ചൂടുവെള്ളത്തിന്റെ മേന്മയറിയാം 1മാസം വെറുംവയറ്റില്‍

Posted By:
Subscribe to Boldsky

വെള്ളം നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ജീവന്റെ തുടിപ്പ് പോലും വെള്ളത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ വളരെ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്. ജലം അത്രത്തോളം അമൂല്യമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പാഴാക്കിക്കളയാന്‍ പാടുള്ളതല്ല. ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇത് ആരോഗ്യപരമായിട്ടുള്ളതാണെങ്കില്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളം. ഏത് ആരോഗ്യ പ്രശ്‌നത്തിനും നമുക്ക് വെള്ളത്തിലൂടെ പരിഹാരം കാണാവുന്നതാണ്.

ഒരുപിടി വെളുത്തുള്ളി കിടക്കാന്‍നേരം, ബിപി മാറ്റാം

എന്നാല്‍ വെള്ളം നമുക്ക് എല്ലാ വിധത്തിലും ദോഷമായി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. വെള്ളം കുടിക്കാതിരുന്നാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. തണുത്ത വെള്ളമാവുമ്പോഴും ചൂടുള്ള വെള്ളമാവുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം ശരീരത്തില്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തുന്നു. പലപ്പോഴും മരണത്തിലേക്ക് പോലും ഇത് നമ്മളെ എത്തിക്കുന്നു.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചൂടുള്ള വെള്ളവും തണുത്ത വെള്ളവും ഒരിക്കലും മിക്‌സ് ചെയ്ത് കഴിക്കരുത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കുന്നതിനും ഏത് വെള്ളമാണ് കുടിക്കേണ്ടത് എന്നതും വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ആണ്. എന്തൊക്കെയാണ് വെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

തണുത്ത വെള്ളം കുടിക്കുമ്പോള്‍

തണുത്ത വെള്ളം കുടിക്കുമ്പോള്‍

തണുത്ത വെള്ളം കുടിക്കുമ്പോള്‍ അത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമാണ് തണുത്ത വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ശരീരത്തിന്റെ 60ശതമാനവും വെള്ളമാണ്. ഇത് തന്നെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഘടകവുമാണ്.

തലവേദനക്ക്പരിഹാരം

തലവേദനക്ക്പരിഹാരം

അതികഠിനമായ തലവേദനക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും വെള്ളത്തിന് കഴിയുന്നു. നല്ല തണുത്ത വെള്ളം കുടിക്കുന്നത് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ പലരിലും തലവേദനയെന്ന പ്രശ്‌നം ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണുന്നതിന് തണുത്ത വെള്ളത്തിന് സാധിക്കുന്നു.

 സന്ധി വേദന

സന്ധി വേദന

സന്ധിവേദനക്ക് പരിഹാരം കാണുന്നതിനും തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും വേദനയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി ആരോഗ്യവും ബലവും പേശികള്‍ക്കും സന്ധികള്‍ക്കും നല്‍കുന്നു.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് തണുത്ത വെള്ളം സഹായിക്കുന്നു. ഒരു ഗ്ലാസ്സ് തണുത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ മതി മലബന്ധം എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ദഹനപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചൂടുവെള്ളം കുടിച്ചാല്‍

ചൂടുവെള്ളം കുടിച്ചാല്‍

ചൂടുവെള്ളത്തിനും അതിന്റേതായ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചൂടുവെള്ളം കുടിച്ചാല്‍ അത് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുക എന്ന കാര്യം പലര്‍ക്കും അറിയില്ല. ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്. പലപ്പോഴും ആര്‍ക്കും അറിയാത്തതും അതാണ്. എങ്ങനെയെല്ലാം ചൂടുവെള്ളം ആരോഗ്യത്തിന് ഉപയോഗിക്കാം എന്നത്.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിന് നമ്മുടെ മെറ്റബോളിസം ഉയര്‍ത്താന്‍ സാധിക്കുന്നു. ചൂടുവെള്ളത്തില്‍ അര നാരങ്ങ കൂടി പിഴിഞ്ഞ് കഴിക്കുകയാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. മെറ്റബോളിസം ഉയര്‍ത്തി ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.

ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള വെള്ളം. ഇത് നമ്മുടെ ശരീരത്തിന്റെ താപനിലക്ക് കോട്ടം തട്ടാത്ത രീതിയില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഭക്ഷണ ശേഷം ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനെ വളരെ വലിയ രീതിയില്‍ തന്നെ സഹായിക്കുന്നു.

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ചൂടുവെള്ളം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. രക്തത്തിലുള്ള ദോഷകരമായ ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനും നശിപ്പിക്കുന്നതിനും ഒരു ഗ്ലാസ്സ് ചൂടുവെള്ളം മതി. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

കൊളസ്‌ട്രോളിനെ പരിഹാരം

കൊളസ്‌ട്രോളിനെ പരിഹാരം

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് വില്ലനാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കഴിയുന്നു. ഇത് ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊളസ്‌ട്രോളിനെ പരിഹരിക്കുന്നു.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിലൂടെ നമുക്ക് പ്രമേഹത്തിന് പരിഹാരം കാണാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ദൈനം ദിന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചൂടുവെള്ളം.

കഫത്തിന് പരിഹാരം

കഫത്തിന് പരിഹാരം

കഫത്തിന്റെ കാര്യത്തിലും പരിഹാരം കാണുന്നതിന് ചൂടുവെള്ളത്തിന് കഴിയുന്നു. ഒരുഗ്ലാസ്സ് ചൂടുവെള്ളം കുടിച്ചാല്‍ മതി അത് ഉടനേ തന്നെ കഫം, ജലദോഷം എന്നീ പ്രശ്‌നങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുന്നു.

ചൂടുവെള്ളവും പച്ചവെള്ളവും

ചൂടുവെള്ളവും പച്ചവെള്ളവും

ചൂടുവെള്ളവും പച്ചവെള്ളവും മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് വളരെ അപകടമാണ്. എത്രയൊക്കെ ചൂട് പോവാനാണ് അല്ലെങ്കില്‍ തണുപ്പ് പോവാനാണ് എന്ന് പറഞ്ഞാലും ഒരു കാരണവശാലും ചൂടുവെള്ളം മിക്‌സ് ചെയ്ത് കഴിക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്. ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്.

 ശോധന കുറക്കുന്നു

ശോധന കുറക്കുന്നു

ചൂടുവെള്ളവും തണുത്ത വെള്ളവും മിക്‌സ് ചെയ്ത് കുടിച്ചാല്‍ ഇത് ശോധന കുറക്കുന്നു. മലബന്ധം അടക്കമുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു. മാത്രമല്ല ശരീരത്തിന്റെ അപചയ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. കൊഴുപ്പ് ശരീരത്തില്‍ വര്‍ദ്ധിക്കാനാണ് ഇത് കാരണമാകുന്നത്.

മൈഗ്രേയ്ന്‍ സാധ്യത

മൈഗ്രേയ്ന്‍ സാധ്യത

ഒരു കാരണവശാലും ചൂടുവെള്ളവും തണുത്ത വെള്ളവും മിക്‌സ് ചെയ്ത് കഴിക്കരുത്. ഇത് മൈഗ്രേയ്ന്‍ പോലുള്ള കടുത്ത തലവേദനകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Top reasons to Drink Warm Water

cold water and warm water mix will damage your health read on.