50ലും 20ന്റെ ചെറുപ്പവും ചുറുചുറുക്കുമുള്ള ചര്‍മ്മം നേടാം; വെള്ളംകുടി ശീലം ഇങ്ങനെ വേണം

വെള്ളവും നിങ്ങളുടെ ചര്‍മ്മ സൗന്ദര്യവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. വെള്ളം നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുക മാത്രമല്ല നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പലരും കുടിവെള്ളത്തിന്റെ ശക്തിയെ കുറച്ചുകാണുന്നു. എന്നാല്‍ അത് നിങ്ങളുടെ ചര്‍മ്മത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും ഉണ്ടാക്കുന്ന പോസിറ്റീവ് ഫലം വളരെ വലുതാണ്. നിങ്ങളുടെ ചര്‍മ്മം നിങ്ങളുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്.

എല്ലാവരും ആഗ്രഹിക്കുന്നത് തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ലഭിക്കാനാണ്. അതിനുള്ള ഏറ്റവും സ്വാഭാവികമായ മാര്‍ഗ്ഗമാണ് വെള്ളം കുടി. എന്നാല്‍ വെള്ളം കുടിക്കുന്ന രീതിയും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്കും ചെറുപ്പമുള്ള മുളിവുകളില്ലാത്ത ചര്‍മ്മം വേണമെങ്കില്‍ വെള്ളം കുടിക്കാനുള്ള ശരിയായ മാര്‍ഗം നിങ്ങള്‍ അറിഞ്ഞിരിക്കണം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ശരിയായ രീതിയില്‍ വെള്ളം കുടിക്കേണ്ടത് ഇങ്ങനെയാണ്.

Drink Water Like This To Get Glowing Skin, Age Will Start Decreasing

ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത്
ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത്. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വെള്ളം കുടിക്കൂ. നിങ്ങള്‍ ഭക്ഷണം കഴിച്ച ഉടനെ എന്തെങ്കിലും കുടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് പാലോ മോരോ തൈരോ കുടിക്കാവുന്നതാണ്.

ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കരുത്
ഒറ്റയടിക്ക് ഒരിക്കലും വെള്ളം കുടിക്കരുത്. അതായത് ഒരാള്‍ ഒരുസമയം ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കരുത്. വെള്ളം സിപ്പ് സിപ്പായി കുടിക്കണം. ഇത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. വേനല്‍ക്കാലത്ത് മണ്‍പാത്രത്തില്‍ വച്ച വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്.

രാവിലെയുള്ള വെള്ളം കുടി
രാവിലെ ഫ്രഷ് ആയതിന് ശേഷം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ച ശേഷമേ പ്രാതല്‍ കഴിക്കാവൂ. ഇത് ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കളെ പുറത്തുകൊണ്ടുവരുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കരുത്
പലപ്പോഴും ആളുകള്‍ നിന്നുകൊണ്ട് വെള്ളം കുടിക്കാറുണ്ട്. ഈ രീതി ഒട്ടും ശരിയല്ല. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ട് തന്നെ നിന്നുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കരുത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിനു പകരം എപ്പോഴും ഇരുന്ന് വെള്ളം കുടിക്കുന്നത് നല്ലതാണ്. നിന്ന് വെള്ളം കുടിക്കുന്നതിലൂടെ, നിങ്ങളുടെ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു.

ഇത് സന്ധികളില്‍ കൂടുതല്‍ ദ്രാവകങ്ങള്‍ അടിഞ്ഞുകൂടുന്നതിന് കാരണമായേക്കാം. ഇരുന്ന് വെള്ളം കുടിക്കുന്നതിലൂടെ, നിങ്ങളുടെ പേശികളും നാഡീവ്യവസ്ഥയും കൂടുതല്‍ ശാന്തമാകുകയും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ നാഡികളെ സഹായിക്കുകയും ചെയ്യുന്നു. ഇരിക്കുമ്പോള്‍ നിങ്ങളുടെ വൃക്കകള്‍ ശുദ്ധീകരണ പ്രക്രിയ വേഗത്തിലാക്കുന്നു.

ദാഹിക്കുമ്പോള്‍ മാത്രം കുടിക്കുക
നിങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ മാത്രം കുടിക്കുക. വെള്ളം ആവശ്യമുള്ളപ്പോള്‍ നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് ചില സൂചനകള്‍ തരും. ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിക്കാന്‍ ആയുര്‍വേദം പറയുന്നു. ഓരോ വ്യക്തിക്കും ശരീരം വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരേ അളവില്‍ എല്ലാവരും വെള്ളം കുടിക്കുന്നത് ശരിയല്ല. ശരീരത്തിന് വളരെയധികം വെള്ളം ആഗിരണം ചെയ്യാന്‍ കഴിവില്ല. അതിനാല്‍ നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് നല്‍കുന്ന ദാഹ സൂചനകള്‍ അറിഞ്ഞ് മാത്രം വെള്ളം കുടിക്കുക.

