Latest Updates
-
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും!
വെള്ളം മരണകാരണമാകുമ്പോള്‍, അറിയാം ഈ അവസ്ഥകള്‍
വെള്ളം എന്നത് നമുക്ക് ഓരോരുത്തര്‍ക്കും അത്യന്താപേക്ഷിതമായ ഒന്നാണ്. ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും വെള്ളം അനിവാര്യമാണ്. ശരീരത്തില്‍ 78% വരെ വെള്ളം അടങ്ങിയിട്ടുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് വെള്ളം അത്യാവശ്യമാണ്. ദിവസവും ഒന്ന് മുതല്‍ ഏഴ് ലിറ്റര്‍ വെള്ളം വരെ ദിവസവും ആവശ്യമാണ്.
ശരീരത്തിന്റെ താപനില നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം നമുക്ക് വെള്ളം അത്യന്താപേക്ഷിതമാണ്. ശരിയായ സാഹചര്യത്തില്‍ അല്ല എന്നുണ്ടെങ്കില്‍ വെള്ളവും പലപ്പോഴും മരണ കാരണമാകും. എന്നാല്‍ എന്തൊക്കെയാണ് ഇത്തരത്തിലുള്ള അപകടാവസ്ഥകള്‍ എന്ന് നമുക്ക് നോക്കാം.

ഹൈപ്പോഥെര്‍മിയ
ഇത്തരം ഒരു രോഗാവസ്ഥയെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ശരീരത്തിന്റെ താപനില ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത രീതിയിലേക്ക് മാറുന്ന അവസ്ഥയാണ് ഇത്. മനുഷ്യരെ സംബന്ധിച്ചിടത്തോളം, ഈ പരിധി 35.0 °C (95.0 °F) ആണ്. ശരീരത്തില്‍ തണുപ്പ് ഉണ്ടാവുകയും അത് കൂടാതെ ആന്തരികാവയവങ്ങള്‍ക്ക് ചൂട് നികത്താന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍ അത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ ശരീരത്തിന് വിറയല്‍, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവും. ജലത്തിന്റെ താപനിലയാണ് ഹൈപ്പോഥെര്‍മിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്.
സ്കാല്ഡിംങ്
നിങ്ങളുടെ ചര്‍മ്മത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ദ്രാവകങ്ങള്‍ മൂലം ശരീരത്തിനുണ്ടാവുന്ന പൊള്ളലിനെയാണ് സ്കാല്ഡിംങ് എന്ന് പറയുന്നത്. തിളച്ച വെള്ളത്തില്‍ ഒരാളെ മുക്കിക്കൊല്ലുമ്പോള്‍ ശരീരത്തിന് അനുഭവിക്കപ്പെടുന്ന അവസ്ഥയാണ് ഇത്. മൂന്നാമത്തേയോ നാലാമത്തേയോ ഡിഗ്രി പൊള്ളലാണ് ഇത്. പണ്ടത്തെ ശിക്ഷാവിധികളില്‍ പലരും ഉപയോഗിച്ചിരുന്നതാണ് സ്കാല്ഡിംങ്. ഇതിലൂടെ ശരീരത്തിലെ സബ്ക്യുട്ടേനിയസ് കൊഴുപ്പിന്റെ പൂര്‍ണ്ണമായ തകര്‍ച്ച ഇത് വഴി സാധ്യമാവുന്നു.
ഹിമപാതം
ജലം തണുത്തുറഞ്ഞാണ് ഐസായി മാറുന്നത് എന്ന് നമുക്കറിയാം. ഈ ഐസിനുള്ളില്‍ പലപ്പോഴും പെട്ട് പോവുന്ന അവസ്ഥയില്‍ അത് അപകടകരമായി മാറുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഹിമപാത സമയത്ത്അതില് കുടുങ്ങിപ്പോവുകയും അത് ശ്വാസം മുട്ടലിലേക്ക് നയിക്കുകയും അത് വഴി മരണം സംഭവിക്കുകയും ചെയ്യുന്നു. അരമണിക്കൂറിനുള്ളില്‍ തന്നെ മരണത്തിനി കീഴടങ്ങുന്ന അവസ്ഥയാണ് ഇത്.
