For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിലില്‍ ഈ നക്ഷത്രക്കാര്‍ക്ക് സമയം അല്‍പം കഠിനം

|

ഏപ്രില്‍ മാസം മിക്ക നക്ഷത്രക്കാര്‍ക്കും സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസൃതമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നേടാനാകും. ചിലര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ കൂടെയുണ്ടാകും. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ചില ഉയര്‍ച്ചകള്‍ ഈ മാസം സാധ്യമാണ്. കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളുടെ പരിശ്രമം അനുസരിച്ചിരിക്കും. ഏപ്രില്‍ മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും കൈവരുന്നു എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

Most read: കോടി പുണ്യവും സമ്പത്തും സമൃദ്ധിയും; വിഷ്ണു സഹസ്രനാമം ചൊല്ലേണ്ടത് ഇങ്ങനെMost read: കോടി പുണ്യവും സമ്പത്തും സമൃദ്ധിയും; വിഷ്ണു സഹസ്രനാമം ചൊല്ലേണ്ടത് ഇങ്ങനെ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

ഈ മാസം നിങ്ങള്‍ക്ക് ഔദ്യോഗിക ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. എങ്കിലും ജോലിയില്‍ സുരക്ഷിതത്വം തോന്നും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തില്‍ ചില തടസങ്ങള്‍ ഉണ്ടാകാം. കുടുംബജീവിതത്തില്‍ വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും നേരിടേണ്ടി വരാം. പ്രണയിതാക്കള്‍ക്ക് ഈ മാസം ചില നല്ല വിവരങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ സ്‌നേഹം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി അല്‍പം പ്രശ്‌നമായി തുടര്‍ന്നേക്കാം. അപ്രതീക്ഷിതമായ ചെലവുകള്‍ ഉയര്‍ന്നുവരാം. ആരോഗ്യവും ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം സമ്മിശ്ര ഫലങ്ങളായിരിക്കും. ജോലിക്കാര്‍ വിജയത്തിനായി വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബജീവിതത്തില്‍ സമയം സാധാരണമായിരിക്കും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷം വളരും. കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹവും ഐക്യവും നിലനില്‍ക്കും. പ്രണിക്കുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും. ദാമ്പത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. സാമ്പത്തികമായി സമയം അല്‍പം മികച്ചതാണ്. വിവിധ മാര്‍ഗ്ഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങളെ നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്.

Most read:വ്യാഴമാറ്റം: 27 നക്ഷത്രത്തിനും ഗുണദോഷ ഫലങ്ങള്‍Most read:വ്യാഴമാറ്റം: 27 നക്ഷത്രത്തിനും ഗുണദോഷ ഫലങ്ങള്‍

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

കഠിനമായി പരിശ്രമിച്ചാല്‍ ജോലിയില്‍ നേട്ടമുണ്ടാക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അത്ര നല്ലതല്ല. മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പ്രണയ ബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ നേരിടേണ്ടിവരാം. കാര്യങ്ങള്‍ അനുചിതമായി കൈകാര്യം ചെയ്താല്‍ നന്നായിരിക്കും. ദാമ്പത്യജീവിതത്തില്‍ അനുയോജ്യത നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതായുണ്ട്. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വരുമാനം നന്നായിരിക്കുമെങ്കിലും ചെലവും ഉയര്‍ന്നുവരും. ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

ജോലിയില്‍ ചില നല്ല നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തിന്റെ തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടായേക്കാം. പ്രണയിതാക്കള്‍ക്ക് സമയം അത്ര നല്ലതല്ല്. ദാമ്പത്യജീവിതത്തില്‍ ജീവിത പങ്കാളിയുമായുള്ള ഐക്യം നിലനില്‍ക്കും. ആത്മീയ താല്‍പര്യം വളരും. ആവശ്യമുള്ളവരെ സഹായിക്കാനാകും. സാമ്പത്തികപരമായി സമയം നന്നായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ചില നിക്ഷേപങ്ങളും നിങ്ങള്‍ക്ക് നടത്താനാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

Most read:സ്വപ്‌നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read:സ്വപ്‌നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ അതിനര്‍ത്ഥം ഇതാണ്

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ജോലിക്കാര്‍ ഈ മാസം ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ട്. വിവാദം, കലഹം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. ഇല്ലെങ്കില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരാം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. പഠനം മെച്ചപ്പെടും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കും. മത്സര പരീക്ഷകളില്‍വിജയം നേടാനാകും. പ്രണയജീവിതത്തില്‍ പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ചില നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. പരസ്പര ധാരണ മികച്ചതായിരിക്കും. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. ചില അനാവശ്യ ചെലവുകള്‍ ഉയര്‍ന്നുവന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

ഈ മാസം ജോലിയില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. അതിന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ നേട്ടമുണ്ടാക്കാനാകും. കുടുംബജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. പ്രണയജീവിതത്തില്‍ ചില നല്ല ഫലങ്ങള്‍ കാണുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം മെച്ചപ്പെടും. ജീവിതത്തില്‍ നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാകും. ദാമ്പത്യ ജീവിതത്തില്‍ ഫലങ്ങള്‍ അനുകൂലമായി തുടരും. പരസ്പര ബന്ധം മെച്ചപ്പെടും. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. സാമ്പത്തികമായി ശ്രദ്ധ ചെലുത്തിയാല്‍ ഭാവിയില്‍ ഇതിന്റെ ഫലം ലഭിക്കുന്നതായിരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കുക.

