പൊണ്ണത്തടിയും വയറിലെ കൊഴുപ്പും പമ്പ കടക്കും; ദിനവും 5 ഗ്ലാസ് ചൂടുവെള്ളം, തടി കുറയുന്നത്‌ ഇങ്ങനെ

അമിതവണ്ണത്താല്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എത്ര ശ്രമിച്ചിട്ടും തടി കുറയുന്നില്ലെങ്കില്‍ അതിന് കാരണ നിങ്ങള്‍ ചെയ്യുന്ന ചില തെറ്റുകളായിരിക്കും. തടി കുറയ്ക്കാനായി നിങ്ങളുടെ വെള്ളം കുടി ശീലം ഒന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനായി ചൂടുവെള്ളം നിങ്ങളെ സഹായിക്കും. അത്ഭുതപ്പെടേണ്ട, ചൂടുവെള്ളം കുടിച്ചുകൊണ്ട് നിങ്ങള്‍ക്ക് തടി കുറയ്ക്കാനാകും. ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചൂടുവെള്ളം നിങ്ങളുടെ ഭക്ഷണത്തിലെ കൊഴുപ്പ് തന്മാത്രകളെ വേഗത്തില്‍ വിഘടിക്കാന്‍ സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യുന്നു. നമ്മുടെ ശരീരത്തിന്റെ 70 ശതമാനവും ജലത്താല്‍ നിര്‍മ്മിതമാണ്. നമ്മുടെ ശരീരം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന്, ഓരോ വ്യക്തിയും ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കണം.

ഉറക്കമുണര്‍ന്ന ഉടന്‍ അര കപ്പ് ചൂടുവെള്ളവും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മറ്റൊരു കപ്പ് ചൂടുവെള്ളവും കുടിക്കുന്നതാണ് ഹോട്ട് വാട്ടര്‍ ഡയറ്റ്. ജലത്തിന്റെ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കണം. തടി കുറയ്ക്കാനായി ചൂടുവെള്ളം നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Drinking Hot Water Reduce Belly Fat And Body Weight; Details In Malayalam

ചൂടുവെള്ളം എങ്ങനെ ശരീരഭാരം കുറയ്ക്കുന്നു
ദിവസവും രാവിലെയോ പകല്‍ മുഴുവന്‍ ചൂടുള്ള വെള്ളം കുടിക്കുന്നത് മൂന്ന് തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഒന്നാമതായി അത് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീര താപനിലയില്‍ മാറ്റം വരുത്തുന്നു. ജലത്തിന്റെ ചൂടുള്ള ഊഷ്മാവ് നികത്താന്‍, നമ്മുടെ ശരീരം ആന്തരിക ഊഷ്മാവ് കുറയ്ക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്യുന്നു.

രണ്ടാമതായി അത് ശരീരത്തിലെ കൊഴുപ്പ് തകര്‍ക്കുന്നു. ചൂടുവെള്ളം ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും അവയെ തന്മാത്രകളാക്കി മാറ്റുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ഭക്ഷണം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. മൂന്നാമതായി ചൂടുവെള്ളം നിങ്ങളുടെ വിശപ്പ് തടയുന്നു. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിങ്ങളുടെ കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

പഠനം പറയുന്നത്
ഒരു ഗവേഷണ പ്രകാരം, കൂടുതല്‍ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ഇതിനുള്ള കാരണം, വെള്ളം നിങ്ങളുടെ വയറ് നിറഞ്ഞതാക്കി നിലനിര്‍ത്തുകയും പൂര്‍ണ്ണതയുടെ വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും വിഷ മാലിന്യങ്ങള്‍ പുറന്തള്ളുകയും ചെയ്യുന്നു എന്നതാണ്. മറ്റൊരു പഠനമനുസരിച്ച് ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയ വര്‍ദ്ധിപ്പിക്കും. ഭക്ഷണത്തിന് മുമ്പ് 500 മില്ലി ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം 30 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു.

ചൂടുവെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ചൂടുവെള്ളം ഒരു നിശ്ചിത സമയത്ത് കുടിച്ച് പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അത് പരാജയപ്പെട്ടാല്‍ ചൂടുവെള്ളം ശരീരത്തില്‍ ആവശ്യമുള്ള ഫലം നല്‍കില്ല. പരമാവധി 10 മിനിറ്റിനുള്ളില്‍ നിങ്ങള്‍ ചൂടുവെള്ളം കുടിച്ച് തീര്‍ന്നിരിക്കണം. അധികം കുടിക്കരുത്. ദിവസം മുഴുവന്‍ പരമാവധി 5 ഗ്ലാസ് മതിയാകും.

