Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
കാന്‍സര്‍ എന്നത് ആരെയും പേടിപ്പെടുത്തുന്ന ഒരു രോഗമാണ്. പ്രായഭേദമന്യേ കാന്‍സര്‍ ആര്‍ക്കുവേണമെങ്കിലും വരാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 4,00,000 കുട്ടികളില്‍ കാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നുണ്ടെന്നാണ്.
എന്നിരുന്നാലും പല കേസുകളിലും കുട്ടിക്കാലത്തെ ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ഇന്ത്യയിലെ കാന്‍സര്‍ ചികിത്സയിലെ പ്രധാന തടസ്സങ്ങള്‍ വൈകിയുള്ള രോഗനിര്‍ണയം, ആവശ്യത്തിന് ആശുപത്രികളുടെ കുറവ്, സാമ്പത്തിക പരിമിതികള്‍ കാരണമുള്ള ചികിത്സാമുടക്കം എന്നിവയാണ്. ഈ ലേഖനത്തില്‍ നമുക്ക് കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ചില കാന്‍സറുകളെക്കുറിച്ച് നോക്കാം.

കുട്ടികളിലെ ക്യാന്‍സറിന് കാരണങ്ങള്‍
കുട്ടികളില്‍ ക്യാന്‍സറുകള്‍ വികസിക്കുന്നതിന് 90 ശതമാനത്തിനും ഒരു കാരണവുമില്ല. മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി ജനിതക തലത്തിലുള്ള ക്രമരഹിതമായ വൈകല്യം മൂലമാണ് ഇത് സംഭവിക്കുന്നത്. പുകവലി, പൊണ്ണത്തടി, പുകയില ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ മൂലമാണ് ജനിതക വൈകല്യം ഉണ്ടാകുന്നത്. എന്നിരുന്നാലും, കുട്ടിക്കാലത്തെ ക്യാന്‍സര്‍ കേസുകളില്‍ 10% കാരണം മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന ഒരു ജനിതക പരിവര്ത്തനമായിരിക്കാം. മാതാപിതാക്കളുടെ പുകവലി, മലിനീകരണ എക്സ്പോഷര്‍, റേഡിയേഷന് തുടങ്ങിയ ഘടകങ്ങള്‍ കുട്ടികളില്‍ കാന്‍സര്‍ വികസിക്കാന്‍ കാരണമായേക്കാം.

കുട്ടികളിലെ സാധാരണ കാന്‍സറുകള്‍
മുതിര്‍ന്നവരുടെ ശരീരത്തിന്റെ അതേ ഭാഗങ്ങളില്‍ തന്നെ കുട്ടികള്‍ക്കും ക്യാന്‍സര്‍ വരാം. പക്ഷേ വ്യത്യാസങ്ങളുണ്ടാകും. ആദ്യകാല ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ കുട്ടികളിലെ ക്യാന്‍സറുകള്‍ പെട്ടെന്ന് സംഭവിക്കാം. ചിലതരം കാന്‍സറുകള്‍ പലപ്പോഴും സുഖപ്പെടുത്താവുന്നതുമാണ്. കുട്ടികളില്‍ ഏറ്റവും സാധാരണമായ ക്യാന്‍സര്‍ ലുക്കീമിയയാണ്. മസ്തിഷ്ക മുഴകള്‍, ലിംഫോമ എന്നിവ കുട്ടികളില്‍ കാണപ്പെടുന്ന മറ്റ് ചില അര്‍ബുദങ്ങളാണ്.

രക്താര്‍ബുദം
കുട്ടികളിലെ ഏറ്റവും സാധാരണമായ ക്യാന്‍സറുകളിലൊന്നാണ് മജ്ജ കോശങ്ങളിലെ ക്യാന്‍സറായ ലുക്കീമിയ. വെളുത്ത രക്താണുക്കള്‍, ചുവന്ന രക്താണുക്കള്‍, പ്ലേറ്റ്ലെറ്റുകള് എന്നിവ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ശരീരത്തിലെ കേന്ദ്രമാണ് അസ്ഥിമജ്ജ. വെളുത്ത രക്താണുക്കള്‍ നിങ്ങളുടെ ശരീരത്തെ അണുബാധയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു. ചുവന്ന രക്താണുക്കള്‍ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ വഹിക്കുന്നു. ശരീരത്തിന് പരിക്കേറ്റാല്‍ രക്തസ്രാവം നിര്‍ത്താന്‍ പ്ലേറ്റ്ലെറ്റുകള് സഹായിക്കുന്നു. രക്താര്‍ബുദമുള്ള കുട്ടികളില്‍, അസ്ഥിമജ്ജ ധാരാളം അസാധാരണവും പക്വതയില്ലാത്തതുമായ വെളുത്ത കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നു. അവയ്ക്ക് അണുബാധയെ ചെറുക്കാന്‍ കഴിയില്ല. ഒടുവില്‍ ഈ രക്താര്‍ബുദ കോശങ്ങള്‍ ആരോഗ്യമുള്ള വെളുത്ത രക്താണുക്കളെ പുറന്തള്ളുന്നു. ഇതുകാരണം വൈറസുകള്‍, ബാക്ടീരിയകള്‍, മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവ ശരീരത്തെ ബാധിക്കുകയും ഒരു വ്യക്തിയെ രോഗിയാക്കുകയും ചെയ്യുന്നു.