Drink Water Like This To Get Glowing Skin, Age Will Start Decreasing

ചെമ്പ് പാത്രത്തിലെ വെള്ളം
ആയുര്‍വേദം പറയുന്നത്, നിങ്ങള്‍ എപ്പോഴും ചെമ്പ് പാത്രങ്ങളില്‍ സംഭരിച്ച വെള്ളം കുടിക്കണമെന്നാണ്. ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നതിന് ശരീരത്തിലെ മൂന്ന് ദോഷങ്ങളെയും സന്തുലിതമാക്കാനുള്ള കഴിവുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ചെമ്പിന് ഉണ്ട്. ഇതിന് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുമുണ്ട്. വെള്ളി പാത്രത്തിലെ വെള്ളത്തിന് ശരീരത്തില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും കുടല്‍ തണുപ്പിക്കാനും ദഹന പ്രക്രിയ സുഗമമാക്കാനും കഴിവുണ്ട്.

ചര്‍മ്മം ദൃഢമാക്കുന്നു
ദിവസവും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ, നിങ്ങളുടെ ചര്‍മ്മത്തെ സാവധാനം ദൃഢമാക്കാനും ആരോഗ്യകരമായ തിളക്കം നിലനിര്‍ത്താനും സാധിക്കും.

പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു
നിങ്ങളുടെ ചര്‍മ്മത്തില്‍ നല്ല പിഎച്ച് ബാലന്‍സ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ പിഎച്ച് മൂല്യം സന്തുലിതമാകുകയും ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കുകയും ചെയ്യുന്നു.

വിഷവസ്തുക്കളെ നീക്കുന്നു
വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ, പ്രത്യേകിച്ച് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളും. ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ വെള്ളത്തിന് കഴിവുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും വെള്ളംകുടിയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും.

Drink Water Like This To Get Glowing Skin, Age Will Start Decreasing

ചുളിവുകള്‍ കുറയ്ക്കുന്നു
വെള്ളം നിങ്ങളുടെ ശരീരത്തെ ജലാംശത്തോടെയും ഉന്മേഷത്തോടെയും നിലനിര്‍ത്തുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ലപോലെ വെള്ളം കുടിക്കുന്ന ആളുകള്‍ക്ക് ചര്‍മ്മത്തില്‍ പാടുകള്‍, ചുളിവുകള്‍, വരകള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

മുഖക്കുരു തടയുന്നു
ചിലതരം വിഷവസ്തുക്കള്‍ നിങ്ങളുടെ പുറംതൊലിയിലെ ചെറിയ സുഷിരങ്ങളെ അടയ്ക്കുകയും മുഖക്കുരു പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കടുത്ത മുഖക്കുരുവില്‍ നിന്ന് രക്ഷനേടാനാകും. നിങ്ങളുടെ ചര്‍മ്മത്തിന് ഇതിലൂടെ കൂടുതല്‍ ജലാംശം ലഭിക്കുന്നു.

മോയ്‌സ്ചറൈസ് ചെയ്യുന്നു
കൃത്യമായി പറഞ്ഞാല്‍, നിങ്ങള്‍ ഒരു ദിവസം എട്ട് ഗ്ലാസ്സ് കുടിക്കുകയും ചര്‍മ്മം നന്നായി വൃത്തിയാക്കുകയും വേണം. നിങ്ങളുടെ ചര്‍മ്മത്തിന് നനവും ആരോഗ്യവും നല്‍കാന്‍ വെള്ളംകുടി നിങ്ങളെ സഹായിക്കും.

ഇലാസ്തികത കൂട്ടുന്നു
നിങ്ങളുടെ ചര്‍മ്മത്തില്‍ ഇലാസ്തികത കുറവാണെങ്കില്‍, അത് നിര്‍ജ്ജലീകരണം കാരണമാകാം. ചര്‍മ്മത്തിന് ജലാംശം നല്‍കാനും നിങ്ങളുടെ കോശങ്ങള്‍ ദൃഢമാക്കാനും നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതുണ്ട്. ചര്‍മ്മത്തിലെ ഇലാസ്തികത നഷ്ടപ്പെടുകയും ജലാംശം ലഭിക്കാതിരിക്കുകയും ചെയ്താല്‍ കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം പോലുള്ള ഭാഗങ്ങള്‍ ഇരുണ്ടതായിത്തീരും.

ഒരു ദിവസം എത്ര വെള്ളം കുടിക്കണം
ഒരു ദിവസം നിങ്ങള്‍ കുടിക്കേണ്ട വെള്ളത്തിന്റെ അളവ് മെറ്റബോളിസം, ശരീരഭാരം, ഉയരം, നിങ്ങളുടെ ദിനചര്യ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി മുതിര്‍ന്നവര്‍ ദിവസവും 5 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. ആവശ്യമെങ്കില്‍ അതിലും കൂടുതല്‍ കുടിക്കണം. ജലാംശവും ആരോഗ്യവും നിലനിര്‍ത്താന്‍ നിങ്ങള്‍ ദിവസവും കുറഞ്ഞത് ആറ് ഗ്ലാസെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Story first published: Friday, July 7, 2023, 11:28 [IST]
X
Desktop Bottom Promotion