Drinking Hot Water Reduce Belly Fat And Body Weight; Details In Malayalam

അതിരാവിലെ ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് പ്ലാനിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുകയും വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ കൂടാതെ, നിങ്ങള്‍ക്ക് കക്കിരിക്ക, പുതിനയില, ഇഞ്ചി എന്നിവയും ചേര്‍ക്കാം. രാത്രിയില്‍ ഇവ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് വയ്ക്കുക. അങ്ങനെ ഈ നീര് എല്ലാം വെള്ളത്തില്‍ ലയിക്കും. മികച്ച ഫലത്തിനായി രാവിലെ ഇതെടുത്ത് വെള്ളം ചൂടാക്കി കുടിക്കുക.

രാവിലെ ഉറക്കമുണര്‍ന്നതിനുശേഷം ചൂടുവെള്ളം കുടിക്കുക. കുളിക്കുന്നതിന് മുമ്പും ശേഷവും ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. കൂടാതെ, കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തെ ഉള്ളില്‍ നിന്ന് ചൂടാക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ രക്തചംക്രമണ സംവിധാനത്തിന്റെ വികാസത്തിന് കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാനായി ഏറ്റവും പ്രധാനപ്പെട്ട കാര്യം ചൂടുവെള്ളത്തിന്റെ ഫലത്തെ നിഷേധിക്കുന്ന എല്ലാത്തരം ജങ്ക് ഫുഡ്, കൊഴുപ്പുള്ള ഭക്ഷണപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക എന്നതാണ്. പഞ്ചസാര, അധികം കാര്‍ബോഹൈഡ്രേറ്റ്, കലോറി എന്നിവയും കുറയ്ക്കുക.

ചൂടുവെള്ളം കുടിക്കുന്നതിന്റെ മറ്റ് ഗുണങ്ങള്‍

ദഹനം മെച്ചപ്പെടുത്തുന്നു
ദഹനപ്രക്രിയയുടെ സുഗമമായ ഒഴുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ലൂബ്രിക്കേറ്റിംഗ് ഏജന്റായി വെള്ളം പ്രവര്‍ത്തിക്കുന്നു. നമ്മുടെ ആമാശയത്തിന് ദഹിപ്പിക്കാന്‍ പ്രയാസമുള്ള ഭക്ഷണ കണങ്ങളെപ്പോലും, വെള്ളം അലിയിക്കുന്നു.

നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു
ചൂടുവെള്ളത്തിന് നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കാനുള്ള കഴിവുണ്ട്. നിങ്ങളുടെ നാഡീവ്യൂഹം ശാന്തമാകുമ്പോള്‍ നിങ്ങള്‍ക്ക് വേദന കുറയും. ദിവസം മുഴുവനും ശാന്തമായി തുടരാനും ഇത് നിങ്ങളെ സഹായിക്കും.

Drinking Hot Water Reduce Belly Fat And Body Weight; Details In Malayalam

മലബന്ധം തടയുന്നു
ചൂടുവെള്ളം നിങ്ങളുടെ കുടലിനെ ചുരുക്കുന്നു. ഇത് കുടലിലെ തടസ്സം കുറയ്ക്കുന്നു. ഇത് മലം കടന്നുപോകുന്നത് എളുപ്പമാക്കുന്നു.

വിഷവസ്തുക്കളെ പുറന്തള്ളുന്നു
വെള്ളം കുടിക്കുന്നത് ഒരു വ്യക്തിയുടെ ശരീര താപനില ഉയര്‍ത്തുന്നു. ഇത് വിയര്‍പ്പിന് കാരണമാകുന്നു. വിയര്‍പ്പ് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങളില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നു
ചൂടുവെള്ളം കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ആരോഗ്യകരമായ രക്തയോട്ടം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെയും ഹൃദയത്തെയും നല്ല നിലയില്‍ നിലനിര്‍ത്തുന്നു.

തിളങ്ങുന്ന ചര്‍മ്മം
ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് രക്തചംക്രമണ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശരീരത്തിലുടനീളം പോഷകങ്ങള്‍ നല്‍കിക്കൊണ്ട് ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുവായതും തിളക്കമുള്ളതുമാക്കിയും നിലനിര്‍ത്തുന്നു.

ഉന്‍മേഷം
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. രാത്രിയില്‍ ജലം നഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. രാവിലെ മെച്ചപ്പെട്ട രക്തചംക്രമണം നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും ദിവസം മുഴുവന്‍ സന്തോഷത്തോടെ നിലനിര്‍ത്തുകയും ചെയ്യും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, July 10, 2023, 10:51 [IST]
X
Desktop Bottom Promotion