Latest Updates
-
ഇന്ന് കേരളത്തിൽ അധി യോഗമുണ്ടോ? പഞ്ചാംഗം ആപ്പിൽ പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 നവംബർ 22: ഇന്ന് രവി യോഗമുണ്ടോ? അറിയേണ്ടതെല്ലാം പഞ്ചാംഗത്തിൽ നിന്ന് -
ഇന്ന് രവി പ്രദോഷം: കേരളത്തിൽ ശിവപൂജ നടത്തേണ്ട കൃത്യമായ സമയം ഇതാണ് -
നവംബർ 22 ഞായറാഴ്ച: ഇന്നത്തെ രാഹുകാലം, യമകണ്ഠം, ഗുളികകാലം കൃത്യമായി അറിയാം -
ചന്ദ്രമംഗള യോഗം ഇന്ന്? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ വിശ്വസിക്കാമോ? സത്യം ഇതാണ് -
ഇന്ന് ഗജകേസരി യോഗമുണ്ടോ? 2026 നവംബർ 22-ലെ ഗ്രഹനിലയും നിങ്ങൾ അറിയേണ്ട കാര്യങ്ങളും -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഇന്നത്തെ ദിവസം ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അനാവശ്യ ചെലവുകൾ ഒഴിവാക്കാം -
ബുധാദിത്യ യോഗം ഇന്ന്? ആശയക്കുഴപ്പം വേണ്ട, സത്യം ഇതാണ്; അറിയേണ്ടതെല്ലാം -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കേരളത്തിലെ സമയക്രമം അറിയാം, ഒപ്പം യുപിഐ തട്ടിപ്പുകൾക്കെതിരെ ജാഗ്രത -
കാർത്തിക ദീപം 2026: വീടുകളിൽ ദീപം തെളിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!
തടി കുറയല്‍, വിട്ടുമാറാത്ത ക്ഷീണം; കുട്ടികളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാം
ക്യാന്‍സര്‍ എന്നത് പലരെയും പേടിപ്പെടുത്തുന്ന ഒരു പദമാണ്. ഇത് കുട്ടികളെ ബാധിക്കുമ്പോള്‍ അത് പ്രത്യേകിച്ച് ആശങ്കയ്ക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കുട്ടികളിലെ കാന്‍സര്‍ താരതമ്യേന അപൂര്‍വമാണെങ്കിലും മാതാപിതാക്കള്‍ ചില ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
കുട്ടികളിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ക്യാന്‍സറിന്റെ തരത്തെയും ശരീരത്തില്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. നേരത്തെ ഇത് തിരിച്ചറിയുന്നതിലൂടെ അവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കാനാകും. അതിലൂടെ അപകടസാധ്യതയും കുറയും. കുട്ടികളിലെ കാന്‍സര്‍ തിരിച്ചറിയാനായി സഹായിക്കുന്ന ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അകാരണയായി ശരീരഭാരം കുറയ്ക്കല്‍
കുട്ടികള്‍ വളരുകയും കൂടുതല്‍ സജീവമാകുകയും ചെയ്യുമ്പോള്‍ ശരീരഭാരം കുറയുമെങ്കിലും, പെട്ടെന്നുള്ള, വിശദീകരിക്കാനാകാത്ത ഭാരം കുറയുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം.

ക്ഷീണം
കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് മതിയായ ഉറക്കം ലഭിച്ചാലും ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെടാം.

വേദന
ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് കാന്‍സര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വേദന അനുഭവപ്പെടാം. ഉദാഹരണത്തിന്, മസ്തിഷ്ക ട്യൂമര്‍ ഉള്ള ഒരു കുട്ടിക്ക് സ്ഥിരമായ തലവേദന അനുഭവപ്പെടാം. അതേസമയം അസ്ഥി കാന്‍സര്‍ ബാധിച്ച കുട്ടിക്ക് അസ്ഥിയില്‍ വേദന അനുഭവപ്പെടാം.

വീക്കം, മുഴകള്‍
കഴുത്തിലോ കക്ഷങ്ങളിലോ ഞരമ്പിലോ വയറിലോ വീര്‍ക്കുകയോ മുഴകള്‍ ഉണ്ടാവുകയോ ചെയ്യുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം.

ചതവ് അല്ലെങ്കില്‍ രക്തസ്രാവം
ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് ഇടയ്ക്കിടെയുള്ള മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം അനുഭവപ്പെട്ടേക്കാം.

സ്ഥിരമായ പനി
പനി പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും അത് ദീര്‍ഘകാലം തുടരുകയാണെങ്കില്‍ ക്യാന്‍സറിന്റെ ലക്ഷണമായി കണക്കാക്കാം.

