For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേടം രാശിക്കാരുടെ 2020 എങ്ങനെ?

|

ചാന്ദ്ര ചിഹ്നത്തെയും വര്‍ഷത്തിലെ മറ്റ് ഗ്രഹങ്ങളുടെ സംക്രമണത്തെയും അടിസ്ഥാനമാക്കി 2020ലെ മേടം രാശിക്കാരുടെ വാര്‍ഷിക പ്രവചനങ്ങള്‍ ഇതാ. 2020ല്‍ നിങ്ങള്‍ക്ക് പ്രതികൂല സമയം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മുന്‍കരുതലുകള്‍, സ്വീകരിക്കേണ്ട കുറച്ച് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ മേടം രാശിയില്‍ ജനിച്ചവര്‍ക്ക് വായിക്കാവുന്നതാണ്.

Most read: ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍

കുടുംബജീവിതം

കുടുംബജീവിതം

കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ വര്‍ഷം പൊതുവെ അനുകൂലമാണെന്ന് തെളിയിക്കും. തെറ്റിദ്ധാരണകള്‍ കുറയാന്‍ തുടങ്ങും. വീട്ടിലെ പോസിറ്റീവ് അന്തരീക്ഷം വര്‍ഷത്തില്‍ മിക്ക സമയത്തും നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ചങ്ങാതിമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിങ്ങള്‍ക്ക് സഹായം ലഭിക്കും. പ്രശ്‌നങ്ങള്‍ കുറയാന്‍ തുടങ്ങും. മതപരമായ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ ചായ്‌വ് വര്‍ദ്ധിക്കും. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങളിലേക്ക് യാത്രകളും ഈ വര്‍ഷം നടത്താം. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും. വര്‍ഷത്തിന്റെ രണ്ടാം പകുതി നിങ്ങളെ ആശങ്കാകുലരാക്കിയേക്കാം.

ദാമ്പത്യജീവിതം

ദാമ്പത്യജീവിതം

വര്‍ഷത്തിന്റെ രണ്ടാം പകുതി ബന്ധങ്ങളില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. ദാമ്പത്യ ബന്ധം സുഗമമായി നിലനിര്‍ത്തുന്നതിന് നിങ്ങളുടെ ഇണയുടെ കാഴ്ചപ്പാട് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ധനസമ്പാദനം അല്ലെങ്കില്‍ സ്വത്ത് വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണം, അത് പ്രയോജനകരമാണെന്ന് തെളിയിക്കും.

പ്രണയം

പ്രണയം

വര്‍ഷത്തില്‍ മിക്ക സമയത്തും അനുകൂലമായ ഫലങ്ങള്‍ കൈവരും. 2020 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ബന്ധങ്ങളില്‍ കയ്പ്പ് ഒഴിവാക്കാന്‍ ശ്രമിക്കുക. ഈ സമയത്ത് അനാവശ്യ വാദങ്ങള്‍ ഒഴിവാക്കുക. കുടുംബത്തിലെ മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ വിവാഹാലോചനയിലേക്ക് എത്തിച്ചേക്കാം. ചില സാഹചര്യങ്ങളില്‍, നിരസിക്കപ്പെട്ട വിവാഹാലോചനകള്‍ വര്‍ഷത്തില്‍ പുനരുജ്ജീവിപ്പിച്ചേക്കാം.

Most read: 2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

ബിസിനസ്, കരിയര്‍

ബിസിനസ്, കരിയര്‍

ഈ വര്‍ഷം പ്രൊഫഷണല്‍ ജീവിതത്തിന് അനുകൂലമാണെന്ന് തെളിയിക്കും. മുതിര്‍ന്നവര്‍ പരിഗണനയുണ്ടാകും. പ്രമോഷനു സാധ്യതയുണ്ട്. എതിരാളികള്‍ അവരുടെ ശ്രമങ്ങളില്‍ വിജയിക്കില്ല. നിങ്ങള്‍ക്ക് ഉയര്‍ന്ന പദവി ലഭിച്ചേക്കാം, അത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ചില പ്രതികൂല ഫലങ്ങള്‍ കണ്ടേക്കാം. ജോലിസ്ഥലത്ത് ശാന്തവും ക്ഷമയുമുള്ള സമീപനം പുലര്‍ത്തുന്നത് കൂടുതല്‍ നല്ല ഫലങ്ങള്‍ നല്‍കും. ഈ വര്‍ഷം ജോലിസ്ഥലം മാറ്റാനുള്ള സാധ്യതയുമുണ്ട്.

സാമ്പത്തികം

സാമ്പത്തികം

വര്‍ഷത്തിന്റെ ആരംഭം ധനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. പുതിയ വരുമാന സ്രോതസ്സുകള്‍ ആശ്വാസം നല്‍കും. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതി സാമ്പത്തിക കാര്യങ്ങളില്‍ പോസിറ്റീവ് ആയിരിക്കില്ല. ഫണ്ടുകളുടെ വരവ് ഉണ്ടായിരുന്നിട്ടും കനത്തതും അനാവശ്യവുമായ ചെലവുകള്‍ കാരണം നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകാം. വര്‍ഷത്തിന്റെ തുടക്കത്തില്‍ മാത്രമേ ഊ ഹക്കച്ചവടമോ ഓഹരികളിലോ നിക്ഷേപം പരിഗണിക്കാവൂ. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.

ആരോഗ്യം

ആരോഗ്യം

വര്‍ഷത്തിന്റെ ആരംഭം ആരോഗ്യത്തിന് അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ ഉത്സാഹത്തോടെ തുടരും. എന്നാല്‍ വര്‍ഷത്തിന്റെ പകുതിയില്‍ അല്‍പം ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇത് ഉറക്ക തകരാറുകള്‍ക്ക് കാരണമായേക്കാം. ധ്യാനം സഹായകരമാണെന്ന് തെളിയിക്കും. ആഢംബര ഇനങ്ങള്‍ക്കായി അമിത ചെലവുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായ വര്‍ഷമാണെന്ന് തെളിയിക്കും. നിങ്ങളുടെ പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വര്‍ഷത്തിലെ അവസാന രണ്ട് മാസം ചില പ്രതികൂല ഫലങ്ങള്‍ നല്‍കിയേക്കാം. ഏകാഗ്രത ഉയര്‍ന്നതായിരിക്കും. സജീവവും ആത്മവിശ്വാസത്തോടെയും നിങ്ങള്‍ക്ക് തുടരാം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

*ഹനുമാന്‍ സ്വാമിയെ ആരാധിക്കുകം.

* പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചൊവ്വാഴ്ച വ്രതം നോല്‍ക്കുക. എല്ലാ ചൊവ്വാഴ്ചയും കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുക.

* ചുവന്ന നിറത്തിലുള്ള തൂവാല പോക്കറ്റില്‍ സൂക്ഷിക്കുക.

* ഭാഗ്യ രത്‌നം: ചെമ്പവിഴം

English summary

Aries Yearly Predictions 2020

Here are yearly predictions for Arians for 2020 based up on the Moon Sign and the transit of other planets during the year.
Story first published: Monday, March 30, 2020, 19:16 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X