Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
ഉണ്ണിയപ്പം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വളരെയധികം ആവേശത്തോടെ വീഴുന്നവരാണ് പലരും. എന്നാല്‍ ഇത് ഉണ്ടാക്കാന്‍ എടുക്കുന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്താല്‍ പലരും ഉണ്ണിയപ്പം ഉണ്ടാക്കാന്‍ മിനക്കെടാന്‍ തയ്യാറാവില്ല. എന്നാല്‍ എപ്പോഴും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന് അല്പം സ്വാദ് കൂടുതല്‍ തന്നെയാണ്. അത് പോലെ തന്നെയാണ് ഉണ്ണിയപ്പത്തിന്റെ കാര്യത്തിലും. പക്ഷേ ഇതുണ്ടാക്കാനുള്ള കഷ്ടപ്പാടാണ് പലരിലും ആഗ്രഹത്തെ പുറകോട്ട് വലിക്കുന്നത്.
എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ വീട്ടില്‍ ഇരുന്ന് തന്നെ നമുക്ക് നല്ല കിടിലന്‍ സ്വാദില്‍ ഉണ്ണിയപ്പം തയ്യാറാക്കാം. അതും ഗോതമ്പ് പൊടിയും റവയും മാത്രം ഉപയോഗിച്ച്. ഇത് നിങ്ങളുടെ കുഞ്ഞിന് ആരോഗ്യം നല്‍കുകയും സ്വാദിനെ ഉണര്‍ത്തുകയും ചെയ്യുന്നു. ഇവ ഒരു നാലുമണിപ്പലഹാരമായി നിങ്ങള്‍ക്ക് കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
* ഗോതമ്പ് പൊടി - 1 കപ്പ്
* റവ - 1/2 കപ്പ്
* ശര്‍ക്കര - 1/2 കിലോ
* ഉപ്പ് - 1 നുള്ള്
* വെള്ളം - 1 1/4 കപ്പ്
* തേങ്ങ - 1 ചിപ്പ്
* ഏലം - 2
* എണ്ണ - വറുക്കാന്‍ പാകത്തിന്
പാചകം ചെയ്യുന്ന വിധം
* ആദ്യം ഒരു പാത്രത്തില്‍ 1 കപ്പ് ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് 1/2
കപ്പ് റവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കാവുന്നതാണ്
* ശേഷം 1/2 കിലോ പഞ്ചസാര ഉരുക്കിയതും 1 നുള്ള് ഉപ്പും ഈ
മിശ്രിതത്തിലേക്ക് ചേര്‍ക്കാവുന്നതാണ്.
* ശേഷം ചെറുതായി വെള്ളം ഒഴിച്ച് കട്ടയില്ലാതെ ഇളക്കി ദോശമാവിന്റെ
പരുവത്തില്‍ ആക്കുക.
* ശേഷം മാവ് ഒരു പാത്രം കൊണ്ട് അടച്ച് വെച്ച് 1/2 മണിക്കൂര്‍
വെക്കണം.
* ശേഷം മിക്സര്‍ ജാറില്‍ അല്പം പഞ്ചസാര ഇട്ട് ഏലക്കായും ചേര്‍ത്ത്
പൊടിച്ചെടുക്കുക.
* 1/2 മണിക്കൂര്‍ കഴിഞ്ഞ് ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത
തേങ്ങക്കഷ്ണങ്ങള് ചേര്‍ക്കുക
* ശേഷം ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പില്‍ വെച്ച് ആവശ്യമായ എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ ഉണ്ണിയപ്പം വറുത്തെടുത്താല്‍ മതി. നല്ല സ്വാദുള്ള
ഉണ്ണിയപ്പം തയ്യാര്‍
Image Courtesy: Aashirvaad Svasti Milk
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
