Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ദഹനം കൃത്യമാവണമെങ്കില്‍ ഇത്രയെങ്കിലും വെള്ളം കുടിക്കണം, അല്ലെങ്കില്‍ അപകടം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെള്ളത്തിനുള്ള പ്രാധാന്യം നിസ്സാരമല്ല. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മള് അവഗണിക്കുന്നത് ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എന്നാല്‍ ഈ അവസരങ്ങളില്‍ നമ്മള് ചെയ്യുന്ന തെറ്റുകള്‍ ആരോഗ്യത്തേയും അതിലുപരി നമ്മുടെ മാനസിക ആരോഗ്യത്തേയും ബാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. നാം ഭക്ഷണം കഴിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും എല്ലാം പലപ്പോഴും നാം വെള്ളത്തിന്റെ അളവ് കുറക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ പലപ്പോഴും പ്രശ്നത്തിലേക്ക് എത്തുന്നു എന്ന കാര്യം അറിയാമോ?

യഥാര്‍ത്ഥത്തില്‍ വെള്ളം കുടിക്കേണ്ടതായ ചില സമയവും മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇത് അനുസരിച്ച് വേണം നാം ഓരോ കാര്യവും ചെയ്യേണ്ടത്. എന്നാല്‍ വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ മികച്ച ദഹനത്തിന് വേണ്ടി വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
വെള്ളത്തിന്റെ ആവശ്യം

വെള്ളത്തിന്റെ ആവശ്യം ഭക്ഷണം കഴിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമല്ല ഇത് ശരീരത്തിന് ഏത് സമയത്തും അനിവാര്യമായതാണ്. ഭക്ഷണങ്ങള്‍ വിഘടിപ്പിക്കുന്നതിനും പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനും എല്ലാം വെള്ളം വളരെ അത്യാവശ്യമാണ്. ശരീരത്തില്‍ നല്ല രീതിയില്‍ ജലാംശം നിലനിന്നാല്‍ മാത്രമേ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുകയുള്ളൂ. കാരണം വെള്ളമില്ലാത്ത അവസ്ഥ നിങ്ങളുടെ ശരീരത്തില്‍ അപകടകരമായ പല അവസ്ഥകളും കൊണ്ട് വരുന്നു. മലബന്ധം, ശരരീരത്തിന് വീക്കം, കുടലിന്റെ അനാരോഗ്യം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. അതിനെല്ലാം വെള്ളത്തിന്റെ അഭാവം കാരണമാകുന്നു. എന്നാല്‍ തെറ്റായ രീതിയില്‍ വെള്ളം കുടിക്കുന്നതും പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഭക്ഷണത്തോടൊപ്പം വെള്ളം

എപ്രകാരം ശരിയായ രീതിയില്‍ വെള്ളം ഭക്ഷണത്തോടൊപ്പം കുടിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ദഹനം സുഗമമാക്കുന്നതിന് വെള്ളം അത്യാവശ്യയമാണ്. എന്നാല്‍ ഭക്ഷണത്തോടൊപ്പം ശരിയായ അളവില്‍ അല്ല ഭക്ഷണം കഴിക്കുന്നത് എന്നതാണ് സത്യം. കാരണം ഭക്ഷണത്തോടൊപ്പം അമിതമായി കഴിക്കുന്നത് പ്രശ്നമുണ്ടാക്കാം. ഇത് കൂടാതെ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എപ്രകാരം കൃത്യമായി വെള്ളം കുടിക്കണം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
കൂടുതല്‍ വെള്ളം കുടിക്കുന്നത്

വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍ അമിതമായ അളവില്‍ കുടിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കും. കാരണം ശരീരത്തിന് ഒരു കൃത്യസമയത്ത് പരിമിതമായ അളവിലുള്ള വെള്ളം മാത്രമേ ആവശ്യമുള്ളു. എന്നാല്‍് നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുതലാണെങ്കില്‍ അത് പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല അത് പലപ്പോഴും ശരീരത്തിന് വീക്കം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. അതുമല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്ന സമയം പാകത്തിന് മാത്രം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
വെള്ളം ശരീരത്തെ സഹായിക്കുന്നത്
നിങ്ങളുടെ ശരീരത്തില്‍ വെള്ളത്തിന്റെ ധര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വെള്ളം നിങ്ങളുടെ ശരീരത്തില്‍ താപനില നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. സന്ധികളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. സുഷുമ്നാനാഡിയും മറ്റ് സെന്‍സിറ്റീവ് ടിഷ്യൂകളും സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിന് ഏറ്റവും സഹായകരമാണ് വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. മൂത്രമൊഴിക്കുന്നതിലൂടേയും വിയര്‍പ്പ്, മലവിസര്‍ജ്ജനം എന്നിവയിലൂടെയും നമുക്ക് ശരീരത്തെ വിഷമുക്തമാക്കുന്നതിന് സാധിക്കുന്നു.
കുടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
വെള്ളം കുടിക്കുമ്പോള്‍ അത് മികച്ച ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു എന്നും വായിച്ചുവല്ലോ. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. തണുത്തതോ മലിനമായതോ ആയ വെള്ളം ഒരു കാരണവശാലും കുടിക്കരുത്. ഇത് അപകടമുണ്ടാക്കുന്നു. വെള്ളം കുടിക്കുമ്പോള്‍ പരമാവധി ഇരുന്ന് കുടിക്കാന്‍ ശ്രദ്ധിക്കണം. കാരണം നിന്ന് വെള്ളം കുടിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിലെ ഫ്ളൂയിഡുകളുടെ ബാലന്‍സില്‍ മാറ്റം വരുത്തുന്നു. പതുക്കെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ നല്ലതുപോലെ തിളപ്പിച്ച വെള്ളം അതിരാവിലെ കുടിച്ച് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ഒരു ദിവസം ആരംഭിക്കാം. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പോ അരമണിക്കൂര്‍ ശേഷമോ വെള്ളം കുടിക്കാം. ഭക്ഷണത്തിനിടക്ക് വെള്ളം കുടിക്കുന്നവരെങ്കില്‍ വളരെ കുറച്ച് മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












