For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബി സമൂസ തയ്യാറാക്കാം വളരെ എളുപ്പത്തില്‍

|

സമൂസ പലര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. സ്ട്രീറ്റ് ഫുഡുകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് പഞ്ചാബി സമൂസ. ഇത് വളരെയധികം സ്വാദിഷ്ഠമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. അല്‍പം സമയമെടുത്തായാലും വീട്ടില്‍ തന്നെ നമുക്ക് പഞ്ചാബി സമൂസ തയ്യാറാക്കാം. ഇതില്‍ ചേരുന്ന ഉരുളക്കിഴങ്ങും, മല്ലിയിലയും മസാലയും എല്ലാം തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ സമൂസ തയ്യാറാക്കാം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നമുക്ക് നോക്കാം

Punjabi Samosa
.

ആദ്യത്തെ സ്‌റ്റെപ്പ്

മൂന്ന് ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് 2 മുതല്‍ 2.5 കപ്പ് വെള്ളത്തില്‍ വേവിച്ചെടുക്കുക. പിന്നീട് ½ കപ്പ് ഗ്രീന്‍ പീസ് മറ്റൊരു പാത്രത്തിലും വേവിച്ചെടുക്കുക. പിന്നീട് ഉരുളക്കിഴങ്ങ് വെന്തതിന് ശേഷം ഇതിന്റെ തൊലികള്‍ നീക്കം ചെയ്യുക. ഇത് നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ ഉടച്ചെടുക്കണം. ശേഷം ചെറിയ തീയില്‍ ഒരു ചെറിയ ഫ്രൈയിംഗ് പാനില്‍ ½ ഇഞ്ച് കറുവപ്പട്ട, 1 ഗ്രാമ്പൂ, 1 പച്ച ഏലക്ക, 3 കുരുമുളക്, ½ ടീസ്പൂണ്‍ ജീരകം, ½ ടീസ്പൂണ്‍ പെരുംജീരകം, 2 ടീസ്പൂണ്‍ മല്ലിയില എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇവ നല്ലതുപോലെ ചൂടാക്കി വഴറ്റിയ ശേഷം ഇത് നല്ലതുപോലെ തണുക്കാന്‍ വെക്കണം. അതിന് ശേഷം പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ അല്‍പം മല്ലിയില, മല്ലിപ്പൊടി, ½ ടീസ്പൂണ്‍ പൊടിച്ച ജീരകം, ½ ടീസ്പൂണ്‍ പൊടിച്ച പെരുംജീരകം , ½ ടീസ്പൂണ്‍ ഗരം മസാല പൊടി എന്നിവ എടുക്കുക. ഇത് എല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക.

ശേഷം നമുക്ക് ഉരുളക്കിഴങ്ങ് സ്റ്റഫിംഗിന് വേണ്ടി തയ്യാറാക്കാം. ഒരു ചെറിയ ചട്ടിയില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. എണ്ണ ഇടത്തരം ചൂടാകുമ്പോള്‍ തീ കുറച്ച് അതിലേക്ക് അര ടീസ്പൂണ്‍ ജീരകം പൊട്ടിക്കുക. പിന്നീട് ഇതിലേക്ക് 1 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞ ഇഞ്ചിയും 2 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞ പച്ചമുളകും ചേര്‍ക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം തീ ഓഫ് ചെയ്ത് വേവിച്ച ഗ്രീന്‍ പീസ്, ½ ടീസ്പൂണ്‍ മുളകുപൊടി, 1 നുള്ള് കായം, പൊടിച്ച മസാല മിശ്രിതം, 1 മുതല്‍ 2 ടീസ്പൂണ്‍ ഉണങ്ങിയ ആംചൂര്‍ (മാങ്ങാപ്പൊടി) എന്നിവ ചേര്‍ക്കുക. ഇത് ഒരുമിച്ച് ഇളക്കി മാറ്റി വെക്കുക. പിന്നീട് ഇതിലേക്ക് ഉരുളക്കിഴങ്ങ്, ഉപ്പ്, മല്ലിയില എന്നിവ മിക്‌സ് ചെയ്യുക. ഇവയെല്ലാം നല്ലതുപോലെ ഇളക്കി മിക്‌സ് ചെയ്ത് വെക്കുക.

Punjabi Samosa

സമൂസ മാവ് തയ്യാറാക്കാം

ഒരു വലിയപാത്രത്തില്‍ 2 കപ്പ് മൈദ എടുത്ത് അതിലേക്ക് 1 ടീസ്പൂണ്‍ അപ്പക്കാരം ചേര്‍ക്കുക. പിന്നീട് 1 ടീസ്പൂണ്‍ ഉപ്പ്, 6 ടേബിള്‍സ്പൂണ്‍ നെയ്യ് എന്നിവ കൂട്ടിച്ചേര്‍ക്കുക. ഇത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിന് വേണ്ടി അല്‍പം വെള്ളം ചേര്‍ക്കാം. ഇത് നല്ലതുപോലെ കുഴ്െച്ചടുത്ത് മാറ്റി വെക്കണം. ശേഷം ഇത് 7-8 ഉരുളകളാക്കി മാറ്റി വെക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സമൂസ പേസ്ട്രി ഉപയോഗിച്ച് ആകൃതിയില്‍ ആക്കിയെടുക്കാം. അല്ലെങ്കില്‍ ഇത് പരത്തി സമൂസ ആകൃതിയില്‍ പരത്തിയെടുക്കുക. പിന്നീട് കോണ്‍ രൂപത്തിലാക്കി ഇതിലേക്ക് ഉരുളക്കിഴങ്ങ് മിശ്രിതവും ഗ്രീന്‍പീസും നിറക്കണം. ഇത് നല്ലതുപോലെ നിറച്ചെടുത്ത് എണ്ണയില്‍ വറുത്ത് കോരണം. അരിക് പൊട്ടിപ്പോവാതിരിക്കാന്‍ മാവ് ചേര്‍ത്ത് ഒട്ടിക്കേണ്ടതാണ്. ഇത് ഗോള്‍ഡന്‍ നിറമാവുമ്പോള്‍ എണ്ണയില്‍ നിന്ന് കോരിയെടുക്കണം. മല്ലിയില ചട്‌നി ഉപയോഗിച്ച് കഴിക്കാം.

 ബനാന ബ്രെഡ് വീട്ടില്‍ തയ്യാറാക്കാം: രുചികരമായ രീതിയില്‍ ബനാന ബ്രെഡ് വീട്ടില്‍ തയ്യാറാക്കാം: രുചികരമായ രീതിയില്‍

തണുപ്പിനെ പ്രതിരോധിക്കാം ആരോഗ്യവും ആയുസ്സും കൂട്ടാന്‍ ബദാം മില്‍ക്ക്തണുപ്പിനെ പ്രതിരോധിക്കാം ആരോഗ്യവും ആയുസ്സും കൂട്ടാന്‍ ബദാം മില്‍ക്ക്

Read more about: recipe cooking പാചകം
English summary

How To Prepare Punjabi Samosa In Malayalam

Here in this article we are sharing a new recipe of Punjabi Samosa in malayalam. Take a look
Story first published: Thursday, December 15, 2022, 22:09 [IST]
X
Desktop Bottom Promotion