Latest Updates
-
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം
കുട്ടികളില്‍ പൊണ്ണത്തടി വ്യാപകം; ഈ ഭക്ഷണങ്ങള്‍ കുറ്റക്കാര്‍, കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക
ഇന്നത്തെ ജീവിതശൈലി കാരണം മിക്കവരെയും പിടികൂടുന്ന ഒന്നാണ് പൊണ്ണത്തടി. ജീവന് അപകടപ്പെടുത്തുന്ന പല രോഗങ്ങള്‍ക്കും പൊണ്ണത്തടി കാരണമാകും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1975 മുതല്‍ പൊണ്ണത്തടി അനുഭവിക്കുന്നവരുടെ എണ്ണം ലോകത്ത് മൂന്ന് മടങ്ങ് വര്‍ദ്ധിച്ചുവെന്നാണ്. സാവധാനത്തിലുള്ള ഈ കൊലയാളി രോഗത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിന് എല്ലാ വര്‍ഷവും മാര്‍ച്ച് 4ന് ലോക പൊണ്ണത്തടി ദിനം ആഘോഷിക്കുന്നു.
മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും അമിതവണ്ണത്തിന് ഇരയാകുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2020ല്‍ 5 വയസ്സിന് താഴെയുള്ള 39 ദശലക്ഷം കുട്ടികള്‍ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണം ഭക്ഷണമാണെന്നതില്‍ സംശയമില്ല. കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയും കൊഴുപ്പും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആരോഗ്യത്തിന് ഒരു ദോഷവും വരാതിരിക്കാന്‍ ഇവ ഇടയ്ക്കിടെ മാത്രം കഴിക്കുക. ഇതുകൂടാതെ, കുട്ടികളെ കളിക്കാന്‍ പ്രേരിപ്പിക്കുക, അതുവഴി അവര്‍ ഫിറ്റായി ഇരിക്കുന്നതായിരിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് കുട്ടികളിലെ അമിതവണ്ണം
ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന അമിത ഭാരമോ ശരീരത്തിലെ കൊഴുപ്പോ ഉള്ള ഒരു മെഡിക്കല്‍ അവസ്ഥയാണ് പൊണ്ണത്തടിയെ നിര്‍വചിച്ചിരിക്കുന്നത്. 30ല്‍ കൂടുതലുള്ള ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) ഉണ്ടെങ്കില്‍ ഒരു വ്യക്തി അമിതവണ്ണമുള്ളയാളാണെന്ന് സൂചിപ്പിക്കുന്നു. പൊണ്ണത്തടി ഒരു ഗുരുതരമായ അവസ്ഥയാണ്. അത്തരം കുട്ടികള്‍ക്ക് പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങള്‍
കുട്ടിക്കാലത്തെ അമിതവണ്ണത്തിന്റെ മൂലകാരണങ്ങളിലൊന്നാണ് തെറ്റായ ഭക്ഷണക്രമം. കുടുംബ ചരിത്രം, മാനസികാരോഗ്യം, ജീവിതശൈലി എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളും കുട്ടിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ കുട്ടി എന്താണ് കഴിക്കുന്നത് എന്നത് ആശ്രയിച്ചിരിക്കും അവരുടെ ശരീരപ്രകൃതി. ഉയര്‍ന്ന കലോറിയും കുറഞ്ഞ പോഷകാഹാരവും ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ പൊണ്ണത്തടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളിലെ അമിതവണ്ണത്തിന് ഏറ്റവും വലിയ കാരണമായ 8 ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

ശീതളപാനീയങ്ങള്‍
ശീതളപാനീയങ്ങള്‍ കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ശീതളപാനീയങ്ങളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈ പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കലോറികള്‍ ദ്രാവക രൂപത്തിലാണ്. ദ്രാവക കലോറികള്‍ ശരീരം വേഗത്തിലും എളുപ്പത്തിലും ആഗിരണം ചെയ്യുന്നു. ഇത് നിങ്ങളെ ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പതിവായി ശീതളപാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകും.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
ഹാം, സോസേജുകള്‍ എന്നിവ രുചികരമായ ഭക്ഷണമാണ്. എന്നാല്‍ അവയുടെ രുചിയില്‍ നിങ്ങള്‍ വഞ്ചിതരാകരുത്. ട്രാന്‍സ് ഫാറ്റുകള്‍, ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, പഞ്ചസാര, ധാരാളം കലോറികള്‍ തുടങ്ങിയ അഡിറ്റീവുകള്‍ ഇവയിലുണ്ട്. ഇതെല്ലാം കുട്ടികളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. കുറച്ച് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, അവ മൊത്തത്തില്‍ അനാരോഗ്യകരമാണ്. കുട്ടികളില്‍ അവ അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പാക്ക് ചെയ്ത ഭക്ഷണം
പൊട്ടറ്റോ ചിപ്സ്, സോയ ചിപ്സ് തുടങ്ങിയ പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും. ഉരുളക്കിഴങ്ങ് ചിപ്സില്‍ ഉയര്‍ന്ന കലോറിയും ഉപ്പും അപൂരിത കൊഴുപ്പും കൂടുതലാണ്. ഒട്ടുമിക്ക പാക്കേജുചെയ്ത ഭക്ഷണങ്ങളും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളാണ്. എണ്ണ കലോറിയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഇവ സാധാരണയായി പോഷകങ്ങള്‍ ഇല്ലാത്തതും കലോറികള്‍ നിറഞ്ഞതുമാണ്.