ജലജന്യ രോഗങ്ങള്‍
സാധാരണയായി കാണപ്പെടുന്ന ഒരു ഗുരുതര രോഗാവസ്ഥയാണ് ജലജന്യ രോഗങ്ങള്‍. ലോകത്തിന്റെ പല കോണിലും ഇത്തരം രോഗവസ്ഥ ഉണ്ടാവുന്നു. കുളിക്കുമ്പോഴോ, കഴുകുമ്പോഴോ, കുടിക്കുമ്പോഴോ, ഭക്ഷണം തയ്യാറാക്കുമ്പോഴോ ആണ് സാധാരണയായി അണുബാധ ഉണ്ടാകുന്നത്. ജലത്തിലൂടെ പകരുന്ന വയറിളക്ക രോഗങ്ങള്‍ തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. കുടിക്കുന്ന വെള്ളം പോലും സുരക്ഷിതമല്ലാത്ത അവസ്ഥയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നതും രോഗാവസ്ഥയിലേക്ക് നയിക്കുന്നതും.
മൂത്രം പിടിച്ച് വെക്കുന്നത്
മൂത്രം പിടിച്ച് വെക്കുന്നത് ഒരിക്കലും നല്ലശീലമല്ല. എന്നാല്‍ ഇതൊരു മരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നില്ല. എങ്കിലും മൂത്രം അധിക സമയം പിടിച്ച് വെക്കുന്നത് കിഡ്നിയുടെ അനാരോഗ്യത്തിനും കിഡ്നിസ്റ്റോണ്‍ ഉള്‍പ്പടെയുള്ള രോഗാവസ്ഥകളിലേക്കും നയിക്കുന്നു. ഇത്തരം തടസ്സങ്ങള്‍ നിങ്ങളുടെ വൃക്കകളെയാണ് ആദ്യം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അപകടകരമായ അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി മൂത്രം പിടിച്ച് വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം.
അപകടകരമായ ഡ്രൈവിംഗ്
ജലം മരണകാരണമാകുമ്പോള്‍ അത് പലപ്പോഴും ഡ്രൈവിംഗിനിടയിലും സൃഷ്ടിക്കുന്ന അപകടാവസ്ഥയെ കാണിക്കുന്നുണ്ട്. മഴയത്ത് വാഹനമോടിക്കാന്‍ താല്പ്പര്യപ്പെടുന്നവര് ധാരാളമുണ്ട്. എന്നാല്‍ ഈ സമയം അപകടകരമായ അവസ്ഥകള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. കാരണം റോഡില്‍ ഓയിലും മറ്റും ഉള്ളത് പലപ്പോഴും ഡ്രൈവിംഗ് അപകടകരമായേക്കാം. മഴയുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 3,000-ത്തിലധികം ആളുകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചൈനീസ് വാട്ടര്‍ ടോര്‍ച്ചര്‍
ഒരു വ്യക്തിയുടെ നെറ്റിയില്‍ വെള്ളം പതിയെ ഇറ്റിറ്റു വീഴുന്ന ഒരു പ്രക്രിയയാണ് ചൈനീസ് വാട്ടര്‍ ടോര്‍ച്ചര്‍. 1451-ല്‍ ഇറ്റലിയില്‍ ജനിച്ച ഹിപ്പോളിറ്റസ് ഡി മാര്സിലിസ് ആണ് ഇത്തരം ഒരു അപകടകരമായ കാര്യം കണ്ടുപിടിച്ചത്. സ്പാനിഷ് ഇന്‍ക്വിസിഷന്റെ കാലത്തെ അത്തരം പീഡനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ പുറത്തിറക്കുമായിരുന്നു. കുറ്റവാളികളെ അനങ്ങാന്‍ കഴിയാത്തവിധം കെട്ടിയിട്ടശേഷം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തുള്ളി തുള്ളിയായി വെള്ളം ഇറ്റു വീഴ്ത്തുന്ന ഒന്നാണ് ഇത്. പിന്നീട് ഈ ഭാഗം പൊള്ളയായി മാറുന്നു. നെറ്റിയിലാണ് സാധാരണ ഇത് ചെയ്യാറുള്ളത്.



Click it and Unblock the Notifications