Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
Chicken Pepper Fry Recipe in Malayalam: ഇന്ന് ചിക്കന്‍ വാങ്ങിച്ചോ വീട്ടില്‍? എപ്പോഴും ഒരേ ടേസ്റ്റില്‍ ചിക്കന്‍ കഴിച്ച് മടുത്തവര്‍ക്ക് ഇനി അല്പം വെറൈറ്റി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറവുള്ളവരെങ്കില്‍ പെപ്പര്‍ ചിക്കന്‍ കിടിലനാണ്. കാരണം അത്രയധികം ഗുണങ്ങളാണ് പെപ്പര്‍ ചിക്കനില്‍ ഉള്ളത്. പെപ്പര്‍ ചിക്കന്‍ ഫ്രൈ അല്ലെങ്കില്‍ അല്പം റോസ്റ്റ് ആക്കി നമുക്ക് തയ്യാറാക്കി നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതായത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് സ്ഥിരമായി വേണമെങ്കിലും ഇത് ഉപയോഗിക്കാം.
ആരോഗ്യ ഗുണങ്ങളില്‍ പലപ്പോഴും നിങ്ങളുടെ അണുബാധ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ ഈ പെപ്പര്‍ ഫ്രെ നല്ലതാണ്. ഇത് ചോറിനോടൊപ്പവും ചപ്പാത്തിയോടൊപ്പവും നമുക്ക് നല്‍കാവുന്നതാണ്. ചിക്കന്‍ പെപ്പര്‍ ഫ്രൈ എപ്രകാരം ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍:
* ചിക്കന്‍ - 3/4 കിലോ
* എണ്ണ - 3 ടേബിള്‍സ്പൂണ്‍
* പെരുംജീരകം- 1 ടീസ്പൂണ്‍
* കറിവേപ്പില - 2 തണ്ട്
* വലിയ ഉള്ളി - 3 (ചെറുതായി അരിഞ്ഞത്)
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
* വലിയ തക്കാളി - 1 (ചെറുതായി അരിഞ്ഞത്)
* ഉപ്പ് - ആവശ്യത്തിന്
* മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
പൊടി തയ്യാറാക്കാന്‍
* കുരുമുളക് - 2 ടേബിള്‍സ്പൂണ്‍
* ജീരകം - 1 ടീസ്പൂണ്‍
* പെരുംജീരകം - 1 ടീസ്പൂണ്‍
* ഗ്രാമ്പൂ - 3
* കറുവപ്പട്ട- 2 കഷണങ്ങള്‍
തയ്യാറാക്കുന്ന വിധം:
* ആദ്യമായി ചിക്കനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി വൃത്തിയില്‍
കഴുകി വെക്കാം
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് കുരുമുളക്, ജീരകം, പെരുംജീരകം,
കറുവപ്പട്ട, ഗ്രാമ്പൂ, ജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി തണുത്ത
ശേഷം മിക്സിയില്‍ നല്ലതുപോലെ പൊടിച്ചെടുക്കുക
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 3 ടേബിള്‍സ്പൂണ്‍ ഓയില്‍
ഒഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകവും കറിവേപ്പിലയും ചേര്‍ത്ത്
വഴറ്റിയെടുക്കാം
* ശേഷം ഉള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ
വഴറ്റുക
* ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം
മാറുന്നത് വരെ വഴറ്റിയെടുക്കാം
* അടുത്തതായി തക്കാളി ചേര്‍ത്ത് മൃദുവാകുന്നത് വരെ വഴറ്റുക.
* ശേഷം കഴുകി വെച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച്
5 മിനിറ്റ് വേവിക്കുക.
* ശേഷം മൂടി തുറന്ന് പൊടിച്ചത് ചേര്‍ത്ത് നന്നായി ഇളക്കി 1/2 കപ്പ്
വെള്ളം ഒഴിച്ച് 10 മിനിറ്റ് നന്നായി തിളപ്പിച്ച് മുകളില്‍ മല്ലിയില
വിതറാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ പെപ്പര്‍ ചിക്കന്‍ തയ്യാര്‍
Image Courtesy: Dindigul Food Court
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
