Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
ഉച്ചയൂണ് കഴിഞ്ഞ്, ചിലപ്പോള്‍ ഒരു മയക്കമോ വീട്ടിലെ ജോലികളോ ഒക്കെ തീര്‍ത്ത് കുളിയും പാസാക്കി വൈകുന്നേരം വെറുതേ ഇരിക്കുമ്പോഴായിരിക്കും ആ കക്ഷി തല പൊക്കുന്നത്. എന്തെങ്കിലും പലഹാരം കഴിക്കാനുള്ള പൂതി. പൂതിയെന്നാല് ആഗ്രഹമാണ്. അപ്പോഴേക്കും അതേ പൂതിയുമായി വീട്ടിലെ സകലരും അടുക്കളയിലും ചുറ്റുവട്ടത്തുമായി കറങ്ങി നടക്കുന്നുണ്ടാകും. അങ്ങനെ നാലുമണി പലഹാരം ഉണ്ടാക്കാനുള്ള എല്ലാ അന്തരീക്ഷവും വീട്ടില്‍ തയ്യാറായിരിക്കും.

നാടന്‍ പലഹാരമൊക്കെ കഴിച്ച് മടുക്കുമ്പോള്‍ വെറൈറ്റി ആയിട്ട് എന്തുണ്ടാക്കും എന്നാവും പലരുടെയും ആലോചന. വീട്ടില്‍ ബ്രെഡ് ഉണ്ടോ, കുറച്ച് പഴവും? എങ്കില്‍ ആരോഗ്യത്തിന് ഒരു ദോഷവും ചെയ്യാത്ത ഒരു ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം.
ചേരുവകള്‍
*ബ്രെഡ് - നാലെണ്ണം
*പഴം - ഒരെണ്ണം
*അണ്ടിപ്പരിപ്പ് - കാല് കപ്പ്
*കസ്റ്റാര്‍ഡ് പൗഡര്‍ - 1 ടേബിള്‍സ്പൂണ്‍
*പഞ്ചസാര - രണ്ടര ടേബിള്‍സ്പൂണ്‍
*പാല് - ഒന്നേമുക്കാല്‍ കപ്പ്
*കറുവപ്പട്ട പൊടി - അര ടീസ്പൂണ്‍
*ചോക്ലേറ്റ് ചിപ്സ് - കാല് കപ്പ്
*ഉണക്കമുന്തിരി- കാല് കപ്പ്
*ടൂട്ടി ഫ്രൂട്ടി- കാല് കപ്പ്
*വെണ്ണ ഉരുക്കിയത് - 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
*ഒരു ബേക്കിംഗ് ട്രേയില്‍ ബ്രെഡ് മുറിച്ചിട്ട് 140 ഡി്ഗ്രിയില്
12-15 മിനിട്ട് ബേക്ക് ചെയ്യുക.
*ആ സമയം കൊണ്ട് പഴം മുറിച്ച് അണ്ടിപ്പരിപ്പം കസ്റ്റാര്‍ഡ് പൗഡറും
പഞ്ചസാരയും പാലും കറുവപ്പട്ട പൊടിയും ചേര്‍ത്ത് ബ്ലെന്‍ഡറില്‍
ബ്ലെന്‍ഡ് ചെയ്തെടുക്കുക.
*ബേക്ക് ചെയ്ത ബ്രെഡ് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക്
ചോക്ലേറ്റ് ചിപ്സും ഉണക്കമുന്തിരിയും ടൂട്ടി ഫ്രൂട്ടിയും പഴം
മിശ്രിതവും ചേര്‍ക്കുക.
*ഇനി പുഡ്ഡിംഗിനുള്ള പാത്രത്തില്‍ വെള്ള പുരട്ടി അതിലേക്ക് പുഡ്ഡിംഗ്
ഒഴിക്കുക.
*ഇത് ബേക്കിംഗ് ട്രേയില്‍ വെച്ച് 180 ഡിഗ്രിയില്‍ 35 -40 മിനിട്ട്
ബേക്ക് ചെയ്യുക. ബേക്കിംഗ് ട്രേയില്‍ വെള്ളം ഒഴിക്കാന്‍
മറക്കരുത്.
*ബ്രെഡ് പുഡ്ഡിംഗ് ഓവനില്‍ നിന്നും പുറത്തെടുത്ത് ചൂടോടെ
പലഹാരക്കൊതിയന്മാര്ക്ക് വിളമ്പുക.
*അല്ലെങ്കില്‍ പത്ത് മിനിട്ട് പുഡ്ഡിംഗ് തണുക്കുന്നത് വരെ
കാത്തിരിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
