ്ശനി

തുടര്‍ച്ചയായി വരുന്ന ഏഴ് വര്‍ഷത്തില്‍ ശനി നിങ്ങളെ ബാധിക്കുന്നതെങ്കില്‍ അതിനെയാണ് ഏഴരശനി എന്ന് പറയുന്നത്. പല നക്ഷത്രക്കാരിലും ഏഴര ശനി ബാധിക്കാറുണ്ട്. ഇത് ജീവിതത്തില്‍ ദോഷങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിശാഖം, അനിഴം, തൃക്കേട്ട

വിശാഖം, അനിഴം, തൃക്കേട്ട

മുകളില്‍ പറഞ്ഞ നക്ഷത്രക്കാര്‍ക്ക് ഏഴര വര്‍ഷക്കാലം ഏഴരശനി ഉണ്ടാവാറുണ്ട്. അവരുടെ ജീവിതത്തിലെ എറ്റവും മോശം അവസ്ഥയിലൂടെയാണ് ഈ കാലഘട്ടം കടന്നു പോവുന്നത്. ശിവനേയും വിഷ്ണുവിനേയും ഭജിക്കുന്നത് സ്ഥിരമാക്കുക.

മൂലം, പൂരാടം, ഉത്രാടം

മൂലം, പൂരാടം, ഉത്രാടം

മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കഴിയും. എന്നാല്‍ ഇതെല്ലാം തടയാന്‍ പലപ്പോഴും ഇവരെ ബാധിച്ചിരിക്കുന്ന ഏഴരശനി കാരണമാകുന്നു.

തിരുവോണം, അവിട്ടം, ചതയം

തിരുവോണം, അവിട്ടം, ചതയം

ജന്മനാളു തൊട്ടുള്ള ഏഴര വര്‍ഷത്തേക്കാണ് ഇവരെശനി ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആ കാലയളവില്‍ വരുത്തുന്നു. കുട്ടികളില്‍ മാറാരോഗവും മറ്റ് അസ്വസ്ഥതകളും അരിഷ്ടതകളും സ്ഥിരമാക്കുന്നു.

പരിഹാരം

പരിഹാരം

അയ്യപ്പസ്വാമിയെ ജപിച്ചാല്‍ ശനിദോഷത്തിന് പരിഹാരമാകും. ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുന്നത് നല്ലതാണ്. മാത്രമല്ല ശാസ്താ ക്ഷേത്രങ്ങളില്‍ നീരാജനം നടത്തുന്നതും സ്ഥിരമാക്കുക. ഉപവാസവും ശനിദോഷപരിഹാരത്തില്‍ മുന്നിലാണ്. നീലശംഖു പുഷ്പം ഭഗവാന് സമര്‍പ്പിക്കാം.

English summary

shani dosha remedies

In such situation in a person's horoscope is when the remedies made for Shani becomes non negotiable. Here we explain some remedies to remove sani dosha.