ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച് കുടിക്കൂ: സര്‍വ്വരോഗ ദുരിതം ഉറപ്പ്

ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തില്‍ ജലാംശം ഇല്ലാത്ത അവസ്ഥയില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ദിവസവും ചുരുങ്ങിയത് ഒരു വ്യക്തി എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ശാരീരികാരോഗ്യവും മാനസികാരോഗ്യവും നിലനിര്‍ത്തുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.

 Copper Vessels

എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നമുക്കൊന്ന് ശ്രമിച്ചാലോ? അങ്ങനെയെങ്കില്‍ ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും ദിനവും ചെമ്പ് പാത്രത്തില്‍ കുടിക്കാന്‍ ശ്രമിക്കൂ. ഇത് നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല രോഗങ്ങളേയും ചെറുക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിനും നമ്മളെ സഹായിക്കുന്നതാണ് ചെമ്പ് പാത്രത്തിലെ വെള്ളം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്നും എപ്രകാരം ചെമ്പ് പാത്രത്തില്‍ വെള്ളം സൂക്ഷിച്ച് വെക്കാം എന്നും നമുക്ക് നോക്കാം.

ചെമ്പ് പാത്രത്തില്‍ വെള്ളം സൂക്ഷിക്കേണ്ടത്

Copper Vessels

ചെമ്പ് പാത്രം വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. ചെമ്പ് പാത്രത്തില്‍ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന്റെ ഫലമായി ആയുര്‍വ്വേദ പ്രകാരം വാത, കഫ, പിത്ത ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇതിനെ പലപ്പോഴും താമ്രജലം എന്ന് വരെ അറിയപ്പെടുന്നു. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ് ഇത്തരത്തില്‍ സൂക്ഷിക്കുന്ന വെള്ളം. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ചെമ്പ് പാത്രത്തിലോ കുപ്പിയിലോ വെള്ളം സൂക്ഷിച്ച് വെക്കുമ്പോള്‍ പലപ്പോഴും എട്ട് മണിക്കൂര്‍ വരെ നമുക്ക് അതിന്റെ സ്വാഭാവിക പിഎച്ച് നില നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.ഇത് അണുബാധകള്‍ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ സമയം താപനില നിലനിര്‍ത്തുന്നതിനു പുറമേ, ചെമ്പ് പാത്രങ്ങളില്‍ സൂക്ഷിക്കുന്ന ഭക്ഷണമോ വെള്ളമോ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരത്തില്‍ സുരക്ഷിതമായി വെള്ളം സൂക്ഷിക്കാവുന്നതാണ്. എന്തൊക്കെയാണ് ചെമ്പ് പാത്രത്തിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

ക്യാന്‍സര്‍ പ്രതിരോധം

Copper Vessels

ഇന്നത്തെ കാലത്ത് പലപ്പോഴും ക്യാന്‍സര്‍ എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. അതില്‍ നിന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചെമ്പ് പാത്രത്തിലെ വെള്ളം ശീലമാക്കാവുന്നതാണ്. ഇത് ക്യാന്‍സര്‍ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിന് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ ചെറുക്കുന്നു. അത് മാത്രമല്ല ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളത്തില്‍ പലപ്പോഴും മെലാനിന്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം ഗുണങ്ങള്‍ എല്ലാം തന്നെ ചെമ്പ് പാത്രത്തിലെ വെള്ളം നല്‍കുന്നു.

തൈറോയ്ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നു

Copper Vessels

പലപ്പോഴും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായ പങ്ക് വഹിക്കുന്ന തൈറോയ്ഡിനെ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് വേണ്ടി നമുക്ക് ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൃത്യമാക്കുന്നു. അത് മാത്രമല്ല ചെമ്പിന്റെ ഗുണങ്ങള്‍ നിങ്ങളുടെ തൈറോയ്ഡ് സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സബായിക്കുന്നു. എന്നാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുമ്പോള്‍ ഡോക്ടറെ കണ്ടതിന് ശേഷം മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കണം.

ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നു

Copper Vessels

രക്തക്കുറവ് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ചുവന്ന രക്താണുക്കളിലെ പ്രോട്ടീന്‍ തന്മാത്രയായ ഹിമോേേഗ്ലാബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കാവുന്നതാണ്. ഇത് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ വിളര്‍ച്ച, ക്ഷീണം, എല്ലുകള്‍ക്കുണ്ടാവുന്ന പൊട്ടല്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഹിമോഗ്ലോബിന്റെ അളവ് കുറയുന്നതിലൂടെ അത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ബിപി നിയന്ത്രിക്കുന്നു

Copper Vessels

ബിപി നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഇന്നത്തെ കാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതില്‍ ചെമ്പ് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് കൂടാതെ ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിലും ഒരു സുപ്രധാന ഘടകമാണ് ചെമ്പ് എന്നതില്‍ സംശയം വേണ്ട. ഇത്തരം ആളുകള്‍ എന്തുകൊണ്ടും ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്ദ്ദത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

എല്ലുകള്‍ക്ക് ആരോഗ്യം

Copper Vessels

അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കേണ്ടതാണ്. ഇത് നിങ്ങളുടെ എല്ലുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെമ്പ് പാത്രത്തിലെ വെള്ളം ശീലമാക്കാം. ഇത് വീക്കവും വേദനയും കുറക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

ഹൃദയാരോഗ്യത്തിന് മികച്ചത്

Copper Vessels

ഹൃദയാരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ഹൃദയം ശക്തമാക്കുന്നതിനും വേണ്ടി നമുക്ക് ചെമ്പ് പാത്രത്തിലെ വെള്ളം ശീലമാക്കാവുന്നതാണ്. ഇത് ഹൃദയത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ രക്തം പമ്പ് ചെയ്യുന്നതിനുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

വെള്ളം കുടിക്കേണ്ടത് എപ്രകാരം?

Copper Vessels

വെള്ളം കുടിക്കേണ്ടത് എപ്രകാരം എന്ന് നമുക്ക് നോക്കാം. ശുദ്ധമായ ഒരു ചെമ്പ് പാത്രം അല്ലെങ്കില്‍ കുപ്പി എടുക്കുക. ഇതിലേക്ക് ശുദ്ധമായ വെള്ളം നിറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഫ്രിഡ്ജില്‍ ഒരിക്കലും സൂക്ഷിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്രയും ആണ് ശ്രദ്ധിക്കേണ്ട കാര്യം. കുപ്പിയില്‍ ശുദ്ധമായ വെള്ളം മാത്രമേ നിറക്കാവൂ. പല്ല് തേച്ചതിന് ശേഷം വെറും വയറ്റില്‍ വേണം വെള്ളം കുടിക്കുന്നതിന്. ദിവസവും പത്ത് മിനിറ്റ് ഗ്യാപ്പിന് ശേഷം വീണ്ടും കുടിക്കാവുന്നതാണ്. എപ്പോഴും സാധാരണ വെള്ളം മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും തേനോ നാരങ്ങയോ ഒരു മിശ്രിതമോ ഇതില്‍ ചേര്‍ക്കരുത്. ഇത് നിങ്ങളില്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് മാസം തുടര്ച്ചയായി കുടിച്ച ശേഷം വേണമെങ്കില്‍ ഒരു മാസം കുടിക്കാതിരിക്കാവുന്നതാണ്. എന്നാല്‍ അധിക അളവില്‍ ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കരിത്. ഇത് ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, April 5, 2023, 16:30 [IST]
X
Desktop Bottom Promotion