ഐസ്ക്രീം
ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ മിക്കവരും തണുത്ത ഭക്ഷണം കഴിക്കുന്നു. ശീതള പാനീയങ്ങളോ ഐസ്ക്രീമോ ആകട്ടെ, ചൂടിനെ മറികടക്കാനുള്ള മികച്ച ഓപ്ഷനുകളാണ് ഇവയെല്ലാം. ഇത് കഴിച്ചാല്‍ നിങ്ങള്‍ക്ക് ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കും, പക്ഷേ ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. പഞ്ചസാരയും കൊഴുപ്പും നിറഞ്ഞതാണ് ഐസ്ക്രീം. കൂടാതെ, അതിന്റെ ഗ്ലൈസെമിക് സൂചികയും ഉയര്‍ന്നതാണ്. ഇത് പെട്ടെന്ന് തന്നെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശീതീകരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ അഡിറ്റീവുകള്‍ ചേര്‍ക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

ഫാസ്റ്റ് ഫുഡ്
ബര്‍ഗര്‍, പിസ്സ, ഫ്രൈ തുടങ്ങിയവ കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളാണ്. ഇവയില്‍ ട്രാന്‍സ് ഫാറ്റുകള്‍, ഉപ്പ്, പഞ്ചസാര, കലോറി എന്നിവ പോലുള്ള അനാരോഗ്യകരമായ ചേരുവകള്‍ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. അതിനാല്‍ കുട്ടികള്‍ ഫാസ്റ്റ് ഫുഡിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണം. കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്താന്‍, അവരുടെ ഭക്ഷണത്തില്‍ ജങ്ക് ഫുഡ് ഉള്‍പ്പെടുത്തരുത്.

മിഠായി
മിഠായികളുടെ രുചിയും രൂപവും കുട്ടികളെ വളരെയേറെ ആകര്‍ഷിക്കുന്നു. ടോഫി, ചോക്ലേറ്റ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. കുട്ടികളെ ശാന്തരാക്കാനും സന്തോഷിപ്പിക്കാനുമായി മാതാപിതാക്കള്‍ അവര്‍ക്ക് മിഠായികള്‍ വാങ്ങിനല്‍കുന്നു. മിഠായികളില്‍ കൃത്രിമ പഞ്ചസാരയും ശൂന്യമായ കലോറിയും നിറഞ്ഞതാണ്. ചോക്ലേറ്റ്, മിഠായി എന്നിവ അധികമായി കഴിക്കുന്നത് കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും. ഇത് അവരുടെ പല്ലുകളെ നശിപ്പിക്കുകയും ചെയ്യും.

ബേക്കറി സാധനങ്ങള്‍
മിക്ക കുട്ടികള്‍ക്കും ബേക്കറി സാധനങ്ങള്‍ വളരെ ഇഷ്ടമാണ്. കേക്കുകള്‍, പേസ്ട്രികള്‍, മഫിനുകള്‍, ഡോനട്ടുകള്‍ എന്നിവയെല്ലാം കുട്ടികള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ ബേക്കറി സാധനങ്ങളാണ്. എന്നാല്‍ ഇവയെല്ലാം തന്നെ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന കാര്യവും മനസിലാക്കുക. ധരാളം പഞ്ചസാരയും ശുന്യമായ കലോറിയും നിറഞ്ഞ ഈ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും.

പാക്ക്ചെയ്ത ഫ്രൂട്ട് ജ്യൂസുകള്‍
പഞ്ചസാരയും കലോറിയും വളരെ കൂടുതലായതിനാല്‍ ടെട്രാ പാക്കുകളില്‍ വരുന്ന ജ്യൂസുകള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. അവര്‍ക്ക് വേണമെങ്കില്‍ വീട്ടില്‍ തയാറാക്കിയ ഫ്രഷ് ജ്യൂസ് നല്‍കുക. ഇത് ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയതാണ്.

പൊണ്ണത്തടി തടയാന്‍ ചില നുറുങ്ങുകള്‍
* നിങ്ങളുടെ കുട്ടിക്ക് പോഷകാഹാരത്തിന്റെ പ്രാധാന്യം വിശദീകരിക്കുക.
* ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. ഇത് അവരുടെ വിശപ്പ് കുറയ്ക്കും.
* കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ശ്രമിക്കുക. അവന് സങ്കടപ്പെടുമ്പോഴാണോ, അതോ വിരസത കൊണ്ടാണോ, അതോ ഏകാന്തത കൊണ്ടാണോ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് എന്ന് തിരിച്ചറിയുക.
* കുട്ടികളില്‍ ഭക്ഷണത്തോടുള്ള ആസക്തി വരാതെ ശ്രദ്ധിക്കുക.



Click it and Unblock the Notifications