Latest Updates
-
ചിങ്ങമാസത്തിലെ ഈർപ്പം ചർമ്മത്തെയും മുടിയെയും തളർത്തുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ 7 ദിവസത്തെ ബ്യൂട്ടി റീസെറ്റ് പരീക്ഷിക്കൂ -
സൊഹൈൽ ഖാന്റെ 12 കിലോ കുറഞ്ഞ ലുക്ക് വൈറൽ; പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ അറിയേണ്ട സത്യങ്ങൾ ഇതാ! -
സൊഹൈൽ ഖാന്റെ തടി കുറയ്ക്കൽ വൈറൽ; പെട്ടെന്ന് തടി കുറയ്ക്കുന്നത് അപകടമോ? സുരക്ഷിതമായ വഴികൾ ഇതാ -
സൂര്യൻ മകം നക്ഷത്രത്തിലേക്ക്: ചിങ്ങം ഒന്നാം തീയതിയിലെ ഈ മാറ്റം ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
72 മണിക്കൂർ നീളുന്ന അപൂർവ്വ ബുധാദിത്യ യോഗം: ഈ രാശിക്കാർക്ക് തൊഴിലിലും ജീവിതത്തിലും വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 17 ബുധൻ-ശനി തൃകോണ യോഗം: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടവും ഭാഗ്യവും, ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
ആഗസ്റ്റ് 17-ന് അപൂർവ്വ ഗജകേസരി യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
ഇന്നത്തെ രവി യോഗം: 5 നഗരങ്ങളിലെ ശുഭമുഹൂർത്തം അറിയാം, രാഹുകാലം ഒഴിവാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യാം -
ചിങ്ങം 1: ഇന്ന് ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഓഗസ്റ്റ് 17 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ഭക്ഷണത്തിന് ശേഷമോ ഇടയിലോ മുന്‍പോ വെള്ളം? ശരീരത്തിനുള്‍ഭാഗം പ്രതികരിക്കുന്നതിങ്ങനെ
വെള്ളം എന്നത് നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ആവശ്യത്തിന് ജലാംശം ശരീരത്തില്‍ ഇല്ലാതെ ഒരു നിമിഷം പോലും നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കുകയില്ല. പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തില്‍ പലരും അല്പം പുറകോട്ടായിരിക്കും. എന്നാല്‍ വെള്ളം എന്നത് മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് എന്നതാണ് സത്യം. ഭക്ഷണവും വെള്ളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് നോക്കാം. ചിലര്‍ വെള്ളം ഭക്ഷണത്തോടൊപ്പം തന്നെ കുടിക്കുന്നു, എന്നാല്‍ ചിലര്‍ അതിന് മുന്‍പ് കുടിക്കുന്നു, എന്നാല്‍ ചിലരാകട്ടെ ഭക്ഷണത്തിന് ശേഷം കുടിക്കുന്നു.
ശരിക്കും ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ ഇടക്കാണോ വെള്ളം കുടിക്കേണ്ടത്. ഇതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ല എന്ന് തന്നെ പറയാവുന്നതാണ്. കാരണം ഓരോ സമയത്തേയും വെള്ളം കുടി ഓരോ തരത്തിലാണ് നമ്മളെ ബാധിക്കുന്നത് എന്നതാണ് സത്യം. പലപ്പോഴും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് തിരിച്ചറിയേണ്ടത്. ഭക്ഷണവുമായി ബന്ധപ്പെട്ട് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഭക്ഷണത്തിന് മുന്‍പ്
പലരും ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നവരുണ്ട്. ഇത്തരം ശീലം പലരിലും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു ശീലം നമ്മുടെ ദഹനത്തെ ബാധിക്കുമെന്നാണ് ന്യൂട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്. ദഹനം നടക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഒരു ഖര-ദ്രാവക അനുപാദത്തെ ഭക്ഷണത്തിന് മുന്‍പുള്ള വെള്ളം കുടി പ്രശ്നത്തിലാക്കുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു.
ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കാതെ വരുകയും ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ ശരിയായ രീതിയില്‍ ശരീരത്തിന് സ്വാംശീകരിച്ചെടുക്കാന്‍ സാധിക്കാതേയും വരുന്നു. ഇതെല്ലാം ഭക്ഷണത്തിന് തൊട്ടു മുന്‍പ് വെള്ളം കുടിക്കുന്നതിന്റെ ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ ദാഹം സഹിക്കാന്‍ പറ്റില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മൂന്പെങ്കിലും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം
ചിലര്‍ ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോള്‍ തന്നെ വെള്ളം കുടിക്കുന്ന ശീലമുള്ളവരാണ്. എന്നാല്‍ ഇത്തരം ശീലം അത്ര നല്ലതല്ല എന്നതാണ് ആരോഗ്യ രംഗത്തെ പലവിദഗ്ധന്മാരും പറയുന്നത്. പലപ്പോഴും ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ശരിയായ രീതിയില്‍ ഭക്ഷണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് വയര്‍ വീര്‍ക്കുന്നതിനും ഭക്ഷണത്തിലുള്ള പ്രോട്ടീനും പോഷകങ്ങളും വലിച്ചെടുക്കുന്നതില്‍ പരാജയപ്പെടുന്നതിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഭക്ഷണത്തിന് ശേഷം
പലരും ഭക്ഷണം കഴിച്ച ഉടന്‍ തന്നെ ഗ്ലാസ്സിലുള്ള വെള്ളം കുടിച്ച് തീര്‍ക്കാന്‍ തത്രപ്പാട് കാണിക്കുന്നു. എ്നനാല് ഇത് അത്ര നല്ല ആരോഗ്യ ശീലങ്ങളില്‍ ഒന്നല്ല എന്ന കാര്യം ആദ്യം ഓര്‍ക്കേണ്ടതാണ്. പലപ്പോഴും ദഹനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഇതിന്റെ ഭാഗമായി ഉണ്ടാവാം. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം.

ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ തന്നെ വെള്ളം കുടിക്കുന്ന ശീലം ഒരിക്കലും ആരോഗ്യകരമായി കണക്കാക്കുന്നില്ല. എന്നാല്‍ വെള്ളം കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ സിപ്പ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കാം. സാധാരണ ആരോഗ്യകരമായ രീതി എന്ന് പറയുന്നത് എപ്പോഴും ഭക്ഷണം കഴിഞ്ഞ് ചുരുങ്ങിയത് 45 മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷം വെള്ളം കുടിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും ദഹനം കൃത്യമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ഇനി ഭക്ഷണം കഴിക്കുമ്പോള്‍ ഓര്‍മ്മയില്‍ വെക്കാം.
ചെയ്യരുതാത്ത കാര്യങ്ങള്‍
ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകിച്ച് ചൂട് കാലത്ത് നല്ല ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നവരുണ്ട്. എന്നാല്‍ അതൊരിക്കലും അത്ര നല്ല ശീലമായി കണക്കാക്കേണ്ടതില്ല. ഇത് പലപ്പോഴും ശരരീത്തില്‍ ഭക്ഷണം ദഹിക്കാതെ കൊഴുപ്പായി മാറി കൊളസ്ട്രോളിലേക്ക് വരെ എത്തിക്കാം. ഇത് കൂടാതെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നതിനും ഇത്തരം ശീലങ്ങള്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധ ഏത് കാര്യത്തിനും ആവശ്യമാണ്. അതിപ്പോള്‍ വെള്ളം കുടിക്കുന്ന കാര്യമാണെങ്കിലും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
