Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
കുക്കർ പൊട്ടറ്റോ ഗ്രേവി ഉണ്ടാക്കുന്നത് എങ്ങനെ
ചപ്പാത്തി ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ അതിന് പറ്റിയ ഒരു കറി തന്നെയാണ് ഏറ്റവും വലിയ തലവേദന. പക്ഷേ എന്ത് എപ്പോള്‍ എങ്ങനെ എന്ന് ആലോചിക്കുമ്പോള്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കറിയെക്കുറിച്ചാണ് പലപ്പോഴും ചിന്തിക്കേണ്ടത്. എന്നാല്‍ ഇനി ചപ്പാത്തിക്ക് വേണ്ടി വളരെ എളുപ്പത്തില്‍ കുക്കര്‍ പൊട്ടറ്റോ കറി തയ്യാറാക്കാം. അതും സാധാരണ ഗ്രേവി ചെയ്യുന്നതിനു പകരം അല്പം വ്യത്യസ്തമായ രീതിയില്‍ ഉരുളക്കിഴങ്ങ് കൊണ്ട് ഒരു ഉഗ്രന്‍ കറി ഉണ്ടാക്കാം.
ഇത്തരത്തില്‍ ഗ്രേവി ഉണ്ടാക്കുമ്പോള്‍ രുചി കൂടും എന്നതില്‍ സംശയം വേണ്ട. 1 ചപ്പാത്തി കഴിക്കുന്ന നിങ്ങളുടെ കുട്ടി പോലും രണ്ടില്‍ കൂടുതല്‍ കഴിക്കും എന്നതാണ്. എങ്ങനെ വളരെ എളുപ്പത്തില്‍ കുക്കര്‍ പൊട്ടറ്റോ ഗ്രേവി ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍
*ഉരുളക്കിഴങ്ങ് - 4 (തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്)
* മുളകുപൊടി - 1 ടീസ്പൂണ്‍
* മല്ലി പൊടി - 1 ടീസ്പൂണ്‍
* മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
* ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
* ഗരം മസാല - 1/2 ടീസ്പൂണ്‍
* പുളിയില്ലാത്ത തൈര് - 1/2 കപ്പ്
* ഉപ്പ് - ആവശ്യത്തിന്
ഗ്രേവിക്ക് വേണ്ടി...
* എണ്ണ - 3 ടേബിള്‍സ്പൂണ്‍
* ഗ്രാമ്പൂ - 3
* ബിരിയാണി ഇല - 1
* ജീരകം - 1/2 ടീസ്പൂണ്‍
* ഉള്ളി - 2 (ചെറുതായി അരിഞ്ഞത്)
* കറിവേപ്പില - 1 കുല
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടീസ്പൂണ്‍
* തക്കാളി - 2 (അരിഞ്ഞത്)
* വെള്ളം - ഗ്രേവിക്ക് ആവശ്യമായ അളവ്
* കസൂരി മേത്തി - അല്പം
* മല്ലി - അല്പം
പാചകം ചെയ്യുന്ന വിധം
* ആദ്യം ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങു കഷ്ണങ്ങളാക്കി മുളകുപൊടി,
മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ജീരകപ്പൊടി, ഗരംമസാല, പുളിയില്ലാത്ത തൈര്,
പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത്
മൂടി 1/2 മണിക്കൂര്‍ വെക്കുക
* ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി
ഗ്രാമ്പൂ, ബിരിയാണി ഇല, ജീരകം എന്നിവ ചേര്‍ത്ത് നല്ലതുപോലെ
വഴറ്റുക
* ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് കറിവേപ്പില വിതറി
ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റി എടുക്കാം
* ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം
മാറുന്നത് വരെ വഴറ്റുക.
* പിന്നീട് ഇതിലേക്ക് തക്കാളി അരച്ചത് ചേര്‍ത്ത് 5 മിനിറ്റ് നന്നായി
വഴറ്റുക, തക്കാളിയിലെ വെള്ളം വറ്റി കഴിയുന്നത് വരെ
* അടുത്തതായി കുതിര്‍ത്ത ഉരുളക്കിഴങ്ങുകള്‍ ചേര്‍ത്ത് നന്നായി
ഇളക്കാം. പിന്നീട് ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് കസൂരി മേത്തി
കൈകൊണ്ട് ചതച്ച് ഇളക്കുക, കുക്കര്‍ മൂടി 3 വിസില്‍ വരെ വേവിക്കുക.
* വിസില്‍ മുഴങ്ങുമ്പോള്‍ കുക്കര്‍ തുറന്ന് മല്ലിയില വിതറി
ഇളക്കിയാല്‍ സ്വാദിഷ്ടമായ പൊട്ടറ്റോ ഗ്രേവി തയ്യാര്‍.
Image Courtesy: Apoorvaa's Nalabagam
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