Most read:ദോഷങ്ങള്‍ നീങ്ങും; ഐശ്വര്യം വരും; ഈ മരങ്ങളെ ആരാധിച്ചാല്‍Most read:ദോഷങ്ങള്‍ നീങ്ങും; ഐശ്വര്യം വരും; ഈ മരങ്ങളെ ആരാധിച്ചാല്‍

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

ഔദ്യോഗിക ജീവിതം മികച്ചതായി തുടരും. നിങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. അലസത ഒഴിവാക്കുക. വീട്ടില്‍ ചില വഴക്കുകള്‍ ഉയര്‍ന്നുവന്നേക്കാം. അഭിപ്രായ ഭിന്നത വളരാന്‍ അനുവദിക്കരുത്. ചില നല്ല കാര്യങ്ങള്‍ കുടുംബത്തില്‍ നടന്നേക്കാം. പ്രണയ വിവാഹത്തിന് സമയം അനുകൂലമാണ്. ദാമ്പത്യജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കര്‍മ്മരംഗത്ത് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. തൊഴില്‍ മാറ്റത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. പഠന കാര്യങ്ങളില്‍ താല്‍പര്യം വളരും. കുടുംബജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യവും സ്‌നേഹവും നിലനില്‍ക്കും. പ്രണയിതാക്കളുടെ ബന്ധം കൂടുതല്‍ ശക്തമാകും. അതേസമയം ദാമ്പത്യജീവിതത്തില്‍ ചില മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. ജീവിത പങ്കാളിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. വരുമാനം വര്‍ദ്ധിക്കും. പുതിയ ധനമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞു വരും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

Most read:കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവുംMost read:കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവും

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ഔദ്യോഗിക ജീവിതത്തില്‍ നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യും. ജോലിക്കാര്‍ക്ക് സമയം മികച്ചതായിരിക്കും. വിദ്യാര്‍ത്ഥികള്‍ ഈ സമയം പഠനത്തില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. മത്സരപരീക്ഷയില്‍ അലസത ഒഴിവാക്കി തയാറെടുക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷത്തിന്റെ അവസരങ്ങള്‍ ഉയര്‍ന്നുവരും. ചില മംഗളകാര്യങ്ങള്‍ കുടുംബത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

ജോലിക്കാര്‍ ഈ സമയം ജാഗ്രത പുലര്‍ത്തേണ്ടതായുണ്ട്. ശ്രദ്ധയോടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക. നേട്ടം അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. കുടുംബജീവിതത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബന്ധുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാകും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ ഈ സമയം സംയമനത്തോടെ കാര്യങ്ങള്‍ നീക്കേണ്ടതായുണ്ട്. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യമുണ്ടാകും. സാമ്പത്തികമായി സമയം അത്ര നല്ലതല്ല. ആരോഗ്യവും ശ്രദ്ധിക്കുക.

Most read:നിഗൂഢത നിറഞ്ഞ കേതു മഹാദശ; ഗുണദോഷങ്ങള്‍Most read:നിഗൂഢത നിറഞ്ഞ കേതു മഹാദശ; ഗുണദോഷങ്ങള്‍

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

ജോലിയില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. മികച്ച വിജയത്തിനായി നിങ്ങള്‍ അലസത വെടിഞ്ഞ് പരിശ്രമിക്കേണ്ടതാണ്. മാസത്തിന്റെ തുടക്കത്തില്‍ സാമ്പത്തികം നന്നായിരിക്കും. എന്നാല്‍ ചെലവുകള്‍ ഉയര്‍ന്നുവരാം. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുമെങ്കിലും ചില പ്രശ്‌നങ്ങളും ഉയര്‍ന്നുവരാം. പ്രണയജീവിതത്തില്‍ പങ്കാളിയുമായി ഐക്യം നിലനില്‍ക്കും. എന്നിരുന്നാലും പരസ്പര ധാരണയോടെ പെരുമാറുക. ദാമ്പത്യ ജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉത്തൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉത്തൃട്ടാതി, രേവതി)

ഔദ്യോഗിക ജീവിതത്തില്‍ നിങ്ങളുടെ പദവി മെച്ചപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ അവസ്ഥകള്‍ സാധാരണമായിരിക്കും. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ടു നീങ്ങും. പ്രണയജീവിതത്തില്‍ നിങ്ങള്‍ സുതാര്യതയോടെ പെരുമാറേണ്ടതുണ്ട്. ആത്മാര്‍ത്ഥതയും സത്യസന്ധതയും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ കാര്യങ്ങള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ ഐക്യം വര്‍ദ്ധിക്കുമെങ്കിലും ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാം. സാമ്പത്തികമായി ശ്രദ്ധിക്കേണ്ടതുണ്ട്. ചില അനാവശ്യ ചെലവുകള്‍ ഉര്‍ന്നുവന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാംMost read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

English summary

Monthly Star Prediction April 2021 In Malayalam

Here are the monthly star predictions for april 2021. Take a look.
Story first published: Friday, April 2, 2021, 18:45 [IST]
X
Desktop Bottom Promotion