ലിംഫോമ
ലിംഫോമ എന്നത് രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന ഒരുതരം അര്‍ബുദമാണ്. ഇത് ലിംഫോയിഡ് ടിഷ്യൂകളെ ബാധിക്കുന്നു. അസാധാരണവും പ്രായപൂര്‍ത്തിയാകാത്തതുമായ വെളുത്ത രക്താണുക്കള്‍ ലിംഫോയിഡ് ടിഷ്യൂകളില്‍ തങ്ങിക്കൂടുന്നു. ഇതുകാരണം വൈറസുകള്‍ പോലുള്ളവയില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ നോഡുകള്ക്കോ ഗ്രന്ഥികള്‍ക്കോ കഴിയില്ല. അസ്ഥിമജ്ജയിലും കരള്‍ അല്ലെങ്കില്‍ പ്ലീഹ പോലുള്ള ശരീരത്തിന്റെ മറ്റ് അവയവങ്ങളിലും ലിംഫോമ കോശങ്ങള്‍ കാണാം. കാന്‍സര്‍ എവിടെയാണെന്നതിനെ ആശ്രയിച്ച് ലിംഫോമയ്ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ ഉണ്ടാകാം.

മസ്തിഷ്ക അര്‍ബുദം
തലച്ചോറിലെയും സുഷുമ്നയിലെയും മുഴകള്‍ അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹത്തിന്റെ ക്യാന്‍സറുകള്‍ പല തരത്തിലുണ്ട്. ഇതിന്റെ ചികിത്സകള്‍ വ്യത്യസ്തമാണ്. മസ്തിഷ്കത്തിലെയും നട്ടെല്ലിലെയും അര്‍ബുദങ്ങള്‍ തലച്ചോറിലെയോ നട്ടെല്ലിലെയോ പ്രായപൂര്‍ത്തിയാകാത്ത നാഡി അല്ലെങ്കില്‍ പിന്തുണാ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയില്‍ നിന്നാണ് ഉണ്ടാകുന്നത്. ഈ അസാധാരണ കോശങ്ങള്‍ തലച്ചോറിലോ സുഷുമ്നാ നാഡിയിലോ ഇടം പിടിക്കുകയും നിങ്ങളുടെ സാധാരണ ചലനം, സംവേദനം, ചിന്ത, പെരുമാറ്റം എന്നിവയെ തടസ്സപ്പെടുത്തുകയും ചെയ്യും.

തൈറോയ്ഡ് കാന്‍സര്‍
വളര്‍ച്ചയെത്താത്ത തൈറോയ്ഡ് ടിഷ്യുവിന്റെ അസാധാരണമായ വളര്‍ച്ചയാണ് തൈറോയ്ഡ് കാന്‍സര്‍. കഴുത്തിന്റെ നടുവിലുള്ള ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ അര്‍ബുദം തൈറോയിഡിന്റെ സാധാരണ ഹോര്‍മോണ്‍ ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് കാന്‍സര്‍ കഴുത്തിന്റെ ഭാഗങ്ങളിലേക്കോ ലിംഫ് നോഡുകളിലേക്കോ ശ്വാസകോശങ്ങളിലേക്കോ അസ്ഥികളിലേക്കോ ചിലപ്പോള്‍ തലച്ചോറിലേക്കോ വരെ വ്യാപിക്കും.

അസ്ഥി കാന്‍സര്‍
മിക്കപ്പോഴും മുതിര്‍ന്ന കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ഒരുതരം കാന്‍സറാണ് അസ്ഥി കാന്‍സര്‍. ഏത് പ്രായത്തില്‍ വേണമെങ്കിലും ഇവ വികസിക്കാം. ഈ ക്യാന്‍സറുകള്‍ അസ്ഥികളില്‍ വേദനാജനകമായ മുഴകള്‍ ഉണ്ടാക്കുന്നു. ഇത് സാധാരണ അസ്ഥി വളര്‍ച്ചയെയും സ്ഥിരതയെയും തടസ്സപ്പെടുത്തുന്നു. അസ്ഥി കാന്‍സറുകള്‍ ശ്വാസകോശങ്ങളിലേക്കും മറ്റ് എല്ലുകളിലേക്കും മൃദുവായ ടിഷ്യൂകളിലേക്കും വ്യാപിച്ചേക്കാം.



Click it and Unblock the Notifications
