Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കുട്ടികള്‍ക്കും ഇഷ്ടപ്പെടും, വായിലിട്ടാല്‍ അലിഞ്ഞുപോകും, കിടിലന്‍ രുചിയില്‍ സേമിയ അട
വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ എന്തുണ്ടാക്കുമെന്ന് ആലോചിക്കുന്നവര്‍ക്ക് ഇതാ ഒരു കിടിലന്‍ അട റെസിപ്പി. സേമിയ കൊണ്ട് പായസം ഉണ്ടാക്കാനാണ് മിക്കവര്‍ക്കും അറിയുക. സേമിയ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കുന്ന റെസിപ്പി മുമ്പ് നല്‍കിയിട്ടുണ്ട്. സേമിയ കൊണ്ട് അട എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇത്തവണ പറയുന്നത്.

സാധാരണ അരി കൊണ്ട് ഉണ്ടാക്കുന്ന അടയില്‍ നിന്നും വ്യത്യസ്തമായാണ് സേമിയ കൊണ്ട് അട ഉണ്ടാക്കുന്നത്. സേമിയ അട ആവിയില്‍ വെച്ചല്ല വേവിച്ച് എടുക്കുന്നത്. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
*സേമിയ- ഒരു കപ്പ്
*തിളപ്പിച്ച പാല് - മൂന്ന് കപ്പ്
*പഞ്ചസാര - മുക്കാല്‍ കപ്പ്
*തേങ്ങ ചിരകിയത് - ഒരു കപ്പ്
*ഏലയ്ക്കപ്പൊടി - ആവശ്യത്തിന്
*നെയ്യ് - രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
*അടി കട്ടിയുള്ള പാത്രത്തില്‍ പായസത്തിന് വറുക്കുന്നത് പോലെ നെയ്യ്
ചൂടാക്കി സേമിയ വറുത്തെടുക്കുക.
*അതിലേയ്ത്ത് തിളപ്പിച്ച് പാല് ഒഴിച്ച് സേമിയ വേവിക്കുക.
*പാലില്‍ സേമിയ വെന്ത് കുറുകി വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത്
അടുപ്പില്‍ നിന്നും ഇറക്കിവെക്കുക.
*ചൂടാറിയ ശേഷം കുറച്ച് നെയ്യും തേങ്ങയും ചേര്‍ത്ത് സേമിയ കുഴച്ച്
ഉരുളകളാക്കുക.
*ശേഷം വാഴയിലകഷ്ണങ്ങളില് അല്‍പ്പം നെയ്യ് പുരട്ടി അതില്‍ ഓരോ ഉരുളയും
പരത്തിയെടുക്കുക.
*ഒരു തവ അടുപ്പില്‍ വെച്ച് ചൂടാക്കി അതില്‍ ഓരോ അടയും വെച്ച്
തിരിച്ചും മറിച്ചം ഇട്ട് മൂപ്പിച്ചെടുക്കുക. സേമിയ അട തയ്യാര്‍.
മധുരം വേണ്ടാത്തവര്‍ക്ക് പഞ്ചസാര ഒഴിവാക്കി, അല്‍പ്പം ഉപ്പ് ചേര്‍ത്തും ഈ അട ഉണ്ടാക്കാം. വേണമെങ്കില്‍ പഴം നുറുക്കിയതും ഉണക്കമുന്തിരിയും അടിയില്‍ ചേര്‍ക്കാവുന്നതാണ്.
Image Courtesy: Home Cooking Crafts
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