കാഴ്ചാ പ്രശ്നങ്ങള്‍
ബ്രെയിന്‍ ട്യൂമര്‍ ഉള്ള ഒരു കുട്ടിക്ക് കാഴ്ചയില്‍ ഇരട്ട ദര്‍ശനം അല്ലെങ്കില്‍ പെരിഫറല്‍ കാഴ്ച നഷ്ടപ്പെടല്‍ പോലുള്ള മാറ്റങ്ങള്‍ അനുഭവപ്പെടാം.

മൂത്രാശയ ശീലങ്ങളില്‍ മാറ്റങ്ങള്‍
കുടലിലോ മൂത്രസഞ്ചിയിലോ ഉള്ള ക്യാന്‍സര്‍ മലബന്ധം, വയറിളക്കം അല്ലെങ്കില്‍ കിടക്കയില്‍ മൂത്രമൊഴിക്കല്‍ പോലെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടിയുടെ മലവിസര്‍ജ്ജനം അല്ലെങ്കില്‍ മൂത്രാശയ ശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നേക്കാം.

സാധാരണയായി കുട്ടികളെ ബാധിക്കുന്ന കാന്‍സറുകള്‍
കുട്ടികളെ ബാധിക്കുന്ന ക്യാന്‍സര്‍ തരങ്ങള്‍ സാധാരണയായി മുതിര്‍ന്നവരെ ബാധിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. കുട്ടികളിലെ ഏറ്റവും സാധാരണമായ ക്യാന്‍സര്‍ ഇവയാണ്:
രക്താര്‍ബുദം - രക്തകോശങ്ങളെയും മജ്ജയെയും ബാധിക്കുന്ന അര്‍ബുദമാണ് ലുക്കീമിയ. കുട്ടികളിലെ ഏറ്റവും സാധാരണമായ ക്യാന്‍സറാണിത്.
തലച്ചോറിന്റെയും കേന്ദ്ര നാഡീവ്യൂഹത്തിന്റെയും മുഴകള്‍ - കുട്ടികളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ രണ്ടാമത്തെ തരം ബ്രെയിന്‍ ട്യൂമറാണ്.

കുട്ടികളെ ബാധിക്കുന്ന കാന്‍സറുകള്‍
ലിംഫോമ - ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തിന്റെ ക്യാന്‍സറാണ് ലിംഫോമ.
ന്യൂറോബ്ലാസ്റ്റോമ - തലച്ചോറിനും സുഷുമ്നാ നാഡിക്കും പുറത്തുള്ള നാഡീകോശങ്ങളില്‍ രൂപം കൊള്ളുന്ന ക്യാന്‍സറാണ് ന്യൂറോബ്ലാസ്റ്റോമ. ശിശുക്കളിലും കൊച്ചുകുട്ടികളിലും ഇത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന കാന്‍സറാണ്.

കുട്ടികളെ ബാധിക്കുന്ന കാന്‍സറുകള്‍
വില്‍മ്സ് ട്യൂമര്‍ -അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ സാധാരണയായി ബാധിക്കുന്ന ഒരു തരം കിഡ്നി ക്യാന്‍സറാണ് വില്‍മ്സ് ട്യൂമര്‍.
റാബ്ഡോമിയോസര്‍കോമ - പേശികളിലോ മറ്റ് മൃദുവായ ടിഷ്യൂകളിലോ രൂപം കൊള്ളുന്ന ഒരു തരം ക്യാന്‍സറാണ് റാബ്ഡോമിയോസാര്‍കോമ. 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്.

കുട്ടികളിലെ കാന്‍സര്‍ രോഗനിര്‍ണയം
നിങ്ങളുടെ കുട്ടിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ കഴിയുന്നതും വേഗം വൈദ്യസഹായം തേടുക. രക്താര്‍ബുദത്തിന്റെ ലക്ഷണമായേക്കാവുന്ന അസാധാരണമായ രക്തകോശങ്ങളുടെ എണ്ണം തിരിച്ചറിയാന്‍ രക്തപരിശോധന സഹായിക്കും. എക്സ്-റേ, സിടി സ്കാന്‍, എംആര്‍ഐ തുടങ്ങിയ ഇമേജിംഗ് ടെസ്റ്റുകള്‍ എന്നിവ ശരീരത്തിലെ മുഴകളും മറ്റ് അസാധാരണത്വങ്ങളും തിരിച്ചറിയാന്‍ സഹായിക്കും.



Click it and Unblock the Notifications
