Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
സ്കൂളുകള്‍ എല്ലാം അടച്ച് കഴിഞ്ഞു, കുട്ടികളാകട്ടെ എന്ത് ചെയ്യണം ഈ വേനല്‍ച്ചൂടില്‍ എന്നറിയാതെ കണ്‍ഫ്യൂഷനിലാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ചെറിയ ചില പിടിവാശികള്‍ പല കുട്ടികളും ഈ സമയം കാണിക്കുന്നു. എപ്പോഴും എന്തെങ്കിലും കഴിച്ച് കൊണ്ടിരിക്കാന് പല കുട്ടികളും വാശി പിടിക്കുന്നു. എന്നാല്‍ ഇനി ബേക്കറി ഐറ്റംസ് വാങ്ങി പണം ചിലവഴിക്കുന്നതിന് പകരം വീട്ടില്‍ തന്നെ നല്ല അടിപൊളി ടേസ്റ്റില്‍ സ്വീറ്റ് സോഫ്റ്റ് കേക്ക് ഉണ്ടാക്കി നോക്കാം. വീട്ടിലെ ചേരുവകളില്‍ തന്നെ നമുക്ക് നല്ല സൂപ്പര്‍ കേക്ക് തയ്യാറാക്കാം.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കേക്ക് സ്ഥിരമായി കഴിച്ചാല്‍ പോലും മടുപ്പ് വരില്ല. കേക്ക് ഇഷ്ടമുള്ള കുട്ടികളാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. വെറും മൂന്ന് ചേരുവകള്‍ കൊണ്ട് നല്ല സോഫ്റ്റ് ആന്റ് സ്വീറ്റ് കേക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* റവ - 1 1/2 കപ്പ്
* പഞ്ചസാര - 3/4 കപ്പ്
* ഉപ്പ് - 2 നുള്ള്
* ബേക്കിംഗ് സോഡ - 1/2 ടീസ്പൂണ്‍
* പാല് - 1 1/2 കപ്പ്
പഞ്ചസാര സിറപ്പിന്...
*പഞ്ചസാര - 1/2 കപ്പ്
* വെള്ളം - 1/2 കപ്പ്
*ഏലക്ക പൊടി - 1/2 ടീസ്പൂണ്‍
പാചകക്കുറിപ്പ്:
* ആദ്യം ഒരു പാത്രത്തില്‍ റവ എടുത്ത് നല്ലതുപോലെ തരിച്ചെടുക്കണം. ശേഷം
വലിയ റവഅരികള് ആണൈങ്കില്‍ അതൊന്ന് മിക്സിയില്‍ ഇട്ട്
പൊടിച്ചെടുക്കാവുന്നതാണ്.
* ശേഷം റവയിലേക്ക് 3/4 കപ്പ് പഞ്ചസാരയും 2 നുള്ള് ഉപ്പും ചേര്‍ത്ത്
ഇളക്കുകക.
* ശേഷം ഇതിലേക്ക് ബേക്കിംഗ് സോഡയും പാലും ചേര്‍ത്ത് നന്നായി ഇളക്കി
അടച്ചു വെച്ച് ഒരു പാത്രത്തില്‍ ചുരുങ്ങിയത് 1/2 മണിക്കൂര്‍
കുതിര്‍ക്കാന്‍ വെക്കുക.
* അരമണിക്കൂറിനു ശേഷം മിശ്രിതം ഇളക്കി ശേഷം ഒരു കേക്ക് ബൗള്‍ എടുത്ത്
അതില്‍ നെയ്യ് പുരട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം
ഇതിലേക്ക് ഒഴിച്ച് മുകളില്‍ രണ്ട് ബദാം കൊണ്ട് അലങ്കരിക്കാം
* ശേഷം ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് അതില്‍ ഒരു ചെറിയ തട്ട് ഇട്ട്
ചെറിയ തീയില്‍ 10 മിനിറ്റ് ചൂടാക്കുക. അഥവാ പ്രീഹീറ്റ് ചെയ്യുക.
* 10 മിനിറ്റിനു ശേഷം, ഈ കേക്ക് ബൗള്‍ കുക്കറില്‍ അരമണിക്കൂറോളം
അടച്ച് വെക്കുക
* അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഗ്യാസ് ഓഫ് ചെയ്ത് പാത്രം പുറത്തെടുത്ത് 5
മിനിറ്റ് തണുപ്പിക്കുന്നതിനായി മാറ്റി വെക്കുക
* ഇതിനിടയില്‍ പഞ്ചസാര സിറപ്പ് തയ്യാറാക്കി അതിലേക്ക് ഏലക്കപ്പൊട
ചേര്‍്ത്ത് മിക്സ് ചെയ്ത് മാറ്റി വെക്കണം
* ശേഷം കേക്ക് ബൗളിന്റെ അകത്ത് നിന്ന് ശ്രദ്ധിച്ച് പതുക്കെ തട്ടി
കേക്ക് പുറത്തെടുക്കാം
* തയ്യാറാക്കിയ ഷുഗര്‍ സിറപ്പ് ഫില്‍ട്ടര്‍ ചെയ്ത് കേക്കിലേക്ക്
ഒഴിച്ച് 5 മിനിറ്റ് കുതിര്‍ക്കാന്‍ വച്ച ശേഷം സെര്വിംങ്
പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications