For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍; ജനുവരി 13 മുതല്‍ ഒരുമാസക്കാലം ഈ 3 രാശിക്കാര്‍ക്ക് ദുരിതവും കഷ്ടപ്പാടും

|

ജ്യോതിഷത്തില്‍ ചൊവ്വയെ രക്തത്തിന്റെയും ധൈര്യത്തിന്റെയും ഭൂമിയുടെയും ഘടകമെന്ന് വിളിക്കുന്നു. ഭൂമി, സ്വത്ത്, ധൈര്യം, ധീരത, വിവാഹം എന്നിവയുടെ സൂചകം കൂടിയാണ് ചൊവ്വ. ഇതുകൂടാതെ ഒരു സ്ത്രീയുടെ ജാതകത്തില്‍, ഭര്‍ത്താവിന്റെ ഭാഗ്യവുമായും ചൊവ്വ ബന്ധപ്പെട്ടിരിക്കുന്നു. ഒരു നിശ്ചിത ഇടവേളയില്‍ ഗ്രഹങ്ങള്‍ അവയുടെ സ്ഥാനം മാറുന്നു. അത്തരത്തില്‍ ചൊവ്വയും ജനുവരി മാസത്തില്‍ അതിന്റെ സഞ്ചാര പാതയില്‍ മാറ്റം വരുത്തും.

Also read: മഹാലക്ഷ്മി രാജയോഗം നല്‍കും ഈ 4 രാശിക്ക് ശുക്രന്റെ കൃപയാല്‍ ധനലാഭവും സമ്പല്‍സമൃദ്ധിയുംAlso read: മഹാലക്ഷ്മി രാജയോഗം നല്‍കും ഈ 4 രാശിക്ക് ശുക്രന്റെ കൃപയാല്‍ ധനലാഭവും സമ്പല്‍സമൃദ്ധിയും

ജനുവരി 13 മുതല്‍ ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. ഇതിനുശേഷം മാര്‍ച്ച് 13ന് ബുധന്റെ രാശിയായ മിഥുന രാശിയില്‍ ചൊവ്വ പ്രവേശിക്കും. ഇടവം രാശിയിലെ ചൊവ്വയുടെ ഈ നേരിട്ടുള്ള ചലനം ചില ആളുകള്‍ക്ക് വളരെ നല്ലതായിരിക്കും. ഇത്തരക്കാര്‍ക്ക് സമ്പത്തുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍ മറ്റു ചിലര്‍ക്ക് ഈ സംക്രമണം ദുരിതങ്ങളും കഷ്ടപ്പാടും സമ്മാനിക്കും. ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍ വരുന്നതോടെ കഷ്ടതകള്‍ സഹിക്കേണ്ടി വരുന്ന 3 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ചൊവ്വ ആറാം ഭാവാധിപനാണ്. ചൊവ്വ ഇപ്പോള്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കും. ഈ വീട്ടില്‍ ഇരിക്കുന്ന ചൊവ്വയുടെ ഭാവം നിങ്ങളുടെ ആറാം ഭാവത്തിലായിരിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഈ സമയത്ത് പെട്ടെന്ന് ദൂരയാത്ര ചെയ്യേണ്ടി വരും. ചൊവ്വയുടെ സ്വാധീനത്താ, നിങ്ങളുടെ സംസാരം മൂലം സഹോദരങ്ങളുമായി അകല്‍ച്ചകള്‍ ഉണ്ടായേക്കാം. ഈ സമയത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കത്തിന് സാധ്യതയുണ്ട്. ഭാര്യയുടെ ആരോഗ്യം ശ്രദ്ധിക്കണം.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തിന്റെ അധിപന്‍ ചൊവ്വയാണ്. ചൊവ്വ ഇപ്പോള്‍ നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കാനും പണമിടപാടുകളില്‍ അശ്രദ്ധ കാണിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഈ സമയത്ത് ഏതെങ്കിലും കോടതി കേസിനെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. അകാരണമായ ചെലവുകള്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഈ സമയത്ത് സുഹൃത്തുക്കളെ അധികം ആശ്രയിക്കരുത്.

