For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

ആധുനിക വൈദ്യശാസ്ത്രം ഒരുവിധം പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നുണ്ടെങ്കിലും ചില പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ വൈകിയേക്കും. ഇത്തരത്തില്‍ ഒന്നാണ് കുട്ടികളിലെ ഓട്ടിസം.

തീരെ ചെറിയ കുട്ടികളില്‍ ഓട്ടിസം പെട്ടെന്നു തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. എ്ന്നാല്‍ രണ്ടുവയസുള്ള കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ പ്രശ്‌നം തിരിച്ചറിയാന്‍ സാധിയ്ക്കും.

ഈ പ്രായത്തിലെ കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എന്തൊക്കെയെന്നറിയൂ,

Kid

ഇത്തരം കുട്ടികള്‍ കണ്ണുകളില്‍ നോക്കി ആശയവിനിമയം നടത്തില്ല, നിങ്ങള്‍ ഇവരെ നോക്കി ചിരിയ്ക്കുമ്പോള്‍ തിരിച്ചു ചിരിക്കില്ല, സാധാരണ കുട്ടികള്‍ ചെയ്യുന്നതു പോലെ മുതിര്‍ന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ശബ്ദമുണ്ടാക്കുകയോ നിങ്ങള്‍ കൈ നീട്ടുമ്പോള്‍ നിങ്ങളുടെ അടുത്തേയ്ക്ക് വരികയോ ചെയ്യില്ല.

മറ്റു കുട്ടികളുമായി കൂട്ടു കൂടാന്‍ ഇത്തരം കുട്ടികള്‍ താല്‍പര്യം കാണിയ്ക്കില്ല. ഒരു ഗ്രൂപ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ആശയവിനിമയത്തിനും ബുദ്ധിമുട്ടു നേരിടും. ഇവര്‍ വൈകി മാത്രമേ സംസാരിച്ചു തുടങ്ങൂ. പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയും. സംസാരം വ്യക്തിമാകില്ല. ശരിയായ വാക്കുകളായിരിയ്ക്കില്ല വേണ്ടിടത്ത് പ്രയോഗിയ്ക്കുക.

ഇവരുടെ ഛായയിലും മുഖഭാവത്തിലുമെല്ലാം അസ്വഭാവികത കാണുന്നത് സാധാരണം. ശബ്ദങ്ങളോടോ ഗന്ധങ്ങളോടോ ഇവര്‍ പ്രതിരിയ്ക്കില്ല. കണ്ണുകള്‍ ഒരേ വസ്തുവില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പ്രയാസം നേരിടുകയും ചെയ്യും.

പുതിയ കാര്യങ്ങളോട് ചേരാന്‍ ഇത്തരം കുട്ടികള്‍ വിമുഖത കാണിച്ചേക്കാം. ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരിയ്ക്കുന്നതും സാധനങ്ങള്‍ ഒരേ രീതിയില്‍ തന്നെ ക്രമപ്പെടുത്തി വയ്ക്കുന്നതും ഓട്ടിസം ബാധിച്ച കുട്ടികളുടെ ലക്ഷണമാണ്.

കുട്ടി, കുഞ്ഞ്, ഓട്ടിസം,

Read more about: kid കുട്ടി
English summary

Signs Of Autism In Kids

A close monitoring of your child can help you in an early diagnosis of autism. The following are a few characteristics of autism in 2 year old that parents need to be aware of.
Story first published: Wednesday, June 18, 2014, 13:44 [IST]
X
Desktop Bottom Promotion