Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വെള്ളംകുടി കൂടിയാലും പ്രശ്നം; അമിതമായി വെള്ളം കുടിച്ചാലുള്ള ദോഷഫലങ്ങള്‍ ഇത്
നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും കോശങ്ങളും ടിഷ്യുകളും ശരിയായി പ്രവര്‍ത്തിക്കാന്‍ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ടാണ് ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരു മനുഷ്യശരീരത്തിന്റെ ഏകദേശം 80 ശതമാനവും വെള്ളമാണ്. ഒരു ദിവസം 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കണം എന്നതിനെക്കുറിച്ച് നിങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിരിക്കണം.
എന്നിരുന്നാലും, ഭക്ഷണത്തില്‍ പോലും വെള്ളം അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാതെ പലരും പലപ്പോഴും വെള്ളം അധികമായി കുടിക്കുന്നു. ഇത് ശരീരത്തില്‍ അമിത ജലാംശത്തിന് കാരണമായേക്കാം. വെള്ളം കുടി കൂടുതലായാല്‍ അത് പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. നിങ്ങളുടെ വെള്ളം കുടി ശീലം കൂടിയാല്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ വായിച്ചറിയാം.

മൂത്രത്തിന്റെ നിറം മങ്ങുന്നു
നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുക എന്നതാണ്. മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കില്‍ നിങ്ങള്‍ നിര്‍ജ്ജലീകരണത്തിന്റെ പിടിയിലാണ് എന്ന് മനസിലാക്കുക. നിങ്ങളുടെ മൂത്രത്തിന്റെ ശരിയായ നിറം ഇളം മഞ്ഞയാണ്. നിങ്ങളുടെ ശരീരത്തില്‍ ജലാംശം മികച്ചതാണെന്ന് ഈ നിറം നോക്കി മനസിലാക്കാം. എന്നാല്‍ നിങ്ങളുടെ മൂത്രം വെള്ള നിറത്തിലാണെങ്കില്‍ നിങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നുണ്ടെന്ന് മനസിലാക്കുക.

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നു
ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂടുന്നത് രാത്രിയില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകും. മിക്ക ആളുകളും ഒരു ദിവസം 6 മുതല്‍ 8 തവണ വരെ മൂത്രമൊഴിക്കുന്നു, എന്നാല്‍ നിങ്ങള്‍ ഒരു ദിവസം പത്ത് തവണയില്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നുവെങ്കില്‍, നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം നിങ്ങള്‍ കുടിക്കുന്നുണ്ടെന്ന് മനസിലാക്കുക.

ക്ഷീണം തോന്നുന്നു
അമിതമായി വെള്ളം കുടിക്കുന്നത് ഹൈപ്പോനാട്രീമിയയിലേക്ക് നയിക്കുന്നു. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഹൈപ്പോനട്രീമിയയുടെ സവിശേഷത്. ശരീരത്തില്‍ അമിത ജലാംശത്തിന്റെ ലക്ഷണമാണ് ഇത്. ഹൈപ്പോനാട്രീമിയ നിങ്ങളുടെ ഊര്‍ജ്ജം കുറയ്ക്കും. ഇതുകാരണം നിങ്ങള്‍ക്ക് സ്ഥിരമായി മയക്കവും ക്ഷീണവും അനുഭവപ്പെടുകയും ചെയ്യും.

ചുണ്ട്, കൈ, കാല് എന്നിവ വീര്‍ത്തുവരുന്നു
ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ വെള്ളം നിങ്ങളെ സഹായിക്കുന്നു. ഇലക്ട്രോലൈറ്റുകള്‍ നമ്മുടെ ഊര്‍ജനില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നു. നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍, ഈ ബാലന്‍സിന് ഇളക്കം തട്ടുന്നു. ഇതുകാരണം ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ അനുഭവപ്പെടുന്നു. ഹൈപ്പോനാട്രീമിയ, കൈകളിലോ കാലുകളിലോ ചുണ്ടുകളിലോ വീക്കം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

നീണ്ടുനില്‍ക്കുന്ന തലവേദന, ഓക്കാനം
ശരീരത്തിലെ അമിത ജലാംശം നിങ്ങളുടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയാന്‍ ഇടയാക്കും. ഇത് ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. മസ്തിഷ്ക വൈകല്യം, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയിലേക്ക് നയിച്ചേക്കാവുന്ന ത്രോബിംഗ് തലവേദന ഇതിന്റെ ലക്ഷണങ്ങളാണ്.

കരളിനെ ബാധിക്കുന്നു
പലപ്പോഴും ഉയര്‍ന്ന ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്ന വെള്ളം കരളിനെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തത്തില്‍ ഓക്സിജന്‍ കൊണ്ടുപോകാന്‍ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന ഭക്ഷണത്തില്‍ നിന്നാണ് നമുക്ക് സാധാരണയായി ഇരുമ്പ് ലഭിക്കുന്നത്. എന്നിരുന്നാലും, ഇത് വെള്ളത്തിന് നേരെ വിപരീതമാണ്. ശരീരത്തിന് വെള്ളത്തില്‍ നിന്ന് ഇരുമ്പ് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയില്ല. ഇത് കരളിന്റെ ആരോഗ്യത്തെ കൂടുതല്‍ ബാധിക്കുന്നു.

വയറിളക്കം
അമിത ജലാംശം ഹൈപ്പോകലീമിയ അല്ലെങ്കില്‍ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നു. ഇത് വയറിളക്കത്തിനും അമിതമായ വിയര്‍പ്പിനും കാരണമാകും. ഹൈപ്പോകലീമിയ പലപ്പോഴും നമ്മുടെ ദഹനനാളത്തെ നേരിട്ട് ബാധിക്കുന്നു. ഇത് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

പേശിവലിവ്
അമിതമായി വെള്ളം കുടിക്കുന്നത് കാരണം ഇലക്ട്രോലൈറ്റിന്റെ അളവ് കുറയും. ഇതുകാരണം നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ താറുമാറാകും. അകാരണമായി കൈകളിലും കാലുകളിലും വേദന ശ്രദ്ധയില്‍പ്പെട്ടാല്‍, അത് അമിത ജലാംശത്തിന്റെ ലക്ഷണമായി കണക്കാക്കാം. ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ അളവ് കുറയുന്നത് പേശിവലിവിനും മലബന്ധത്തിനും കാരണമാകും.

എത്രമാത്രം വെള്ളം കുടിക്കണം
നിങ്ങള്‍ കുടിക്കേണ്ട ദൈനംദിന വെള്ളത്തിന്റെ അളവ് പ്രായം, ലിംഗഭേദം, ശരീരഭാരം, പ്രവര്‍ത്തന നിലകള്‍, മെറ്റബോളിസം, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജലത്തിന്റെ അളവ് നമ്മുടെ പാരിസ്ഥിതിക സാഹചര്യങ്ങളെയും ആശ്രയിക്കുന്നുണ്ട്. തണുപ്പുകാലത്ത് വെള്ളം കുറവും വേനല്‍ക്കാലത്ത് വെള്ളം കൂടുതലും വേണം. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒമ്പത് മുതല്‍ 13 കപ്പ് വരെ വെള്ളം ദിവസവും കുടിക്കണം.



Click it and Unblock the Notifications