Also read:ചാണക്യനീതി: നിങ്ങളുടെ ഈ 8 ദുശ്ശീലങ്ങള്‍ മാറ്റിയാല്‍ ലക്ഷ്മീകൃപയാല്‍ ഉയര്‍ച്ചയും സമ്പത്തും സുനിശ്ചിതംAlso read:ചാണക്യനീതി: നിങ്ങളുടെ ഈ 8 ദുശ്ശീലങ്ങള്‍ മാറ്റിയാല്‍ ലക്ഷ്മീകൃപയാല്‍ ഉയര്‍ച്ചയും സമ്പത്തും സുനിശ്ചിതം

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ചൊവ്വ മൂന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. ചൊവ്വ ഇപ്പോള്‍ നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തില്‍ സഞ്ചരിക്കും. ഈ വീട്ടില്‍ ഇരിക്കുന്ന ചൊവ്വയുടെ ദര്‍ശനം ഇനി നിങ്ങളുടെ പത്താം ഭാവത്തിലായിരിക്കും. ചൊവ്വയുടെ ഈ സംക്രമണം മൂലം നിങ്ങള്‍ക്ക് ചില മാനസിക പിരിമുറുക്കം ഉണ്ടാകാം. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് അധിക ജോലി ചെയ്യേണ്ടിവന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. ഈ സമയത്ത് ഭാര്യയുടെ ഭാഗത്ത് നിന്ന് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ആശങ്കാകുലരാകും.

ചൊവ്വയുടെ ദോഷഫലം നീക്കാന്‍

ചൊവ്വയുടെ ദോഷഫലം നീക്കാന്‍

* ചൊവ്വയുടെ അനുഗ്രഹം ലഭിക്കാന്‍ വീടിന്റെ നാലു മൂലയിലും രക്തചന്ദനം കൊണ്ട് തിലകം ചാര്‍ത്തുക.

* ചൊവ്വയെ ബലപ്പെടുത്താന്‍, ചൊവ്വാഴ്ച ദിവസം ചുവന്ന പൂക്കള്‍ എടുത്ത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക.

* ജാതകത്തില്‍ ചൊവ്വയെ ബലപ്പെടുത്താനും അതുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ മാറാനും ചൊവ്വായന്ത്രം കഴുത്തില്‍ ലോക്കറ്റ് പോലെ ധരിക്കുക.

* ചൊവ്വയെ ബലപ്പെടുത്താന്‍ മഹാരുദ്ര യാഗമോ, അതിരുദ്ര യാഗമോ നടത്തണം. നിങ്ങളുടെ കഴിവിനനുസരിച്ച് ശര്‍ക്കര ദാനം ചെയ്യുന്നതും ചൊവ്വയുടെ അനുഗ്രഹം നല്‍കും.

* ചൊവ്വയുടെ അനുഗ്രഹം ലഭിക്കാന്‍ പയര്‍, പവിഴം, തേന്‍ മുതലായവ ദാനം ചെയ്യുകയോ പുണ്യനദിയില്‍ ഒഴുകുകയോ ചെയ്യുക.

Also read:ദൗര്‍ഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റാം, ശനിദോഷം നീക്കാം; ശനിയാഴ്ച ഈ പ്രതിവിധി ചെയ്താല്‍ ദോഷമുക്തി പെട്ടെന്ന്Also read:ദൗര്‍ഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റാം, ശനിദോഷം നീക്കാം; ശനിയാഴ്ച ഈ പ്രതിവിധി ചെയ്താല്‍ ദോഷമുക്തി പെട്ടെന്ന്

ചൊവ്വയുടെ ദോഷഫലം നീക്കാന്‍

ചൊവ്വയുടെ ദോഷഫലം നീക്കാന്‍

* നിങ്ങളുടെ പോക്കറ്റില്‍ ഒരു ചെമ്പ് നാണയം സൂക്ഷിക്കുക

* ജാതകത്തില്‍ ചൊവ്വ ബലഹീനമായിരിക്കുമ്പോള്‍ ചുവന്ന നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അല്ലെങ്കില്‍ ചുവന്ന നിറമുള്ള തൂവാല, ടൈ മുതലായവ ഉപയോഗിക്കുക.

* ലക്ഷ്മി സ്തോത്രം, ദേവീ കവച സ്തോത്രം എന്നിവയിലേതെങ്കിലും ഒന്ന് നിത്യേന ഭക്തിപൂര്‍വ്വം ചൊല്ലുന്നതിലൂടെയും ചൊവ്വയുടെ ശുഭ ഫലങ്ങള്‍ ലഭിക്കും.

* ചൊവ്വാഴ്ചകളില്‍ ഹനുമാന് കുങ്കുമം അര്‍പ്പിക്കുക. ഹനുമാന്റെ പാദങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെണ്ണീര്‍ നിങ്ങളുടെ നെറ്റിയില്‍ പ്രസാദമായി പുരട്ടുക.

English summary

Mars Direct In Taurus 13 January 2023 These Zodiac Signs Will Face Problems

Mangal Margi; Mars Direct in Taurus 13 January 2023: Mars will move direct in Taurus on 13 january. These zodiac signs will have to face problems.
Story first published: Monday, January 9, 2023, 9:32 [IST]
X
Desktop Bottom Promotion