Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
യോഗ ചെയ്യുമ്പോള്‍ വെള്ളം കുടിക്കാമോ? കുടിക്കുന്നതിലെ അപകടമെന്ത്?
യോഗ സ്ഥിരമായി ചെയ്യുന്നത് ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. എന്നാല്‍ സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുമ്പോള്‍ ദാഹിക്കും. എന്നാല്‍ ഈ സമയം വെള്ളം കുടിക്കാമോ എന്നത് പലരുടേയും സംശയമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ആരോഗ്യത്തിന് പ്രാധാന്യം നല്കുമ്പോള്. നിങ്ങള്‍ക്ക് പൊതുവേ ദാഹം തോന്നുന്നുവെങ്കില്‍ യോഗ പരിശീലന സമയത്ത് അല്പം വെള്ളം കുടിക്കാവുന്നതാണ്. എന്നാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് അത്രയധികം പ്രധാനപ്പെട്ടതാണ്.
നിങ്ങളുടെ യോഗാഭ്യാസത്തിനിടയില്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. യോഗ ചെയ്യുമ്പോള്‍ ഇതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. പലപ്പോഴും അസ്വസ്ഥത വര്‍ദ്ധിക്കുന്നതിനാല്‍ ചില യോഗാസനങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നമുക്ക് വായിക്കാവുന്നതാണ്.

യോഗ ചെയ്യുമ്പോള്‍ വെള്ളം വേണ്ട
കാരണം, യോഗ ചെയ്യുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജ നഷ്ടം സംഭവിക്കുന്നുണ്ട്. ഈ സമയമാകട്ടെ ശരീരത്തിന്റെ താപനിലയും വര്‍ദ്ധിക്കുന്നു. ചില പ്രത്യേക പോസുകള്‍ ചെയ്യുമ്പോള്‍ ഇത്തരം കാര്യം വളരെയധികം ശ്രദ്ധിക്കണം. താപനിലയില്‍ ഉള്ള ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ പലപ്പോഴും ദാഹം വര്‍ദ്ധിപ്പിക്കുന്നു. പരമാവധി വെള്ളം കുടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ കുടിച്ചാലും അധികമാവാതിരിക്കുക എന്നതാണ് പ്രധാന കാര്യം. ഇത് പിന്നീട് പാര്‍ശ്വഫലങ്ങളുണ്ടാക്കും.
ആവശ്യമെങ്കില്‍ യോഗക്ക് മുന്‍പ്
നിങ്ങള്‍ക്ക് ദാഹിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ യോഗാസനത്തിന് മുന്‍പായി അല്പം വെള്ളം കുടിക്കണം. എന്നാല്‍ അതും അമിതമായി കുടിക്കരുത്. ഇത് കൂടുതല്‍ കിതപ്പും എക്കിളും ഉണ്ടാക്കുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ശരീരത്തിന് വെള്ളത്തെ ആഗിരണം ചെയ്യുന്നതിന് സമയം നല്‍കുന്നതിന് വേണ്ടി അരമണിക്കൂര്‍ ഒരുമണിക്കൂര്‍ മുന്‍പെങ്കിലും വേണം വെള്ളം കുടിക്കാന്‍.
യോഗാസനത്തിന് ശേഷം
യോഗ ക്ലാസ്സിന് ശേഷം എപ്പോള്‍ വെള്ളം കുടിക്കണം എന്നു പലര്‍ക്കും സംശയമാണ്. എന്നാല്‍ യോഗ കഴിഞ്ഞ് ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നതിന്വ അനുസരിച്ച് വെള്ളം കുടിക്കാം. എങ്കിലും ചുരുങ്ങിയത് 20 മിനിറ്റെങ്കിലും കഴിഞ്ഞ് വേണം വെള്ളം കുടിക്കുന്നതിന്. ഇത് ടോക്സിന് പുറന്തള്ളുന്നതിന് സഹായിക്കുന്നു. പക്ഷേ മധുരപാനീയങ്ങള്‍ പോലുള്ളവയോ ചായയോ കാപ്പിയോ ഈ സമയം കുടിക്കരുത്. ഇത് കൂടുതല്‍ അപകടമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ദിവസവും എത്രവെള്ളം
വേനല്‍ കടുത്തുകൊണ്ടിരിക്കുകയാണ്, ചിലയിടങ്ങളില്‍ ആശ്വാസമായി വേനല്‍മഴ ഉണ്ടായെങ്കിലും ചൂടിന് മാത്രം ഒരു കുറവും ഇല്ല. അതുകൊണ്ട് തന്നെ വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഒരു ഉപേക്ഷയും വിചാരിക്കേണ്ടതില്ല. നിങ്ങള്‍ ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി ചുരുങ്ങിയത് മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം. പരിശീലനത്തിന് തൊട്ടു മുമ്പ് കൂടുതല്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ഊര്‍ജ്ജത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടാണ് യോഗക്ക് മുന്‍പ് വെള്ളം കുടിക്കരുത് എന്ന് പറയുന്നത.
വെള്ളത്തിന്റെ പ്രാധാന്യം
യോഗ ചെയ്യുമ്പോള്‍ നിങ്ങള്‍ സാധാരണായി ഒന്നര ലിറ്റര്‍ വെള്ളം കുടിക്കുന്നതിനെങ്കിലും ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറക്കാന്‍ സാധിക്കുന്നു കൂടാതെ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശാരീരിക മാനസിക ആരോഗ്യത്തിനും വേണ്ടിയാണ് യോഗ ചെയ്യുന്നത്. ശരീരഭാരം കുറക്കുന്നത് നല്ലതാണെങ്കിലും ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നിലൂടെ നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ഇതിലൂടെ അത്ര നല്ല ഗുണങ്ങളല്ല ലഭിക്കുന്നത് എന്നത് കൊണ്ട് തന്നെ വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
